നിഷാപൂരിലെ അത്താറിന്റെ ശവകുടീരം
അത്താറിന്റെ ശവകുടീരം, നിഷാപൂർ | |
---|---|
آرامگاه عطار نیشابوری | |
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | Open to the public |
വാസ്തുശൈലി | Persian architecture |
നഗരം | Nishapur |
രാജ്യം | Iran |
പദ്ധതി അവസാനിച്ച ദിവസം | Timurid Empire (by order of Ali-Shir Nava'i) |
നിഷാപൂരിലെ അത്താറിന്റെ ശവകുടീരം (
പേർഷ്യൻ: آرامگاه عطار نیشابوری) വടക്കുകിഴക്കൻ ഇറാനിലെ നിഷാപൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പേർഷ്യൻ കവിയും സൂഫി സൈദ്ധാന്തികനുമായിരുന്ന അത്താറിൻറെ ശവകുടീരമാണ്. ഒമർ ഖയ്യാമിന്റെ ശവകുടീരത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അഷ്ടഭുജാകൃതിയിലുള്ള ഇതിൻറെ താഴികക്കുടം നീലിമയാർന്ന ഓടുകൾ പതിച്ച് ഉള്ളിയുടെ ആകൃതിയിൽ കാണപ്പെടുന്നു. 4 പ്രവേശന കവാടങ്ങളുള്ള ഇതിൻറെ വടക്കുഭാഗത്താണ് പ്രധാന കവാടം. ഈ ഘടന വർണ്ണപ്പകിട്ടുള്ള (പച്ച, മഞ്ഞ, നീല) ഒടുകളും കൊത്തുപണികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പ്ലാസ്റ്റർ കൊണ്ട് മൂടിയിരിക്കുന്ന ഉൾഭാഗത്ത് നാല് സീറ്റുകളുമുണ്ട്. ഏകദേശം 119 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പൂന്തോട്ടത്തിനുനടുവിലാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. അക്കാലത്തെ പ്രശസ്ത ചിത്രകാരൻ കമാൽ-ഓൾ-മോൾക്കിന്റെ ശവകുടീരവും ഈ പൂന്തോട്ടത്തിന്റെ ഒരു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. പേർഷ്യയിലെ തിമുറിദ് രാജവംശത്തിന്റെ ഭരണകാലത്ത് അലി-ഷിർ നവായിയുടെ ഉത്തരവനുസരിച്ചാണ് ഈ ശവകുടീരം നിർമ്മിക്കപ്പെട്ടത്.