Jump to content

നിക്കോലാസ് ബൗദിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോലാസ് ബൗദിൻ
ജനനം17 February 1754
മരണം16 സെപ്റ്റംബർ 1803(1803-09-16) (പ്രായം 49)
ദേശീയതFrench
തൊഴിൽexplorer, cartographer, naturalist, hydrographer

നിക്കോലാസ് ബൗദിൻ എന്ന നിക്കോലാസ് തോമസ് ബൗദിൻ(17 February 1754 – 16 September 1803)ഫ്രെഞ്ചുകാരനായ പര്യവേഷകനും ഭൂപടനിർമ്മാതാവും പ്രകൃതിശാസ്ത്രജ്ഞനും ഭൂജലഭൂപടനിർമ്മാതാവും ആയിരുന്നു.

ജീവചരിത്രം

[തിരുത്തുക]

അദ്ദേഹം സിന്റ് മാർടിൻ ഡി രെയിൽ സധാരണകുടുംബത്തിൽ ജനിച്ചു. 15 വയസ്സായപ്പോൾ അദ്ദേഹം മർച്ചന്റ് നേവിയിൽ ചേർന്നു. ഇരുപതാം വയസ്സിൽ ഫ്രെഞ്ച് ഈസ്റ്റിന്ത്യ കമ്പനിയിൽ ചേർന്നു. പിണ്ണീട് അദ്ദേഹം ഫ്രെഞ്ച് നേവിയിൽ ചേർന്ന് അമേരിക്കൻ സ്വാതന്ത്ര്യസമരസമയം കരീബിയനിൽ ഓഫീസർ ആയി ജോലിചെയ്തു.

1785ൽ കരോലിൻ എന്ന കപ്പലിന്റെ കപ്പിത്താനായി അകാദിയൻ കുടിയേറ്റക്കാരെ നാന്റിസിൽ നിന്നും ന്യൂ ഓർലിയൻസിലേയ്ക്കു എത്തിച്ചു. ന്യൂഓർലിയൻസിൽ നിന്നും അദ്ദേഹവുമായി പ്രാദേശിക കച്ചവടക്കാർ തടി, ഉപ്പു ചേർത്ത മാംസം, മീനെണ്ണ, ധാന്യപ്പൊടി എന്നിവ അയ്ലെ ഡി ഫ്രാൻസിലേയ്ക്ക് (ഇന്നത്തെ മൗറീഷ്യസ്) കൊണ്ടുപോകാൻ കരാറുണ്ടാക്കി. മഡഗാസ്കറിൽ നിന്നും അടിമകളെ കൊണ്ടുവരാനുള്ള കരാറിലും അദ്ദേഹം ഏർപ്പെട്ടു. ജോസഫൈൻ എന്ന കപ്പലിലായിരുന്നു അദ്ദെഹം ഇത്തവണ യാത്രചെയ്തത്. അവിടെവച്ച് ഓസ്ട്രിയൻ സസ്യശാസ്ത്രജ്ഞനായ ഫ്രാൻസ് ജൊസഫ് മയിറ്ടരിനെ കണ്ടുമുട്ടി. അദ്ദേഹം മറ്റൊരു സസ്യശാസ്ത്രജ്ഞനായ ഫ്രാൻസ് ബൂസ് ഗുഢോപ് മുനമ്പിൽ മൗറിഷ്യസിൽ പോകാനായി കാത്തുനിൽക്കുന്നതായി അറിയിച്ചു. കപ്പൽ ഗുഢോപ്പിൽ എത്തി ബൂസിനെ കയറ്റി മൗറീഷ്യസിൽ എത്തിച്ചു. മൗറീഷ്യസിൽ താൻ ശേഖരിച്ചുവച്ചിരുന്ന സ്പെസിമനുകൾ യൂറോപ്പിലെത്തിക്കാനായി ബൂസ് ഈ കപ്പലിനെത്തന്നെ ചാർട്ടർ ചെയ്തു. റ്റ്രീസ്റ്റെയിൽ 1788 ജൂൺ 18നു കപ്പൽ എത്തി. ഇമ്പീരിയൽ സർക്കാർ മറ്റൊരു പ്രകൃതിചരിത്ര പര്യവെക്ഷണയാത്രയ്ക്കു കൂടി അനുമതി നൽകി. രണ്ട് കപ്പലുകളിലായി അന്നത്തെ ഇന്ത്യയിലെ മലബാർ, കോറമാൻഡൽ തീരങ്ങളിലും പേർഷ്യൻ ഗൾഫിലും ബംഗാൾ, സിലോൺ, സുമാത്ര, ജാവാ, ബോർണിയോ, കൊചിൻ ചൈന, റ്റോങ്കിങ്, ജപ്പാൻ, ചൈന എന്നിവിടങ്ങളിലേയ്ക്കാണ് ഈ കപ്പലുകൾ അയയ്ക്കാൻ അനുമതി ലഭിച്ചത്.

ഓസ്ട്രിയൻ പര്യവേക്ഷണം

[തിരുത്തുക]

1788ൽ ബൗദിൻ ട്രീസ്റ്റെയിൽ നിന്നും കാന്റണിലേയ്ക്ക് ജാർദിനിയെറെ എന്ന കപ്പലോടിച്ചു. കപ്പലിൽ സസ്യശാസ്ത്രജ്ഞരായിരുന്ന ഷോൺബ്രണും ഷോർഷ് സ്കോളും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ ഫ്രാൻസ് ബൂസും ഉണ്ടായിരുന്നു. ഓസ്ട്രേലിയയ്ക്കു പോകും വഴി അറ്റകുറ്റപ്പണികൾക്കായി കപ്പൽ ബാംബേയിൽ നിർത്തിയിട്ടു. തുടർന്ന് പേർഷ്യൻ ഗൽഫ്, ചെകടൽ ആഫ്രിക്കയുടെ കിഴക്കന്തീരം വഴി യാത്ര ചെയ്തു. ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന സസ്യജന്തുജാലങ്ങളുടെ സ്പെസിമനുകൾ ശേഖരിച്ചു. അമേരിക്കയ്ക്കു പൊകും വഴി ഒരു കപ്പൽച്ചെതം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. അതിനാൽ ശേഖരിച്ച സ്പെസിമനുകൾ വഴിക്കുള്ള ട്രിനിഡാഡിൽ സൂക്ഷിച്ചു.

ബെല്ലെ ആഞലിക് പര്യവേക്ഷണം

[തിരുത്തുക]

പാരീസിൽ വച്ച് ബൗദിൻ Antoine de Jussieuനെ സന്ദർശിച്ചു. അങ്ങനെ ട്രിനിഡാഡിൽ മുൻപു സൂക്ഷിച്ചുവച്ച ശേഖരം എടുക്കാനായി പൊകാൻ തീരുമാനിച്ചു.

49ആം വയസ്സിൽ ക്ഷയരോഗബാധിതനായി 1803ൽ മൗറീഷ്യസിൽ വച്ചാണ് ബൗദിൻ മരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ യഥാർഥ ശവകുടീരം എവിറ്റെയാണെന്ന് ആർക്കുമറിയില്ല.

അവലംബം

[തിരുത്തുക]
  • Carl A. Brasseaux, The Founding of New Acadia: The Beginnings of Acadian Life in Louisiana, 1765-1803, Baton Rouge, Louisiana State University Press, 1987, p109; William Dawson Gerrior, Acadian Awakenings: Louisiana, Port Royal Pub., 2003, pp.73, 104; Madeleine Ly-Tio-Fane, Le Géographe et le Naturaliste à l'île-de-France: ultime escale du capitaine Baudin, Port-Louis, Ile Maurice, 2003, p.33.
"https://ml.wikipedia.org/w/index.php?title=നിക്കോലാസ്_ബൗദിൻ&oldid=3491695" എന്ന താളിൽനിന്ന് ശേഖരിച്ചത്