Jump to content

നിമ്രത് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിമ്രത് കൗർ
2014 ലെ ഒരു കലണ്ടർ സമാരംഭത്തിൽ നിമ്രത് ക ur ർ.
ജനനം (1982-03-13) 13 മാർച്ച് 1982  (42 വയസ്സ്)
കലാലയംShri Ram College of Commerce
തൊഴിൽActress
സജീവ കാലം2002–present

നിമ്രത് കൗർ (ജനനം: മാർച്ച് 13, 1982) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. കരിയറിന്റെ തുടക്കം ഒരു പ്രിന്റിംഗ് കമ്പനിയുടെ മോഡലായി ആരംഭിച്ച അവർ, വേദികളിൽ നാടകങ്ങളിലും അഭിനയിച്ചിരുന്നു. ഏതാനും സിനിമകളിൽ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ അഭിനയിച്ചതിനു ശേഷം അനുരാഗ് കാശ്യപിന്റെ നിർമ്മാണക്കമ്പനി അവതരിപ്പിച്ച 'പെഡ്ലേർസ്' എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുകയും ഈ ചിത്രം  2012 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. ഇതിനുശേഷം 2013 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട തന്റെ മുന്നേറ്റ ചിത്രമായ 'ദ ലഞ്ച്ബോക്സിൽ' നടൻ ഇർഫാൻ ഖാനുമായി ചേർന്ന് അഭിനയിക്കുകയും ഈ ചിത്രത്തിലെ വേഷം നിരൂപകരുടെ പ്രചുരപ്രശംസ നേടുകയും ചെയ്തു.  

2015 ൽ, അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ഹോംലാൻഡിന്റെ നാലാം സീസണിൽ, ഇന്റർ-സർവ്വീസസ് ഇന്റലിജൻസ് ഏജന്റായ തസ്നിം ഖുറേഷിയുടെ വേഷത്തിന്റെ തുടർച്ച ചെയ്തു. പിന്നീട് അക്ഷയ് കുമാറിനൊപ്പം യുദ്ധ ത്രില്ലറായ എയർലിഫ്റ്റിൽ വേഷമിട്ടു. 2016 ൽ, വേവാർഡ് പൈൻസ് എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയുടെ രണ്ടാമത്തെ സീസണിൽ റെബേക്ക യെഡ്ലിന്റെ വേഷം അവതരിപ്പിച്ചു.

ജീവിത പശ്ചാത്തലം

[തിരുത്തുക]

രാജസ്ഥാനിലെ പിലാനിയിൽ ഒരു സിഖ് കുടുംബത്തിലാണ് നിമ്രത് കൗർ ജനിച്ചത്.[1][2][3] പിതാവ് ഇന്ത്യൻ ആർമിയിലെ ഒരു ഓഫീസറായിരുന്നു.[4] ബാംഗ്ലൂരിൽ മാനസികരോഗ വിദഗ്ദ്ധയായി ജോലിചെയ്യുന്ന റൂബിൻ എന്ന ഒരു ഇളയ സഹോദരികൂടിയുണ്ട് നിമ്രത് കൌറിന്. പട്യാലയിലാണ് നിമ്രതിന്റെ കുടുംബം സ്ഥിരതാമസമാക്കിയിരുന്നത്. പാട്യാലയിലെ യാദവീന്ദ്ര പബ്ലിക് സ്കൂളിൽ അവർ വിദ്യാഭ്യാസം ചെയ്തു. 1994 ൽ കശ്മീരി ഭീകരർ അവരുടെ പിതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.[5] അതിനുശേഷം നിമ്രതിന്റെ കുടുംബം ദില്ലി-പ്രാന്തപ്രദേശമായ നോയിഡയിലേക്ക് താമസം മാറുകയും അവിടെ ബാല്യകാലം കഴിച്ചുകൂട്ടിയ നിമ്രത് നോയിഡയിലെ ഡൽഹി പബ്ലിക് സ്കൂളിൽ ഉപരിപഠനം നടത്തുകയും ചെയ്തു. പിന്നീട് ഡൽഹി യൂണിവേഴ്സിറ്റിയിലെ ശ്രീറാം കോളജ് ഓഫ് കോമേഴ്സിൽ പഠനം നടത്തുകയും 2003 ൽ അവിടെനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി. എ. ബിരുദവും ശേഷം 2004 ൽ എംബിഎ ബിരുദവും നേടി. അതിനുശേഷം ഹരിയാനയിലെ ഗുർഗാവോണിൽ വിവിധ റിയൽ എസ്റ്റേറ്റ് വികസന കോർപ്പറേഷനുകളിലും സിവിൽ കോൺട്രാക്റ്റിങ് കോർപ്പറേഷനുകളിലും ജോലി ചെയ്യുവാനാരംഭിച്ചു.[6][7]

തൊഴിൽരംഗം

[തിരുത്തുക]
കൗർ 2014 ൽ

പഠനം പൂർത്തിയാക്കിയശേഷം നിമ്രത് കൌർ മുംബൈയിലേക്ക് വണ്ടികയറുകയും അവിടെ ഒരു പ്രിന്റിംഗ് മോഡലായി ജീവിതമാരംഭിക്കുകയും ചെയ്തു. പിന്നീട് ഒരു നാടക നടിയായിത്തുടർന്ന അവർ  ബാഗ്ദാദ് വെഡ്ഡിംഗ് (2012), ആൾ എബൌട്ട് വിമൻ, റെഡ് സ്പാരോ തുടങ്ങിയ നാടകങ്ങളിൽ അഭിനയിക്കുകയും സുനിൽ ഷാൻബാഗ്, മാനവ് കൌൾ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുവാനുള്ള അവസരം കൈവരുകയും ചെയ്തു.[8]

2004 ൽ കുമാർ സാനുവിന്റെ "തേരാ മേരാ പ്യാർ", ശ്രേയ ഘോഷാൽ ആലപിച്ച "യെ ക്യാ ഹ്യുവ" എന്നീ രണ്ടു ഗാനങ്ങളുടെ വീഡിയോ രംഗത്ത് നിമ്രത് കൗർ പ്രത്യക്ഷപ്പെട്ടിരുന്നു. എഴുത്തുകാരനും എഡിറ്ററുമായിരുന്ന അപൂർവ അസ്റാനിയാണ് ഈ വീഡിയോകൾ സംവിധാനം ചെയ്തിരുന്നത്.[9][10]

രാജസ്ഥാനിൽവച്ചു ചിത്രീകരിക്കപ്പെട്ട വൺ നൈറ്റ് വിത്ത് ദി കിംഗ് (2006) എന്ന ഒരു ഇംഗ്ലീഷ് സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് കൗർ സിനിമാരംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. അനുരാഗ് കശ്യപ് നിർമ്മിച്ച 2012 ലെ പെഡ്ലേർസ് അവരുടെ ഹിന്ദിയിലെ അരങ്ങേറ്റ ചിത്രമായി.[11] കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. കാഡ്ബറി സിൽക്ക് വാണിജ്യ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കൌർ പൊതുജന ശ്രദ്ധയിൽപ്പെടുന്നത്.[12]


അഭിനയിച്ച ചിത്രങ്ങളും മറ്റും

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2004 തേരാ മേരാ പ്യാർ Girl in the theater മ്യൂസിക് വീഡിയോ[13]
2004 യേ ക്യാ ഹുവ Girl in theater മ്യൂസിക് വീഡിയോ
2005 യഹാൻ News Anchor Interviewer
2006 വൺ നൈറ്റ് വിത് ദ കിംഗ് Sarah
2010 എൻകൌണ്ടർ ഹ്രസ്വ ചിത്രം
2012 പെഡ്ലേർസ് Kuljeet
2012 ലവ് ഷുവ് ടെയ് ചിക്കൻ ഖുരാനാ Muskaan Khurana അതിഥി താരം
2013 ദ ലഞ്ച് ബോക്സ് Ila നാമനിർദ്ദേശം— മികച്ച നടിയ്ക്കുള്ള സ്ക്രീൻ അവാർഡ്

നാമനിർദ്ദേശം— മികച്ച നടിയ്ക്കുള്ള IIFA അവാർഡ്[14]

2015 എലെയ്ച്ചി ഹ്രസ്വ ചിത്രം
2015 ചാന്ദാൻ മെയ്ൻ മ്യൂസിക് വീഡിയോ
2016 എയർലിഫ്റ്റ് Amrita Katyaal Nominated — BIG Zee Most Entertaining Actor in a Thriller Film – Female

അവലംബം

[തിരുത്തുക]
  1. Gupta, Priya (9 December 2015). "Nimrat Kaur:She spent years of her childhood in Khajuwala,a town in Bikaner district of Rajasthan. My father was killed by the Hizb-ul-Mujahideen for not conceding to their demands in Kashmir". The Times of India. Retrieved 17 December 2015.
  2. "Personal Agenda: Nimrat Kaur". Hindustan Times. 20 September 2013. Archived from the original on 2013-09-28. Retrieved 29 September 2013.
  3. "Trailer out: Irrfan and Nimrat Kaur in Cannes-winning film Lunch Box". India Today. 14 August 2013. Retrieved 19 August 2013.
  4. Kandpal, Kathika (9 December 2013). ""I wanted to sex up Ila from The Lunchbox" – Nimrat". Filmfare. Retrieved 15 July 2014.
  5. Gupta, Priya (9 December 2015). "Nimrat Kaur: My father was killed by the Hizb-ul-Mujahideen for not conceding to their demands in Kashmir". The Times of India. Retrieved 23 February 2016.
  6. "Personal Agenda: Nimrat Kaur". Hindustan Times. 20 September 2013. Archived from the original on 2013-09-28. Retrieved 29 September 2013.
  7. "Nimrat Kaur: I am living my dream". Hindustan Times. 27 September 2013. Archived from the original on 2014-12-06. Retrieved 29 September 2013.
  8. "Stage of reason". Chennai, India: The Hindu. 29 March 2012. Retrieved 19 August 2013.
  9. "Personal Agenda: Nimrat Kaur". Hindustan Times. 20 September 2013. Archived from the original on 2013-09-28. Retrieved 29 September 2013.
  10. Tera Mera Pyar at AllMusic. Retrieved Sept 29, 2013.
  11. Young, Deborah (21 May 2012). "Peddlers-Cannes-Review". Hollywoodreporter.com. Retrieved 4 July 2013.
  12. "New Cadbury girl Nimrat Kaur is making waves in Bollywood". Indian Express. 19 July 2013. Retrieved 19 August 2013.
  13. "Kumar Sanu – Tera Mera Pyar". YouTube.
  14. "Nimrat Kaur: Awards". Bollywood Hungama. Retrieved 2 August 2014.
"https://ml.wikipedia.org/w/index.php?title=നിമ്രത്_കൗർ&oldid=3635408" എന്ന താളിൽനിന്ന് ശേഖരിച്ചത്