നാനോ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയം ആകുന്നു. ഇതിനർഥം ഒരു ബില്ല്യനിൽ ഒന്ന് എന്നാണ്. അളവുസമ്പ്രദായത്തിൽ ഉപയോഗിച്ചു വരുന്നു. 10−9 എന്നോ 0.000000001 എന്നോ ഇതിനെ വിളിക്കാം.
ഉദാഹരണങ്ങൾ:
ഒരു നാനോമീറ്റർ എന്നത് ഒരു കൈനഖം ഒരു സെക്ക്ന്റിൽ വളരുന്ന അളവാണ്.
സ്വർണ്ണത്തിന്റെ മൂന്നു ആറ്റങ്ങൾ ഒരു വരിയിൽ ഇരുന്നാൽ അത് ഒരു നാനോമീറ്റർ ഏകദേശം ആകും.
ഒരു കളിഗോലി ഒരു നാനോമീറ്റർ വ്യാസമുള്ളതാണേങ്കിൽ ഭൂമി 1 മീറ്റർ വീതിയിലിരിക്കും.
ഈ പൂർവ്വപ്രത്യയം ഗ്രീക്കുഭാഷയിലെ νᾶνος എന്ന വാക്കിൽനിന്നുമാണ് എടുത്തിട്ടുള്ളത്. കുള്ളൻ എന്നാണിതിനർഥം. 1960ൽ ആണ് ഇത് ഔദ്യോഗികമായി അംഗീകരിച്ചത്.