നാപ‌്സാക്ക് സ്‌പ്രെയർ
സസ്യസംരക്ഷണ ഉപകരണങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള ഉപകരണമാണ് നാപ്‌സാക്ക് സ്‌പ്രെയർ .മുതുകിൽ തൂക്കിയിടാവുന്ന ഒരു ടാങ്ക് ,മർധികൃത വായുവിന്റെ ശക്തികൊണ്ട് ടാങ്കിലെ രാസദ്രാവകത്തെ ചെറുകണികകളാക്കി പുറത്തേക്ക് തെറിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു പമ്പുംനോസിലും,പമ്പ് പ്രവർത്തിപ്പിക്കാനുള്ള ഹാൻഡിലും എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ .പമ്പും മർദ അറയും ഉള്ളത് ടാങ്കിനകത്താണ് .ഒരു കൈകൊണ്ട് മരുന്നടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മറുകൈകൊണ്ട് പമ്പു ചെയ്യാൻ സാധിക്കും .അതുമൂലം ഒരേ രുപത്തിലുള്ള മർദ്ദം നിലനിർത്താനും ,ഒരേ അളവിലും ഗാഢതയിലും മരുന്ന്, ഒരേ അളവിലും ഗാഢതയിലും മരുന്ന് പ്രയോഗിക്കാനും സാധിക്കും .
സാങ്കേതിക വിവരങ്ങൾ
[തിരുത്തുക]- ടാങ്ക് വ്യാപ്തം (ലിറ്റർ ) : 9-22.5
- പമ്പ് സിലിണ്ടർ പിസ്റ്റൺ എണ്ണം : 1
- മർദ അറയുടെ വ്യാപ്തം (മി .മീ ) : 572-660
- ലാൻസിന്റെ നീളം (മി.മീ ) : 725
- സ്‌പ്രേകോൺ (ഡി ഗ്രി ) : 78
- പമ്പ് നിർഗമന ശേഷി (മി .മിനിറ്റ് ):610-896
- പ്രവർത്തന ശേഷി (ഹെക്ടർ / മണിക്കുർ ):0.12
ഉപയോഗം
[തിരുത്തുക]ഉയരം കുറഞ്ഞ ചെടികൾ ,നെല്ല് ,പച്ചക്കറികൾ ,മറ്റു ഫലവൃക്ഷ തൈകൾ എന്നിവക്ക് കീടനാശിനി പ്രയോഗം നടത്താനും കളനാശിനി പ്രായോഗിക്കാനും ഉപയോഗിക്കുന്നു
അവലംബം
[തിരുത്തുക]www.kau.in/slider-post/kau-agri-infotech-portal