Jump to content

നാരങ്കോടം പട്ടയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന പാണ്ഡ്യദേശത്തിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണു് നാരങ്കോടം പട്ടയം. കൊല്ലവർഷം 211ൽ (ക്രി.വ. 1036) ആണു് നാരങ്കോടം പട്ടയം എഴുതപ്പെട്ടതു്. പാണ്ഡ്യചക്രവർത്തിയായ ചെൽവരശർ ചെങ്കോതിരരാണ് ഈ പട്ടയം നൽകിയത്. നാരങ്കോടം ശിവക്ഷേത്രത്തിന് നാട്ടാമൈപ്പട്ടവും ശിരവരശും ചെമ്പുളാകവും ശിറപ്പുത്തങ്കവും നൽകിക്കൊണ്ടുള്ള തിട്ടൂരമാണിത്. പുരാവസ്തുഗവേഷകനായ ഐരാവതം മഹാദേവൻ ഈ പട്ടയത്തിലെ എഴുത്ത് വായിച്ച് വ്യാഖ്യാനിച്ചതിൻ പ്രകാരം എഴുന്നൂറ്റുക്കുടി ഊരാരെയും ഐങ്കുറവരെയും നാരങ്കോട്ടൂർ അയ്യനാർകുലത്തിന് കാവലരായി കൽപ്പിക്കപ്പെട്ടിരിക്കുന്നു.

പ്രസക്തിയും പ്രാധാന്യവും

[തിരുത്തുക]

വട്ടെഴുത്തു ലിപിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ പട്ടയരേഖയ്ക്ക് ചരിത്ര ഗവേഷണത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. പാണ്ഡ്യന്മാരുടെ അധികാരസീമ ഇന്നത്തെ പത്തനംതിട്ട - പുനലൂർ പ്രദേശത്തേയ്ക്ക് വ്യാപിച്ചിരുന്നുവെന്ന് ഈ പട്ടയം തെളിയിക്കുന്നു. പാണ്ഡ്യസാമ്രാജ്യത്തിൽ ശൈവസന്യാസിമാരായ നായനാർമാർക്ക് നൽകപ്പെട്ടിരുന്ന പ്രമുഖമായ സ്ഥാനത്തെക്കുറിച്ചും പ്രാചീനകാലത്ത് കുറവർ ഒരു പ്രബലവിഭാഗമായിരുന്നതിനെക്കുറിച്ചും ഈ പട്ടയം തെളിവുനൽകുന്നു. ക്രി. വ. 11-ആം നൂറ്റാണ്ടിൽ തെക്കൻ വേണാട്ടിൽ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയിലേയ്ക്കും ഈ പട്ടയം വെളിച്ചം വീശുന്നുണ്ട്.

ഇവകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാരങ്കോടം_പട്ടയം&oldid=1325246" എന്ന താളിൽനിന്ന് ശേഖരിച്ചത്