Jump to content

നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വട്ടോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ആണ് നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വട്ടോളി(National Higher secondary school,Vattoli). 1951 ജൂണിൽ സ്ഥാപിതമായ ഈ സ്കൂൾ കുന്നുമ്മൽ പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

1951 ൽ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം ന‍ടത്തിയത് നാദാപുരം മുൻസിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജർ ‍ഡോ. പി പി പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ മൂർക്കോത്ത് ശ്രീനിവാസൻ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1955 ൽ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ൽ മദ്രാസ് ഗവർണ്ണർ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സ്ക്കൂൾ മികവുറ്റതായി മാറി. വിദ്യാഭ്യാസ സാമ്പത്തികരംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന മലയോര മേഖലയ്ക്ക് ഉന്നത വിദ്യാഭ്യാസം എന്ന സ്വാപ്ന സാക്ഷാത്കാരത്തിന് ഈ സ്ഥാപനം വഴിയൊരുക്കി. പുരോഗതിയുടെ പതിറ്റാണ്ട് പിന്നിട്ട് 1998 ൽ സ്ക്കൂളിൽ ഇംഗ്ലിഷ് മിഡിയം ബാച്ചുകൾ ആരംഭിച്ചു. 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തിയതും ഈ വിദ്യാലയത്തിന്റെ അവിസ്മരണീയ മുഹുർത്തങ്ങളാണ്. പൊതുജീവിതത്തിന്റെ ഭിന്നമണ്ഡലങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറേ പൂർവ്വ വിദ്യാർത്ഥികൽ എന്നും ഈ വിദ്യാദ്യലയത്തിന്റെ അക്ഷയ സമ്പത്തായി നിലനിൽക്കുന്നു.ഭൗതികസൗകര്യങ്ങൾ കൊണ്ടും പാഠ്യ-പാഠ്യേതര പ്രവർനങ്ങളിലെ മികവും ശ്രദ്ധേയമായ ഈ വിദ്യാദ്യാലയം കല-കായിക-ശാസ്ത്ര-സാംസ്കാരിക മേഖലകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്. അന്വേഷിക്കുക,അധ്വാനിക്കുക,ആർജ്ജിക്കുക എന്ന തത്വം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള ഒരു തലമുറയെ സ്യ,ഷ്ടിക്കലാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം

ഭൗതിക സൗകര്യങ്ങൾ[തിരുത്തുക]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.