Jump to content

നാനക് സിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nanak Singh
ജനനം(1897-07-04)4 ജൂലൈ 1897
Chak Hamid in Jhelum district (now in Pakistan)
മരണം28 ഡിസംബർ 1971(1971-12-28) (പ്രായം 74)
Punjab
തൊഴിൽPlaywright, poet, Novelist
ദേശീയതIndia
പങ്കാളിRaj Kaur
കുട്ടികൾKulwant Singh Suri (son)
Kulbir Singh Suri (son)

നാനക് സിങ്ങ്  (1897 ജൂലൈ 4 -1971 ഡിസംമ്പർ 28) എന്ന ഹാൻസ് രാജ് പഞ്ചാബിലെ ഭാഷയുടെ കവിയും, സംഗീതകൃത്തും, നോവലിസ്റ്റുമായിരുന്നു.  അദ്ദേഹത്തിന്റെ എഴുത്തുകൾ സ്വാതന്ത്ര്യസമരത്തിനെ അനുകൂലിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഗവൺമെന്റ് നാനക് സിങ്ങിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ പല നോവലുകളും, സാഹിത്യ പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ഹാൻസ് രാജ് എന്ന പേരിൽ,ഝലം ജില്ലയിലെ  ഒരു പാവപ്പെട്ട പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. പിന്നീട് സിഖ് മതത്തെ സ്വീകരിച്ചപ്പോൾ നാനക് സിങ്ങ് എന്ന് പേര് മാറ്റി. പട്ടിണി കാരണം, അദ്ദേഹം ശരിയായ വിദ്യാഭ്യാസം നേടിയിരുന്നില്ല. ചെറുപ്പത്തിൽ തന്നെ എഴുത്ത് നാനക് സിങ്ങ് തുടങ്ങിയിരുന്നു, ചരിത്രത്തെ സംബന്ധിക്കുന്നതായിരുന്നു മിക്കതും. പിന്നീടദ്ദേഹം ഭക്തിപരമായ പാട്ടുകൾ എഴുതുവാൻ തുടങ്ങി. അവ സിക്കുകാരെ അക്കാലി മൂവ്മെന്റിലേക്ക് ക്ഷണിക്കുന്നതരത്തിലുള്ളവയായിരുന്നു. 1918-ൽ, അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകമായ സത്ഗുരു മെഹ്മ പ്രസിദ്ധീകരിച്ചു.[1]അതിൽ സിഖ് ഗുരുക്കൻമാരെ പ്രശംസിക്കുന്നതായിരുന്നു, അതുതന്നെ വേഗം ജനശ്രദ്ധ നേടിയെടുത്തു.

സ്വാതന്ത്ര സമരത്തിലെ പങ്ക്[തിരുത്തുക]

1919 ഏപ്രിൽ 13ന്, അമൃത്സറിലെ ഒരു ബൈശാകി ( പഞ്ചാബി പുതുവർഷം) ദിവസത്തിൽ ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷ് പട്ടാളം 379ഓളം ജനങ്ങളെ നിഷ്ക്രൂരമായി വെടിവെച്ചു കൊല്ലുകയുണ്ടായി. ആ വേദിയിൽ നാനക് സിങ്ങുമുണ്ടായിരുന്നു, തന്റെ കൺമുമ്പിൽ വച്ചാണ് തന്റെ ഉറ്റ സുഹൃത്തുക്കൾ കൊല്ലപ്പെട്ടത്. ആ സംഭവമായിരുന്നു നാനക് സിങ്ങിന്റെ കൂനി വൈശാഖി ബ്ലഡി ബൈശാഖി രചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചരിത്ര പ്രസിദ്ധമായ ആ കവിത ബ്രിട്ടീഷുകാരെ കളിയാക്കുന്നതരത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകത്തെ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു.

സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി നടന്ന അകാലി മൂവ്മെന്റിൽ നാനക് സിങ്ങും പങ്കെടുത്തിരുന്നു. അദ്ദേഹം അകാലി പേപ്പറുകളെ തിരുത്തുവാൻ തുടങ്ങി. ഇതും ബ്രിട്ടീഷ് സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടു. നിയമവിരുദ്ധമായ രാഷ്ട്രീയ പ്രവർത്തികളിൽ ഏർപ്പെട്ടതിന് ബ്രിട്ടീഷ് സർക്കാർ നാനക് സിങ്ങിനെ ലാഹോറിലെ ബോർസ്റ്റാൽ ജെയിലിലേക്കയച്ചു. സമാധാനപരമായി നടത്തിയ ഗുരുക്ക ബാഗിനോടനുബന്ധിച്ച ബ്രിട്ടീഷ് സർക്കാരിന്റെ ക്രൂരതകൾക്കും, പീഡനങ്ങൾക്കുമെതിരെ നാനക് സിങ്ങ് സക്ക്മിൽ ദിൽ എന്ന  അദ്ദേഹത്തിന്റെ രണ്ടാമത്തെ കവിതയെഴുതി. അത് 1923 ജനുവരിയിൽ പ്രസിദ്ധീകരിക്കുകയും, രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നിരോധിക്കുകയും ചെയ്തു.

ജയിൽ വാസത്തിനിടേയും, അദ്ദേഹം നോവലെഴുതി. ഗുരുമുഖി കൈയെഴുത്തിൽ എഴുതിയ ആ നോവലിന് 40,000 പേജുകൾ നീളമുണ്ടായിരുന്നു. പല പുരസ്കാരങ്ങളാൽ അദ്ദേഹം പ്രശസ്തനായിരുന്നു. പഞ്ചാബിലെ ഏറ്റവും ഉയർന്ന പുരസ്കാരം 1960 -ൽ അദ്ദേഹത്തിന് നൽകി. ഇക് മിൽ ദോ തൽവരാൻ എന്ന കൃതി 1962-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരവും[അവലംബം ആവശ്യമാണ്], സാഹിത്യ അക്കാദമി അവാർഡും നേടി.

കൃതികൾ

  • ആസ്തക് നാസ്തക്
  • ആദം ഖോർ
  • അധ് ഖിരിയാ ഫൂൽ
  • ആഗ് ദീ ഖേദ്
  • അൻ സിതേ ഝകം
  • ബി എ പാസ്സ്
  • ബഞ്ജർ
  • ഭൂവാ
  • ചാർദ്ദീ കാലാ
  • ഛാൽ‌വാ
  • ചിത്രകാർ
  • ചിത്താ ലഹു
  • ഛോട് ഛനൻ
  • ധുന്ധ്ലേ പർച്ഛാവൻ
  • ദൂർ കിനാര
  • ഫൌലാദി ഫുൾ
  • ഫ്രാൻസ് ദാ ഡാക്കു
  • ഗഗം ദമാമാ ബാജിയാ
  • ഗംഗാജലീ വിച്ച് ശരാബ്
  • ഹഞ്ജ്വൻ ദേ ഹാർ
  • ഇക് മിയാ ദൊ തൽ‌വാറൻ
  • ജീവൻ സംഗ്രാം
  • കാഗ്തൻ ദീ ബേരി
  • കാൽ ചക്കർ
  • കടീ ഹോഗയീ പതംഗ്
  • കല്ലോ
  • ഖൂൻ ദേ സോഹിലേ
  • കോയി ഹാരിയാ ബൂട്ട് രഹിയോ രീ
  • ലമ്മാ പൈന്താ
  • ലവ് മാരേജ്
  • മഞ്ജ്‌ധാർ
  • മാത്രേയീ മൻ
  • മേരി ദുനിയ
  • മേരിയാം സാദിവീ യാദാൻ
  • മിദ്ധേ ഹോയെ ഫുൾ
  • മീഠാ മൌഹ്ര
  • നസൂർ
  • പാപ് ദീ ഖട്ടി
  • പരാശ്ചിത്
  • പഥർ ദേ ഖംബ്
  • പഥർ കംബാ
  • പത്ഛർ ദേ പംഞ്ചി
  • പവിത്തർ പാപി
  • പ്യാർ ദാ ദേവത
  • പ്യാർ ദി ദുനിയ
  • പ്രേം സംഗീത്
  • പൂജാരി
  • രബ് അപ്നേ അസ്‌ലീ രൂപ് വിച്ച്
  • രജ്‌നീ
  • സാർ സാഥി
  • സരപിയാം റൂഹാൻ
  • സൂലാൻ ദീ സേജ്
  • സുമൻ കാണ്ഡാ
  • സുനെഹരി ജിൽദ്
  • സുപ്നിയാൻ ദീ കബർ
  • സ്വർഗ് തേ ഊസ്ദേ വാരിസ്
  • താഷ് ദീ ആദത്
  • തസ്‌വീർ ദേ ദോവൻ പസേ
  • ഠംടിയാൻ ഛാവൻ
  • ടൂട്ടേ ഖംബ്
  • ടൂട്ടീ വീണ
  • വഡ്ഡാ ഡോക്ടർ തേ ഹോർ കഹാനിയാം
  • വർ നഹിം സരപ്
  • വിശ്വാസ്ഘാത്

1997ൽ അദ്ദേഹത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യയുടെ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാൾ 1998ൽ തപാൽ സ്റ്റാമ്പ് ഇറക്കി.


References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാനക്_സിങ്ങ്&oldid=3635174" എന്ന താളിൽനിന്ന് ശേഖരിച്ചത്