Jump to content

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ്‌ ആൻഡ്‌ ഇൻഫോർമേഷൻ ടെക്നോളജി, കോഴിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേന്ദ്ര വാർത്താവിനിമയ വിവരസങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള NIELIT-യുടെ ഒരു കേന്ദ്രമാണ് കോഴിക്കോട് ചാത്തമംഗലത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി. ഈ സ്ഥാപനത്തിന്റെ പഴയ പേര് DOEACC സെന്റർ എന്നാണ്. കാലിക്കറ്റിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാമ്പസിനടുത്തു പ്രവർത്തിക്കുന്ന ഈ സ്ഥാപനം സാങ്കേതിക വിദ്യാഭ്യാസത്തിനു പുറമേ നിരവധി ഗവേഷണങ്ങളും വിവരസങ്കേതിക വിദ്യ അടിസ്ഥാനമാക്കിയിട്ടുള്ള സേവനങ്ങളും[1] നൽകുന്നുണ്ട്.

കോഴ്സുകൾ

[തിരുത്തുക]

ഇവിടെ വിവര സാങ്കേതിക വിദ്യയിലെയും ഇലക്ട്രോണിക്സിലെയും ഏകദേശം എല്ലാ വിഭാഗങ്ങളിലെയും കൂടി അറുപതോളം കോഴ്സുകൾ നടത്തുന്നുണ്ട്. എംബെഡഡ് സിസ്റ്റെംസ്, വി. എൽ. എസ്. ഐ., പവർ ഇലക്ട്രോണിക്സ്, പ്രോസസ് കണ്ട്രോൾ ആൻഡ് ഇന്സ്റ്റ്രുമെന്റേഷൻ, CAD/CAM, ബയോഇൻഫോർമാറ്റിക്സ്, വിവരസാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ ഹ്രസ്വ/ദീർഘ കാല കോഴ്സുകൾ ഇവിടെ ലഭ്യമാണ്.

ദീർഘകാല കോഴ്സുകൾ

[തിരുത്തുക]

കോഴിക്കോട് സർവകലാശാലയുടെ കീഴിൽ ഈ സ്ഥാപനത്തിൽ രണ്ട് ദീർഘകാല കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്.

  • എം ടെക്
എംബെഡഡ്‌ സിസ്റെംസ്, ഇലക്ട്രോണിക്സ് ഡിസൈൻ എന്നീ വിഷയങ്ങളിൽ [2]
ആകെ സീറ്റുകൾ: ഓരോന്നിനും 18 വീതം
  • എം. സി. എ. [3]
ആകെ സീറ്റുകൾ: 60 (30 + 30)

ഹ്രസ്വകാല കോഴ്സുകൾ

[തിരുത്തുക]
  • അഡ്വാൻസ്ഡ് കോഴ്സ് ഇൻ J2EE
  • അഡ്വാൻസ്ഡ് കോഴ്സ് ഇൻ .Net
  • അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഫോർമേഷൻ സെക്യുരിറ്റി അഡ്മിനിസ്ട്രേഷൻ
  • അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സിസ്റ്റം അഡ്മിനിസ്ട്രേഷൻ

ബിരുദാനന്തര ഡിപ്ലോമ കോഴ്സുകൾ

[തിരുത്തുക]
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വേർ ടെക്നോളജി
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇൻഫോർമേഷൻ സിസ്റ്റം സെക്യുരിറ്റി
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബഡഡ് സിസ്റ്റം ഡിസൈൻ
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്റ്റ്രിയൽ ഓട്ടോമേഷൻ സിസ്റ്റം ഡിസൈൻ
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ CAD/CAM
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വി. എൽ. എസ്. ഐ. & എംബഡഡ് ഹാർഡ്വെയർ ഡിസൈൻ

എങ്ങനെ എത്തിച്ചേരാം

[തിരുത്തുക]

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി, കോഴിക്കോടുനിന്നും 20കി.മി. കോഴിക്കോട്-മുക്കം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. സി.ഇ.ഡി.ടി. അല്ലെങ്കിൽ "പന്ത്രണ്ട്" എന്നാണ് ബസ്‌സ്റ്റോപ്പിന്റെ പേര്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-01. Retrieved 2012-12-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-22. Retrieved 2012-12-29.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-12. Retrieved 2012-12-29.