നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം
കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം നഗര ഹൃദയത്തിൽ നാഗമ്പടത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ വെച്ചാണ് ശ്രീനാരായണ ഗുരു ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. മലയാള വർഷം 1103-ലാണിത് സംഭവിച്ചത്.[1]
നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°35′54″N 76°31′52″E / 9.59833°N 76.53111°E |
പേരുകൾ | |
മറ്റു പേരുകൾ: | നാഗമ്പടം ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | നാഗമ്പടം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | മഹാദേവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവാതിര, തിരുവുത്സവം, ശിവരാത്രി |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | എസ് എൻ ഡി പി |
ശിവഗിരി തീർത്ഥാടനം
[തിരുത്തുക]ശ്രീ നാരായണ ഗുരുവിന്റെ അനുയായികളും ശിഷ്യന്മാരും എല്ലാ വർഷവും ജനുവരി ഒന്നാം തീയതി ശിവഗിരിയിലേയ്ക്ക് തീർത്ഥാടനം നടത്താറുണ്ട്. 1933 ജനുവരി 1ന് ആദ്യത്തെ തീർത്ഥാടനം നടന്നു. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്.
തുടക്കം
[തിരുത്തുക]1928 ജനുവരി 19ന് ശ്രീ നാരായണഗുരു വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ. കിട്ടൻ റൈട്ടർ എന്നീ വ്യക്തികൾക്ക് ശിവഗിരിയിലേക്ക് തീർത്ഥാടനം നടത്തുവാനുള്ള അനുമതി നൽകി.[2][3]
പ്രധാന ദിവസങ്ങൾ
[തിരുത്തുക]മഹാശിവരാത്രി, ധനുമാസ തിരുവാതിര എന്നിവ വിശേഷ ദിവസങ്ങൾ. ശിവ പ്രധാനമായ ഞായറാഴ്ച, ശിവപാർവതി പ്രധാനമായ തിങ്കളാഴ്ച, പ്രദോഷ ശനി തുടങ്ങിയവ പ്രധാന ദിവസം.
അവലംബം
[തിരുത്തുക]- ↑ "Nagampadam Siva Temple & Gurumandiram". Archived from the original on 2020-01-31. Retrieved 2021-02-11.
- ↑ ബാലകൃഷ്ണൻ, പീ കെ (2012). നാരായണഗുരു. ഡീ സി ബുക്സ്. ISBN 9788126411863.
{{cite book}}
: Unknown parameter|month=
ignored (help) - ↑ സാനു, എം കെ (2007). ശ്രീനാരായണഗുരുസ്വാമി (ജീവചരിത്രം). NBS (National Book Stall). ISBN 9789388163811.
{{cite book}}
: Unknown parameter|month=
ignored (help)