Jump to content

നാഗേശ്വർ ജ്യോതിർലിംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്വാരകയിലെ നാഗേശ്വര ക്ഷേത്രം
ഉത്തരാഖണ്ഡിലെ ജാഗേശ്വർ ക്ഷേത്രം

ശിവപുരാണത്തിൽ പരാമർശിക്കുന്ന 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് നാഗേശ്വർ (ശതരുദ്ര സംഹിത,അദ്ധ്യായം.42/2-4, "നാഗേശം ദാരുകാവനേ"). ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം.

നാഗേശ്വര ജ്യോതിർലിംഗ സ്ഥാനത്തെകുറിച്ചുള്ള വാഗ്വാദങ്ങൾ

[തിരുത്തുക]

ദ്വാദശജ്യോതിർലിംഗ സ്തോത്രത്തിൽ പറയുന്നത് നാഗേശ്വര ക്ഷേത്രം ദാരുകാവനത്തിലാണെന്നാണ്. ഇന്ന് ഈ ജ്യോതില്ലിംഗക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. നാഗേശ്വർ എന്നനാമത്തിൽ അറിയപ്പെടുന്ന മൂന്ന് സുപ്രധാനക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഉത്തരാഘണ്ഡിലെ അൽമോറയിലെ ജാഗേശ്വർ ക്ഷേത്രം, ഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വർ, മഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്നാഥ് എന്നിവയാണ് ആ മൂന്ന് ക്ഷേത്രങ്ങൾ. ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന ദാരുകവനത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി ഇന്ന് വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ദേവദാരു വൃക്ഷങ്ങളുടെ വനം എന്നർത്ഥം വരുന്ന 'ദാരുവനത്തിൽ' നിന്നാണ് 'ദാരുകാവനം' എന്ന വാക്ക് ഉദ്ഭവിച്ചത് എന്ന് വിശ്വസിക്കുന്നു. ഇതുപ്രകാരം ദേവദാരു വൃക്ഷങ്ങൾ കാണപ്പെടുന്ന വനം ഉത്തരാഘണ്ഡിലെ അൽമോറയിലാണുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല[1]. ദേവദാരു വൃക്ഷങ്ങൾ ശിവനുമായി വളരെയേറെ ബന്ധമുള്ളതാണെന്ന് ചില കൃതികളിലും പരാമർശിക്കുന്നു. . മുനിമാർ ശിവനെ പ്രസാദിപ്പിക്കുവാനായി ദേവദാരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനിച്ചിരുന്നു എന്നാണ് വിശ്വാസം.

ദ്വാരക, ദാരുകാ എന്നീ വാക്കുകൾ തമില്ലുള്ള സാമ്യം മൂലം ഇവരണ്ടും ഒന്നാണെന്ന് കരുതിപ്പോരുന്നു. ഇതനുസരിച്ചായാൽ നാഗേശ്വര ജ്യോതിർലിംഗം ഗുജറാത്തിലെ ദ്വാരകയിലാണ്. പക്ഷേ ഹിന്ദു ഇതിഹാസങ്ങളീൽ ഒന്നും ദ്വാരകയിലെ വനത്തെകുറിച്ച് പരാമർശിക്കുന്നില്ല. ശ്രീ കൃഷ്ണന്റെ നഗരമാണ് ദ്വാരക.

വിന്ധ്യാ പർവതപ്രദേശത്താണ് ദാരുകാവനം എന്നും വിശ്വസിക്കപ്പെടുന്നു. ഇതനുവർത്തിച്ച് നാഗേശ്വർ ജ്യോതിർലിംഗം മഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്നാഥ് ക്ഷേത്രമാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാഗേശ്വർ_ജ്യോതിർലിംഗം&oldid=4091237" എന്ന താളിൽനിന്ന് ശേഖരിച്ചത്