Jump to content

നിഴൽശൂന്യ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നട്ടുച്ചനേരത്ത് സൂര്യൻ ശീർഷബിന്ദുവിൽ ആയിരിക്കുകയും ആസമയം സൂര്യരശ്മികൾ കൃത്യം ലംബമായി അവിടെ പതിക്കുകയും ചെയ്യുന്നതുമൂലം ഒരു വസ്തുവിന് നിഴലില്ലാതായി തീരുന്ന ദിവസമാണ് നിഴൽരഹിത ദിനം അഥവാ നിഴൽശൂന്യ ദിനം. ഉഷ്ണമേഖലാപ്രദേശത്തുമാത്രം അനുഭവപ്പെടുന്ന ഈ ജ്യോതിശാസ്ത്ര പ്രതിഭാസം ഒരു കലണ്ടർ വർഷത്തിൽ രണ്ടുതവണ അനുഭവപ്പെടാറുണ്ട്.[1] ഭൂമിയിൽ ഒരു നിരീക്ഷകന്റെ തലയ്ക്കുമുകളിൽ ഖഗോളത്തിലുള്ള ബിന്ദുവാണ് ശീർഷബിന്ദു.[2] എല്ലാ നട്ടുച്ചക്കും സൂര്യൻ ശീർൽബിന്ദുവിൽ എത്താറില്ല. എന്നാൽ ഒരു നിരീക്ഷകന്റെ നേരെ മുകളിലൂടെ സാമാന്യം കൃത്യമായി സൂര്യൻ കടന്നുപോകുന്ന രണ്ടു ദിവസങ്ങൾ ഒരു വർഷത്തിലുണ്ടാകും. ഈ ദിവസങ്ങളാണ് നിഴൽശൂന്യ ദിനങ്ങൾ. ഇതിൽ ഒന്ന് ഉത്തരായനകാലത്തും മറ്റൊന്ന് ദക്ഷിണായന കാലത്തുമാണ് സംഭവിക്കുക.ഭൂമധ്യരേഖയിൽ അത് മാർച്ച് 21-ഉം സെപ്റ്റംബർ 22-ഉം ആണ്. അക്ഷാംശരേഖക്കനുസൃതമായി മറ്റുള്ളിടങ്ങളിൽ അത് മാറും. ആ ദിവസങ്ങളിൽ നട്ടുച്ച സമയത്ത് സൂര്യൻ നിരീക്ഷകന്റെ നേരെ മുകളിൽ എത്തുകയും നിഴലുകൾ അപ്രത്യക്ഷമാവുകയും ചെയ്യും. പൂർണ്ണമായും നിഴൽ അപ്രത്യക്ഷമാകുന്ന സമയമാണ് നിഴലില്ലാനേരം. ബാക്കി ദിവസങ്ങളിലെല്ലാം നട്ടുച്ചക്ക് തെക്കോട്ടോ വടക്കോട്ടോ ചെറിയ നിഴലുകളുണ്ടാകും.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Team, LUCA (2019-08-22). "കേരളത്തിൽ നിഴലില്ലാനേരം – നമുക്ക് ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം". LUCA. Retrieved 2019-08-23.
  2. ശീർഷബിന്ദു (മെയ് 2010). ശാസ്ത്രനിഘണ്ടു. കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. p. 362. ISBN 978-93-80512-20-4. {{cite book}}: Check date values in: |year= (help)CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=നിഴൽശൂന്യ_ദിനം&oldid=3974441" എന്ന താളിൽനിന്ന് ശേഖരിച്ചത്