നിലമ്പൂർ ഷാജി
ദൃശ്യരൂപം
ശ്രീനിയുടെ സവിധാനത്തിൽ 1979-ൽ പുറത്തിറങ്ങിയ പതിനാലാം രാവ് എന്ന സിനിമയിലൂടെ ഏറെ ജനശ്രദ്ധനേടിയ ഗായകനാണ് നിലമ്പൂർ ഷാജി.[1][2][3] പൂവച്ചൽ ഖാദർ രചിച്ച്, കെ. രാഘവൻ സംഗീതം ചെയ്ത 'അഹദോന്റെ തിരുനാമം' എന്ന മാപ്പിള ഗാനാലാപനമാണ് നിലമ്പൂർ ഷാജിയെ ശ്രദ്ധേയനാക്കിയത്.[4] നൂറിലധികം മാപ്പിളപ്പാട്ടുകൾക്ക് സംഗീതം നൽകുകയും ആലപിക്കുകയും ചെയ്ത അദ്ദേഹം സീതപ്പക്ഷി, ഉത്തമ, അനുരാഗി, അനന്തപുരി എന്നീ സിനിമകളിലും പാടിയിട്ടുണ്ട്.[3] എ ഗ്രേഡ് ആർട്ടിസ്റ്റ് ആയി ആകാശവാണിയിലും നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്.[3]
ജീവിത രേഖ
[തിരുത്തുക]മൗലാന സയ്യിദ് മുഹമ്മദ് ഷാജഹാൻ എന്നാണ് യഥാർഥ പേര്.[3] നിലമ്പൂർ ഷാജി എന്ന വിളിപ്പേര് നൽകിയത് വൈക്കം മുഹമ്മദ് ബഷീറാണ്.[3] ഭാര്യ ഷക്കീല. ജസിയ മൗലാന, സുമയ്യ മൗലാന, സബീൽ മൗലാന എന്നിവർ മക്കൾ.
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി, മാപ്പിളപ്പാട്ടിന്റെ സുൽത്താന് കീറച്ചാക്ക് തുന്നി ജീവിതം". Archived from the original on 2021-02-08.
- ↑ "ചരിത്രം | Nilambur Municipality". Archived from the original on 2021-02-01. Retrieved 2021-01-28.
- ↑ 3.0 3.1 3.2 3.3 3.4 "പാട്ടിന്റെ വഴിയിൽ പിന്നിട്ട വർഷങ്ങൾ ഓർത്തെടുത്ത് നിലമ്പൂർ ഷാജി". 2020-03-11. Archived from the original on 2021-01-29. Retrieved 2021-01-28.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "നിലമ്പൂർ ഷാജി ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". Retrieved 2021-01-28.