നിഷ്നെകാംസ്ക് റിസർവോയർ
Lower Kama Reservoir, Nizhnekamsk Reservoir | |
---|---|
Nishnekamsk reservoir near Naberezhnye Chelny. | |
നിർദ്ദേശാങ്കങ്ങൾ | 55°53′N 52°45′E / 55.883°N 52.750°E |
Type | Hydroelectric reservoir |
പ്രാഥമിക അന്തർപ്രവാഹം | Kama, Belaya, Ik, Izh, Syun, Menzelya Rivers |
Primary outflows | Kama |
Basin countries | Russia |
പരമാവധി നീളം | 200 കി.മീ (660,000 അടി) |
ഉപരിതല വിസ്തീർണ്ണം | 1,084 കി.m2 (1.167×1010 sq ft) |
Water volume | 2.8 കി.m3 (2.3×10 6 acre⋅ft) |
ഉപരിതല ഉയരം | 63,3 (68 planned) |
അധിവാസ സ്ഥലങ്ങൾ | Naberezhnye Chelny Mendeleyevsk Menzelinsk Sarapul Neftekamsk Kambarka Agidel |
റഷ്യയിലെ കാമ നദിയിൽ സ്ഥിതിചെയ്യുന്ന ജലവൈദ്യുത പദ്ധതികളിലെ ഏറ്റവും താഴെയുള്ള ജലസംഭരണിയാണ് ലോവർ കാമ റിസർവോയർ അല്ലെങ്കിൽ നിഷ്നെകാംസ്ക് റിസർവോയർ ( Russian: Нижнекамское водоранилище ; Tatar: Түбән Кама сусаклагычы ) ടാറ്റർസ്ഥാൻ, ഉഡ്മൂർതിയ, ബഷ്കോർട്ടോസ്റ്റാൻ, റഷ്യൻ ഫെഡറേഷന്റെ പെർം ക്രായ് എന്നീപ്രദേശങ്ങളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോവർ കാമ ജലവൈദ്യുത നിലയത്തിന്റെ അണക്കെട്ടിന്റെ നിർമ്മാണത്തിനുശേഷം 1978-81 ൽ സമുദ്രനിരപ്പിൽ നിന്ന് 62 മീറ്റർ വരെ ഈ ജലസംഭരണി നിറഞ്ഞു. ഈ ജലസംഭരണിയിലെ ജലനിരപ്പ് മുകളിലെ ജലസംഭരണികളെ ആശ്രയിച്ചിരിക്കുന്നു ( കാമ റിസർവോയർ, വോട്ട്കിൻസ്ക് റിസർവോയർ ). ലോവർ കാമ റിസർവോയറിന്റെ ഉപരിതല വിസ്തീർണ്ണം 1,084 ചതുരശ്ര കിലോമീറ്റർ ആണ്. 2.8 ബില്യൺ (280 കോടി) ക്യുബിക് മീറ്റർ ആണ് ഇതിന്റെ വ്യാപ്തം. അതിന്റെ നീളം കാമയ്‌ക്കൊപ്പം 185 കിലോമീറ്ററും ബെലയായ്ക്കൊപ്പം 157 കിലോമീറ്ററുമാണ്. ജലവിതരണം, ജലസേചനം, മീൻപിടുത്തം എന്നിവയ്ക്കും ഈ ജലസംഭരണി ഉപയോഗിക്കുന്നു.
വൈദ്യുതപദ്ധതിയുടെ പൂർണ്ണ ആസൂത്രിത ശക്തിയിൽ പ്രവർത്തിപ്പിക്കാനുള്ള പദ്ധതികൾ ടാറ്റർസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു.[1] ടാറ്റർസ്റ്റാനിൽ പ്രവർത്തിക്കുന്ന പാരിസ്ഥിതിക സംരക്ഷക ഗ്രൂപ്പുകൾ ഈ പദ്ധതികളെ എതിർക്കുന്നു. ജലസംഭരണിയിൽ ജലനിരപ്പുയരുന്നത് കുല്യാഗാഷ് തണ്ണീർത്തടത്തിലും മറ്റ് ചുറ്റുമുള്ള ഭൂപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായേക്കും.[2]
അവലംബങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Nizhnekamsk Reservoir എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)