നാണു നായർ
![](http://upload.wikimedia.org/wikipedia/ml/thumb/d/d8/Nanu_Nair.png/220px-Nanu_Nair.png)
ചുവന്ന താടി വേഷങ്ങൾക്ക് പ്രസിദ്ധനായിരുന്ന ഒരു കഥകളി നടനാണ് വെള്ളിനേഴി നാണു നായർ (1910 - 30 ഓഗസ്റ്റ് 1987). കേരള കലാമണ്ഡലത്തിനും മറ്റ് ടീമുകൾക്കുമൊപ്പം ഇന്ത്യയിലും വിദേശത്തും അദ്ദേഹം വ്യാപകമായി കഥകളി അവതരണങ്ങളിൽ പങ്കെടുത്തു. 1973-ൽ നാണു നായർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]വെള്ളിനേഴിയ്ക്കു സമീപം ഞാളാക്കുറിശ്ശിദേശത്തിൽ കിഴക്കേകളമെന്ന വീട്ടിൽ 1085 മേടത്തിൽ ജനിച്ചു. ആശാരികോപ്പൻ എന്നു പ്രസിദ്ധനായ കോപ്പൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്. അച്ഛന്റെ ശിക്ഷണത്തിൽ 1096-ൽ മണക്കുളം കളിയോഗത്തിൽ അഭ്യാസം ആരംഭിച്ചു. രണ്ടാംതരം സ്ത്രീവേഷങ്ങളായിരുന്നു ആദ്യ കാലത്ത് ചെയ്തിരുന്നത്. നാണു നായരെ കേരള കലാമണ്ഡലത്തിൽ കഥകളി പരിശീലനത്തിന് കൊണ്ടുപോയപ്പോൾ അദ്ദേഹം കലാരൂപത്തിന് യോഗ്യനല്ലെന്ന് പറഞ്ഞു. എന്നാൽ കലാമണ്ഡലം അധികൃതരുടെ ഈ തീരുമാനം അംഗീകരിക്കാൻ നാണു നായരുടെ അച്ഛൻ തയ്യാറായില്ല. ചുവന്ന താടി കഥാപാത്രങ്ങളുടെ പരിശീലനം തുടങ്ങി. 1120-ാമാണ്ടായപ്പോളേയ്ക്കും നാണുനായർ ഒരു മികച്ച താടി വേഷക്കാരനായി. 1950 ൽ വെള്ളിനേഴി ഹൈസ്കൂളിൽ അധ്യാപകനായി. 1970 ൽ വിരമിച്ചു. അഞ്ചേമുക്കാലടി പൊക്കവും ഒത്ത ശരീരവുമായിരുന്നു നാണു നായരുടേത്. വേഷം കെട്ടിയാൽ വലുപ്പത്തിന് ഒരു കുറവുമില്ല. വേഷങ്ങളുടെ അവതരണത്തിനിടെയുള്ള നാണു നായരുടെ കനമുള്ള അലർച്ച പ്രസിദ്ധമായിരുന്നു. നാണു നായരുടെ ബകനും കാലകേയനും വീരഭദ്രനും വളരെ നന്നാവുമെങ്കിലും അദ്ദേഹത്തിന്റെ ത്രിഗർത്തനും കലിയുമാണ് ജനസമ്മതി ഏറ്റവും ലഭിച്ച വേഷങ്ങൾ എന്ന് കെ.പി.എസ്. മേനോൻ കഥകളിരംഗത്തിൽ എഴുതുന്നുണ്ട്. [1] മെയ്യും, കയ്യും, കണ്ണും, അലിയും. [2]ദക്ഷന്റെ യാഗസ്ഥലത്തെ (യാഗം) നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്തുന്ന വീരഭദ്രന് നാണു നായർ പുതിയ വ്യാഖ്യാനം നൽകി. പച്ച' (ശ്രേഷ്ഠൻ), 'കത്തി' (മോശം) റോളുകൾക്കൊപ്പം ചുവന്ന താടി കഥാപാത്രങ്ങളും 'തുല്യ ഇടം കണ്ടെത്തിയതിനു പിന്നിൽ നാണു നായരുടെ പങ്ക് വലുതാണ്.
സ്മരണ
[തിരുത്തുക]വെള്ളിനേഴി നാണു നായരുടെ സ്മരണക്കായി 2001 മുതൽ വെള്ളിനേഴി നാണു നായർ കലാ കേന്ദ്രം പ്രവർത്തിച്ചു വരുന്നു. കഥകളിയിലെ അപൂർവ്വ രംഗങ്ങൾ അവതരിപ്പിക്കുന്ന ഒരു താടി അരങ്ങ് എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. കീഴ്പാടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങിയവർ ഉപദേശക സമിതിയിൽ പ്രവർത്തിക്കുന്നു.. താഴത്തേതിൽ കേശവൻ മാസ്റ്ററായിരുന്നു സ്ഥാപക പ്രസിഡന്റ്. കലാകേന്ദ്രത്തിന് ഇപ്പോൾ ഒരു പരിശീലന കേന്ദ്രവും ഓഡിറ്റോറിയവും ഉണ്ട്. കഥകളി വേഷവിധാനങ്ങൾ, പാട്ടുകൾ, ചെണ്ട, മദ്ദളം, ചുട്ടി, ക്ലാസിക്കൽ നൃത്തം, തിമില എന്നിവയിലും പരിശീലനം നൽകുന്നു. 2008-ൽ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ താടിയരങ്ങ് അരങ്ങേറി. യവനൻ, മണ്ണാൻ, മണ്ണാത്തി തുടങ്ങി സാധാരണക്കാർക്കും ഇഷ്‌ടപ്പെടാവുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചു. കഥകളിയിൽ പ്രാവീണ്യമില്ലാത്തവർക്കായി കഥയും അവതരണവും വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യാറുണ്ട്. ഡോ. വെള്ളിനേഴി അച്യുതൻ കുട്ടിയാണ് കലാകേന്ദ്രത്തിന്റെ തലവൻ.[3]
അവലംബം
[തിരുത്തുക]- ↑ കെ.പി.എസ്., മേനോൻ (11 January 2025). കഥകളിരംഗം (1st ed.). തിരൂർ, മലപ്പുറം: മലയാളം സർവകലാശാല (published 1 March 2019). p. 542. ISBN 9788193745861.
{{cite book}}
: Check date values in:|year=
and|year=
/|date=
mismatch (help)CS1 maint: year (link) - ↑ ജി., രാമകൃഷ്ണപിള്ള (1957). കഥകളി (ഒന്നാം പതിപ്പ ed.). തിരുവനന്തപുരം: തിരുവിതാംകൂർ സർവ്വകലാശാല (published 1 March 957). p. 372.
{{cite book}}
: CS1 maint: date and year (link) - ↑ R, Sasisekhar (10 December 2020). "'Thaadiyarangu' at Vellinezhi celebrates ferocious Kathakali characters". Manorama online. Manorama online. Retrieved 13 January2025.
{{cite web}}
: Check date values in:|access-date=
(help)