നിർണ്ണയം
നിർണ്ണയം | |
---|---|
സംവിധാനം | സംഗീത് ശിവൻ |
നിർമ്മാണം | സുരേഷ് ബാലാജി |
കഥ | സംഗീത് ശിവൻ |
തിരക്കഥ | ചെറിയാൻ കൽപകവാടി |
അഭിനേതാക്കൾ | മോഹൻലാൽ ജഗദീഷ് രതീഷ് ദേവൻ ഹീര ബേബി ശ്യാമിലി |
സംഗീതം | ആർ ആനന്ദ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | സിത്താര കമ്പൈൻസ് |
വിതരണം | പ്രണാമം പിൿചേഴ്സ് |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സംഗീത് ശിവന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗദീഷ്, രതീഷ്, ദേവൻ, ഹീര, ബേബി ശാമിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിർണ്ണയം. സിത്താര കമ്പയിൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്രണാമം പിൿചേഴ്സ് ആണ്. സംഗീത് ശിവൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽപകവാടി ആണ്.
ഈ ചിത്രം 1994ൽ ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് സംവിധാനം ചെയ്ത് തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായ അക്കിനേനി നാഗാർജുന, മനീഷ കൊയ്രാള, രമ്യ കൃഷ്ണൻ, നാസർ, ശരത് ബാബു തുടങ്ങിയവർ അഭിനയിച്ച ഒരു ഹിന്ദി-തെലുങ്ക് ഭാഷയിൽ റീലിസ് ചെയ്ത ക്രിമിനൽ എന്ന സിനിമയുടെ റിമേക്കാനെങ്കിലും അത് അമേരിക്കൻ ചലച്ചിത്രമായ ദ ഫ്യൂജിറ്റീവ് എന്ന സിനിമ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അതേ പേരിലുള്ള 1963-ലെ ടി വി സീരീസ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ഡോ. റോയ് മാത്യു |
ജഗദീഷ് | ഡോ. വി.ഡി. അയ്യർ |
ലാലു അലക്സ് | ജാവേദ് ഖാൻ |
നെടുമുടി വേണു | ഫാദർ തയ്യിൽ |
രതീഷ് | ഡോ. മാക്രോസ് |
ദേവൻ | ഡോ. മേനോൻ |
എം.ജി. സോമൻ | ഡോ. ഡേവിഡ് കുരിശിങ്കൽ |
കുതിരവട്ടം പപ്പു | |
അഗസ്റ്റിൻ | |
നന്ദു | |
ശരത് സക്സേന | ഇഫ്തി |
ഹീര | ഡോ. ആനി |
ബേബി ശാമിലി | പാറുക്കുട്ടി |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ആനന്ദ് ആണ്. ആനന്ദിന്റെ ആദ്യ ചിത്രമാണിത്.
- ഗാനങ്ങൾ
- എൻ മിഴിക്കുള്ളിൽ – കെ.എസ്. ചിത്ര
- പുലിയങ്ക കോലം – എം.ജി. ശ്രീകുമാർ
- മലർ മാസം – എം.ജി. ശ്രീകുമാർ
- എൻ മിഴിക്കുള്ളിൽ – എം.ജി. ശ്രീകുമാർ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
കല | സമീർ ചന്ദ് |
ചമയം | ശങ്കർ, സലീം |
വസ്ത്രാലങ്കാരം | പൊന്നുച്ചാമി, മുരളി |
നൃത്തം | ശെൽവി |
സംഘട്ടനം | സൂപ്പർ സുബ്ബരായൻ |
പരസ്യകല | ഗായത്രി |
പ്രോസസിങ്ങ് | ജെമിനി കളർ ലാബ് |
എഫക്റ്റ്സ് | സേതു |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | സച്ചിദാനന്ദൻ |
അസോസിയേറ്റ് ഡയറൿറ്റർ | പോൾസൺ, ഗോവിന്ദ് മേനോൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നിർണ്ണയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നിർണ്ണയം – മലയാളസംഗീതം.ഇൻഫോ