Jump to content

നിഗമാനന്ദ സരസ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിഗമാനന്ദ സരസ്വതി
Nigamananda Saraswati image
ജനനംസ്വരൂപംകുമാർ ത്സാ "ഗിരീഷ്"
(1976-08-02)ഓഗസ്റ്റ് 2, 1976
ലടാരി, ദാർഭംഗ, ബിഹാർ
മരണംജൂൺ 13, 2011(2011-06-13) (പ്രായം 34)
ഡെറാഡൂൺ, ഉത്തർഖണ്ഡ്
ദേശീയതIndian

ഗംഗാ പുത്ര എന്നറിയപ്പെടുന്ന സ്വാമി നിഗമാനന്ദ് സരസ്വതി (ജ. ആഗസ്റ്റ് 2, 1976 - മ. ജൂൺ 13, 2011) ഒരു ഭാരതീയ സന്യാസിയായിരുന്നു. പരിസ്ഥിതി മലിനീകരണത്തിൽ നിന്നും ഗംഗാനദിയെ രക്ഷിയ്ക്കണമെന്ന ആവശ്യമുയർത്തി നിരാഹാരസമരമനുഷ്ഠിച്ച് അദ്ദേഹം മരണം വരിച്ചു.[1]

ഹരിദ്വാർ കേന്ദ്രമായുള്ള ആത്മീയ - സാമൂഹ്യ സംഘടനയായ മാത്രി സദൻ, 1998 മുതൽ ഗംഗാതീരത്തെ അനധികൃത ഖനനത്തെയും ഗംഗാ മലിനീകരണത്തെയും കുറിച്ച് പ്രക്ഷോഭങ്ങളുയർത്തിയിരുന്നു. ഈ സംഘടനയും അതിന്റെ സൂത്രധാരനായിരുന്ന നിഗമാനന്ദയും ഖനനമാഫിയയുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഗംഗയെ രക്ഷിക്കാനായുള്ള തന്റെ ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച നിരാഹാര സമരത്തിന്റെ 67 ആം ദിവസം, നിഗമാനന്ദയെ അറസ്റ്റ് ചെയ്ത് ഹരിദ്വാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെയും നിരാഹാരം തുടരുന്നതിനിടയിൽ ദുരൂഹമായ സാഹചര്യത്തിൽ വിഷബാധയേൽക്കുകയുമുണ്ടായി. ഇതേതുടർന്ന് വിദദ്ധ ചികിത്സ നൽകുവാൻ ശ്രമിച്ചെങ്കിലും 2011 ജൂൺ 13 ന് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലിൽ വെച്ച് അദ്ദേഹം മരണപ്പെടുകയുമാണുണ്ടായത്. നിഗമാനന്ദയുടെ മരണം ഖനനമാഫിയകളുടെ മുൻകൈയ്യിലുള്ള ആസൂത്രിത കൊലപാതകമാണെന്നും ബി.ജെ.പി. നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സർക്കാരിന് അതുസംബന്ധമായ അറിവുണ്ടെന്നും ആരോപണമുയർന്നിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (15 ജൂൺ 2011). "സ്വാമി നിഗമാനന്ദാസ് ഡെത്ത്:സ്റ്റോറി ഓഫ് എ സെയിന്റ് ഹു സാക്രിഫൈസ്ഡ് ലൈഫ് ഫോർ ഹോളി ഗാഞ്ചസ്". ദൈനിക് ഭാസ്കർ. Retrieved 30 ജൂൺ 2013.
  2. "സ്വാമി നിഗമാനന്ദാസ് ഡെത്ത്:പാത്തോളജി റിപ്പോർട്ട് ഹിന്റ്സ് പോയിസണിംഗ്". ഇന്ത്യാ ടുഡേ. 15 ജൂൺ 2011.
"https://ml.wikipedia.org/w/index.php?title=നിഗമാനന്ദ_സരസ്വതി&oldid=2786834" എന്ന താളിൽനിന്ന് ശേഖരിച്ചത്