നാഷണൽ ആർക്കൈവ്സ്, ബംഗ്ലാദേശ്
നാഷണൽ ആർക്കൈവ്സ്, ബംഗ്ലാദേശ് The National Archives of Bangladesh (NAB) ധാക്ക കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. ഇവിടെ 225,000 വല്യങ്ങളുള്ള രേഖകൾ സുക്ഷിച്ചിട്ടുണ്ട്. ഇതുകൂടാതെ പുസ്തകങ്ങളും മൈക്രോഫിലിമുകളും പത്രപ്പേപ്പറുകളുടെ ക്ലിപ്പിങ്ങുകളും ഉണ്ട.[1] 1973ൽ ആണ് ബംഗ്ലാദേശിലെ സർക്കാറിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും ഡയറക്റ്ററേറ്റ് ഓഫ് നാഷണൽ ആർക്കൈവ്സ് ആന്റ് ലൈബ്രറീസിന്റെ ഭരണത്തിൻകീഴിലാണിതു പ്രവർത്തിക്കുന്നത്. ആദ്യം ധാക്ക സർവ്വകലാശാലയുറ്റെ അടുത്ത് ഒരു വാടകക്കെട്ടിടത്തിലായിരുന്നു 1985 വരെ ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഈൻ സ്ഥാപനത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത എല്ലാ സൗകര്യങ്ങളുമുള്ള സ്വന്തം കെട്ടിടത്തിലാണിതു പ്രവർത്തിച്ചുവരുന്നത്. നാഷണൽ ലൈബ്രറി കോപ്ലക്സിന്റെ ഭാഗനാാണീ സ്ഥാപനം. ഷേർ-എ-ബംഗ്ല നഗഋ എന്ന പരദേശത്താണിതു സ്ഥിതിചെയ്യുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ The World of Learning 2005. Europa Publications. 2004. p. 143.
- ↑ "Archives - Banglapedia". en.banglapedia.org (in ഇംഗ്ലീഷ്). Retrieved 2017-04-23.