Jump to content

നാനാവതി കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
K. M. Nanavati vs. State of Maharashtra[1]

Supreme Court of India

Decided 11 November 1961
Full case name: K. M. Nanavati vs. State of Maharashtra
Citations: 1962 AIR 605 1962 SCR Supl. (1) 567
Prior history: Jury's Judgment for defendant, Jury Trial-Charge-Misdirection-Reference by

Judge, High Court Conviction under Sec.302 of the Indian Penal Code

Subsequent history: Appeal dismissed
Holding
Appellant commander Nanavati, a Naval Officer, was put up on trial under sec. 302 and 304 Part I of the Indian Penal Code (IPC) for alleged murder of his wife's paramour. The High Court dismissed the earlier acquittal by a Jury Trial and convicted the accused to life imprisonment under Sec. 302 of IPC.
Court bench
Headed by: Subbarao, K.
Members: Das, S.K.; Dayal, Raghubar
Laws applied
Code of Criminal Procedure(Act, 5 of 1898), 88. 307, 410, 417, 418 (1), 423(2), 297,155 (1), 162-Indian Penal Code, 1860 (Act 45 of 1860), 88. 302, 300, Exception I-Indian Evidence Act,1872 (1 of 1872), 8. 105.

കെ എം നാനാവതിയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ബോംബെ ഹൈക്കോടതിയിൽ ഏറ്റുമുട്ടിയ പ്രമാദമായ കേസായിരുന്നു നാനാവതി കേസ്.ഇന്ത്യൻ നാവികസേനയിൽ കമാന്ററായിരുന്നു കവാസ് മാനിക്സോ നാനാവതി എന്ന കെ എം നാനാവതി.ജന്മം കൊണ്ടു പാഴ്‌സിയായിരുന്ന നാനാവതി വിവാഹം ചെയ്തത് ഇംഗ്ളീഷുകാരിയായ സിൽവിയയെ ആയിരുന്നു.അതിൽ രണ്ടു ആൺ മക്കളും ഒരു മകളുമായി ബോംബെയിലായിരുന്നു താമസിച്ചിരുന്നത്[2].സൈനിക കാര്യങ്ങളുമായി മിക്കവാറും ദൂരെ സ്ഥലങ്ങളിലായിരുന്നതിനാൽ കുടുംബവുമായി നിരന്തരം ബന്ധപ്പെടുവാൻ അദ്ദേഹത്തിനാവുമായിരുന്നില്ല.അതു സിൽവയെ കടുത്ത വിരഹത്തിലേക്കെത്തിച്ചു.അതിന്റെ ഫലമായി ഭർത്താവിന്റെ സുഹൃത്തായ പ്രേം അഹൂജയുമായി സിൽവ പ്രണയത്തിലായി.തന്മൂലം നാനാവതിയുമായി സിൽവ മാനസികമായി വളരെയേറെ അകന്നു.ഭർത്താവുമായി വിവാഹ ബന്ധം വേർപ്പെടുത്തി കാമുകനുമായി ജീവിക്കാൻ സിൽവ അതിയായി ആഗ്രഹിച്ചു.എന്നാൽ ഈ ബന്ധം വിവാഹത്തിലേക്കെത്തിക്കുന്നതിന് പ്രേമിന് തെല്ലും താൽപര്യമുണ്ടായിരുന്നില്ല.എന്നാൽ ഈ കാര്യമൊന്നും അറിയാതെ ഏറ്റെടുത്ത ഒരു ജോലി പൂർത്തിയാക്കി നാനാവതി വീട്ടിൽ തിരിച്ചെത്തിയത് 1957 ഏപ്രിൽ 27നായിരുന്നു.എന്നാൽ ഭാര്യയുടെ നീരസം കലർന്ന പെരുമാറ്റവും അകൽച്ചയും നാനാവതിയെ ദുഖിതനാക്കി.ഒടുവിൽ നാനാവതിയുടെ നിർബന്ധത്തിന് മുൻപിൽ സിൽവ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.കൂട്ടത്തിൽ തന്നെയും മക്കളെയും സ്വീകരിക്കാൻ തക്ക ആഴത്തിലുള്ള സ്നേഹമുണ്ടോ എന്നതിൽ സംശയിക്കുന്നതായും സിൽവ നാനാവതിയോടു പറഞ്ഞു.എല്ലാം ശ്രദ്ധിച്ചു കേട്ട നാനാവതി കുടുംബത്തെയും കൊണ്ടു വീട്ടിൽ നിന്നും ഇറങ്ങി.അന്ന് ഭാര്യയെയും മക്കളെയും മെട്രോ സിനിമയിൽ ഇറക്കിയ ശേഷം നാനാവതി നേരെ പോയത് നേവൽ ബേസിലേക്കായിരുന്നു.അവിടെ നിന്നും ആറു തിരകൾ ഉൾകൊള്ളുന്ന കാറ്റർഡ്‌ജുമായി പ്രേമിന്റെ ഓഫീസിലേക്ക് കേറി ചെന്നു.എന്നാൽ നിരാശയായിരുന്നു ഫലം.അവിടെ നിന്നു നേരെ പ്രേമിന്റെ ഫ്‌ളാറ്റിലേക്കു ചെന്നു.അവിടെ വെച്ചു പ്രേമിനെ കണ്ടു.മുഖവുരയില്ലാതെ തന്നെ സിൽവയെയും മക്കളെയും ഏറ്റെടുക്കാൻ തയ്യാറാണോ എന്നു ചോദിച്ചു.എന്നാൽ ബാദ്ധ്യത ഏറ്റെടുക്കാൻ ഒട്ടും താൽപര്യമില്ലെന്ന മറുപടി നാനാവതിയെന്ന പച്ച മനുഷ്യനെ തകർക്കാൻ പോന്നതായിരുന്നു.തൊട്ടു പിന്നാലെ നാനാവതി പ്രേമിന്റെ നെഞ്ചിലേക്ക് തുടർച്ചയായി മൂന്നു തവണ വെടിയുതിർത്തു.പ്രേം തൽക്ഷണം മരിച്ചു.തുടർന്നു ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന് മുന്നിൽ എത്തിയ നാനാവതി കുറ്റമെല്ലാം ഏറ്റു പറഞ്ഞു കീഴടങ്ങി.സംഭവത്തിനു ശേഷം പടിഞ്ഞാറൻ നേവൽ കമാന്റ് മാര്ഷലിനു മുൻപിലാണ് നാനാവതി ആദ്യം ഹാജരായത്.ഇദ്ദേഹത്തിന്റെ ഉപദേശപ്രകാരമായിരുന്നു പിന്നീടുള്ള കീഴടങ്ങൽ.നല്ലൊരു രാജ്യസ്നേഹിയും,സത്യസന്ധനും,സദാചാരവാദിയും,ജോലിയിൽ മിടുക്കനും,ഭൂതകാലത്തുപോലും ക്രിമിനൽ പശ്ചാത്തലം അന്യമായിരുന്ന നാനാവതി,സിൽവയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് "കൂടെ കിടക്കുന്നവരെയെല്ലാം വിവാഹം കഴിക്കാൻ പറ്റുമോ" എന്ന പ്രേമിന്റെ മറുപടിയാണ് വെടിവെപ്പിൽ കലാശിച്ചത്.പ്രേമിന്റെ മറുപടിയിൽ മുഴച്ചു നിന്നിരുന്ന പുച്ഛവും പരിഹാസവുമെല്ലാം നാനാവതിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല.വിചാരണ വേളയിൽ ഭാര്യയുടെ രഹസ്യ ബന്ധമറിഞ്ഞപ്പോൾ നാനാവതിക്ക്‌ സ്വയം നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന വാദം പ്രേമിന്റെ സഹോദരി മാമി അഹൂജ തുടക്കത്തിലേ തള്ളി.മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരമാണ് കൊല ചെയ്തതെന്നും തീർത്തും നിർവികാരമായ ഒരു കൊലയാണ് നടന്നതെന്നും മാമി അഹൂജ ശക്തമായി വാദിച്ചു.നേവൽ ബേസിൽ കേറി തോക്ക് സംഘടിപ്പിച്ചത് ഈ വാദത്തിനു കൂടുതൽ ബലം നൽകി.ഒടുവിൽ കോടതി നാനാവതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.ഇതിനെതിരെ സുപ്രീം കോടതിയിൽ അപ്പീലിന് പോയെങ്കിലും 1961ൽ ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തത്.അക്കാലമത്രയും ജനങ്ങളറിയാതെയിരുന്ന ഈ കാര്യം ബ്ലിറ്റ്സ് ടാബ്ലോയിലൂടെ പൊതുജനങ്ങളിലേക്കെത്തി.ഇതു പാഴ്‌സികളും സിന്ധികളും തമ്മിലുള്ള പ്രശ്നമാകാൻ അധിക സമയം വേണ്ടി വന്നില്ല.ഒരു വംശീയ കലാപത്തിന്റെ മുൾമുനയിലായി മുംബൈ നഗരം.നാനാവതി പാഴ്‌സി സമുദായക്കാരനും പ്രേം സിന്ധി സമുദായക്കാരനുമായതായിരുന്നു പ്രശ്നം ഉടലെടുക്കാനുള്ള ഹേതു.മഹാരാഷട്ര ഗവർണ്ണരായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് ഭായ് പ്രതാപ് എന്ന സിന്ധി ബിസ്സിനെസ്സുകാരന്റെ ദയാ ഹരജി സ്വീകരിക്കുന്നതും അക്കാലത്തായിരുന്നു.ഇതോടെ നാനാവതിക്ക്‌ പുതിയ പ്രതീക്ഷയുണർന്നു.ഭായി പ്രതാപിനെ വിട്ടയച്ചാൽ നാനാവതിയെയും വിട്ടയക്കാമെന്ന നിലവന്നു.ചർച്ചകളും വീക്ഷണങ്ങളും ആ രീതിയിലേക്ക് ഉരുത്തിരിഞ്ഞു വന്നു.പലരുടെയും പലവിധത്തിലുള്ള നിരന്തര ഇടപെടലിന്റെ ഫലമായി നാനാവതിയെ വിട്ടയക്കാനുള്ള അപേക്ഷക്ക്‌ മാമിയും സമ്മതം മൂളി.ഒടുവിൽ നാനാവതിയെ മോചിപ്പിക്കാൻ തീരുമാനമായി.കൂട്ടത്തിൽ മുംബൈ നഗരത്തിന് മുകളിൽ ഉരുണ്ടു കൂടിയ വംശീയ കലാപത്തിന്റെ ഇരുണ്ട മേഘങ്ങളും അപ്രത്യക്ഷമായി.അപ്പോഴേക്കും മൂന്ന് വർഷം അദ്ദേഹം ജയിൽവാസം അനുഭവിച്ചിരുന്നു.ജയിൽ മോചിതനായ ശേഷം അദ്ദേഹം ഭാര്യയെയും മക്കളെയും കൂട്ടി കാനഡയിലേക്ക് പറന്നു.ഇത്രയൊക്കെ സംഭവിച്ചിട്ടും ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല.ഒടുവിൽ 2003ൽ മരണത്തിന് കീഴടങ്ങുന്നത് വരെ[3] സിൽവയെയും കുട്ടികളെയും അദ്ദേഹം സംരക്ഷിക്കുകയും ചെയ്തു.ഈ വിഷയത്തെ ആസ്പദമാക്കി സിനിമയും കൃതികളും ജന്മം കൊണ്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "K. M. Nanavati vs. State of Maharashtra". Archived from the original on 2007-03-14. Retrieved 17 October 2005.
  2. Inconsistent and Incomplete.[1]"Sylvia Nanavati". Archived from the original on 2005-05-04. "Nanavati Profile". "Prem Bhagwandas Ahuja". Mumbai 27 April 1959: Nanavati's Story. Retrieved 19 December 2011
  3. "Honor Killing: No 'crime of passion'". Archived from the original on 2005-10-22. Retrieved 17 October 2005.
"https://ml.wikipedia.org/w/index.php?title=നാനാവതി_കേസ്&oldid=3654841" എന്ന താളിൽനിന്ന് ശേഖരിച്ചത്