നിക്കോളാസ് മഡുറോ
നിക്കോളാസ് മദുറോ | |
---|---|
വെനസ്വേലയുടെ പ്രസിഡന്റ് ഇടക്കാലം | |
പദവിയിൽ | |
ഓഫീസിൽ 5 March 2013 | |
മുൻഗാമി | ഹ്യൂഗോ ഷാവെസ് |
വെനസ്വെലൻ വൈസ് പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 13 ഒക്ടോബർ 2012 | |
രാഷ്ട്രപതി | ഹ്യൂഗോ ഷാവെസ് Vacant |
മുൻഗാമി | Elías Jaua |
വെനിസ്വേലയുടെ വിദേശകാര്യമന്ത്രി | |
ഓഫീസിൽ 9 ഓഗസ്റ്റ് 2006 – 15 ജനുവരി 2013 | |
രാഷ്ട്രപതി | ഹ്യൂഗോ ഷാവെസ് |
മുൻഗാമി | Alí Rodríguez Araque |
പിൻഗാമി | Elías Jaua |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നിക്കോളാസ് മഡുറോ മോറോസ് 23 നവംബർ 1962 കാരക്കാസ്, വെനിസ്വേല |
രാഷ്ട്രീയ കക്ഷി | ഫിഫ്ത്ത്ത് റിപ്പബ്ലിക് മൂവ്മെന്റ് (Before 2007) United Socialist Party (2007–present) |
പങ്കാളി | സിലിയ ഫ്ലോറസ് |
വെനസ്വെലൻ പ്രസിഡന്റാണ് നിക്കൊളാസ് മദുറോ (ജനനം :23 നവംബർ 1962). നേരത്തെ വൈസ്പ്രസിഡന്റും ഹ്യൂഗോ ചാവേസിന്റെ മരണാനന്തരം ഇടക്കാല പ്രസിഡന്റുമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ബസ്‌ഡ്രൈവറായിരുന്ന മദുറോ ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലാണ് പൊതുരംഗത്തെത്തിയത്. 1992-ൽ അട്ടിമറിശ്രമത്തിനിടെ ചാവേസ് അറസ്റ്റിലായപ്പോൾ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ മഡുറോ ഉണ്ടായിരുന്നു. അമേരിക്കൻ നയങ്ങളുടെ നിശിത വിമർശകനായ അദ്ദേഹം ചാവേസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആറ് വർഷത്തോളം വിദേശകാര്യമന്ത്രിയായി. 2012 ഒക്ടോബറിൽ മദുറോയെ വൈസ്പ്രസിഡന്റായി ചാവേസ് നാമനിർദ്ദേശം ചെയ്തു.[1] ഡിസംബറിൽ ക്യൂബയിലേക്ക് നാലാമത്തെ ശസ്ത്രക്രിയയ്ക്ക് പോകും മുൻപ് തന്റെ പിൻഗാമിയായി മദുറോയെ ചാവേസ് പ്രഖ്യാപിച്ചിരുന്നു.[2]
2013 ലെ തെരഞ്ഞെടുപ്പ്
[തിരുത്തുക]ഹ്യൂഗോ ഷാവെസിന്റെ മരണാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായ നിക്കൊളാസ് 50.66 ശതമാനം വോട്ട് നേടി വിജയിച്ചിരുന്നു. എതിർ സ്ഥാനാർത്ഥിയായ ഹെൻട്രിക് കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്.[3]
അവലംബം
[തിരുത്തുക]- ↑ "Venezuela's Chavez names Maduro vice-president". Reuters. 2012-10-10. Archived from the original on 2015-04-12. Retrieved 2012-10-10.
- ↑ "നിക്കോളാസ് മദുറോ: ചാവേസിന്റെ വിശ്വസ്തൻ, സായീഭക്തൻ". മാതൃഭൂമി. 8 മാർച്ച് 2013. Archived from the original on 2013-03-11. Retrieved 8 മാർച്ച് 2013.
- ↑ "വെനസ്വേലയിൽ ചാവേസിന്റെ പിൻഗാമിയായി മദുറോക്ക് ജയം". മാതൃഭൂമി. 15 ഏപ്രിൽ 2013. Archived from the original on 2013-04-15. Retrieved 15 ഏപ്രിൽ 2013.
പുറം കണ്ണികൾ
[തിരുത്തുക]- Ministerio del Poder Popular para Relaciones Exteriores (Venezuelan Foreign Ministry)
- Nicolás Maduro Moros, Ministro del Poder Popular para Relaciones Exteriores Archived 2009-03-16 at the Wayback Machine. (government CV)