Jump to content

നാഗവംശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kalahandi State coat of arms.

പുരാതന ഭാരതത്തിൽ നിലവിലുണ്ടായിരുന്ന ക്ഷത്രിയ വംശമാണ് നാഗവംശികൾ.കേരളത്തിലെ നായർ സമുദായത്തിലെ ഇല്ലത്തു നായർ,കിരിയത്ത് നായർ, സ്വരൂപത്തിൽ നായർ,സാമന്തൻ നായർ,സാമന്ത ക്ഷത്രിയർ, നമ്പ്യാർ, മലയാള ക്ഷത്രിയർ എന്നിങ്ങനെയുള്ള സംവരണ രഹിതരായ വിഭാഗങ്ങൾ, ഉത്തരേന്ത്യയിലെ നാഗവംശി രജ്പുത് സമുദായങ്ങൾ, കർണ്ണാടകയിലെ ബണ്ട് സമുദായം ബണ്ട് സമുദായത്തിന്റെ ഉപജാതിയായ സാമന്ത ക്ഷത്രിയ ബല്ലാള(ബല്ലാൾ) എന്നിവർ നാഗവംശികളാണ്. അനന്തൻ മുതലായ നാഗരാജാക്കന്മാരുടെ സന്തതി പരമ്പരയാണ് ഇവരെന്ന് കരുതപ്പെടുന്നു. ആര്യസമുദായത്തിൽ നിന്നും ഭിന്നമായ അസ്തിത്വം നാഗവംശികൾ നിലനിർത്തിയിരുന്നുവെങ്കിലും നാഗവംശജരെപ്പറ്റി പുരാണേതിഹാസങ്ങളിൽ വ്യാപക പരാമർശമുണ്ട്. വിദേശ ക്ഷത്രിയരുടെ ഗണത്തിൽ പെടുന്ന ഇവർ ഇൻഡോ -സിഥിയൻ വിഭാഗക്കാർ ആണ് നാഗദേവതകളെ ആരാധിക്കുന്നത് ഇവർക്കിടയിലെ പ്രധാന ആചാരമാണ്. നാഗവംശി ക്ഷത്രിയർക്ക് വേദാധികാരമില്ലാത്തതിനാൽ ഉപനയനാദി ചടങ്ങുകളുമില്ല.എന്നാൽ കേരളത്തിലെ ചില രാജാക്കന്മാർ പ്രത്യേക ചടങ്ങ് ആയ ഹിരണ്യ ഗർഭം നടത്തി വേദാധികാരം നേടാറുണ്ട് മലയാളദേശത്തും തുളുനാട്ടിലുമുള്ള എല്ലാ രാജവംശങ്ങളും നാഗവംശജരുടേതാണ്

"https://ml.wikipedia.org/w/index.php?title=നാഗവംശി&oldid=3678382" എന്ന താളിൽനിന്ന് ശേഖരിച്ചത്