നീലം
![](http://upload.wikimedia.org/wikipedia/commons/thumb/8/8a/Natural_ultramarine_pigment.jpg/200px-Natural_ultramarine_pigment.jpg)
തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ നീലം എന്നു പറയുന്നു. ഇവ പല വിധത്തിലുമുണ്ട്.
- ധാതുക്കളിൽ നിന്ന് (ഉദാഹരണത്തിന് അൾട്രാമറൈൻ , ഈജിപ്ഷ്യൻ ബ്ളൂ, ചൈനീസ് ബ്ളൂ )
- സസ്യങ്ങളിൽ നിന്ന് (ഉദാഹരണത്തിന് -നീലമരിച്ചെടിയിൽ നിന്നുളള ഇന്ഡിഗോ),
- കൃത്രിമമായവ (പ്രഷ്യൻ ബ്ളൂ,, അനിലിൻ ബ്ളൂ, കുമാസ്സി ബ്ളൂ )
ലാപ്പിസ് ലസൂലി എന്നറിയപ്പെടുന്ന നീലക്കല്ലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ ഗന്ധകം കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4). [1].
![](http://upload.wikimedia.org/wikipedia/commons/thumb/6/67/Ultramarinepigment.jpg/200px-Ultramarinepigment.jpg)
പേരിനു പിന്നിൽ[തിരുത്തുക]
ലാപ്പിസ് ലസൂലി യുറോപ്പിൽ ലഭ്യമായിരുന്നില്ല. കടലിനപ്പുറത്തുളള ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതിനാലാവണം ഈ പേര് വീണത് എന്ന് പറയപ്പെടുന്നു. [2] ഒരു തൂക്കം കല്ലിൽ നിന്ന് കഷ്ടിച്ച് 3% അൾട്രാമറൈൻ മാത്രമേ കിട്ടിയിരുന്നുളളു എന്നതിനാൽ വിലയിൽ സ്വർണ്ണത്തിനു തുല്യമായിരുന്നു. ഇന്ന്, വിപണിയിൽ സുലഭമായുളള പല കൃത്രിമ നീലവർണ്ണങ്ങളിൽ ഒന്നു മാത്രമാണ് അൾട്രാമറൈൻ.
രസതന്ത്രം രംഗത്ത്[തിരുത്തുക]
1830കളിൽ ഗിമേറ്റ്, ഗെംലിൻ എന്ന രണ്ടു രസതന്ത്രജ്ഞർ കൃത്രിമ നീലവുമായി രംഗത്തെത്തി. കവോലിൻ എന്ന കളിമണ്ണിനോടൊപ്പം ആവശ്യാനുസരണം സോഡിയെ സൾഫേറ്റും സോഡിയം നൈട്രേറ്റും ഗന്ധകവും, കരിയും കൂട്ടി യോജിപ്പിച്ച് ചൂളക്കു വെച്ചാണ് അൾട്രാമറൈൻ കൃത്രിമമായി ഉണ്ടാക്കുന്നത്. ചേരുവകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് നിറഭേദങ്ങളും സാധ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/e/e8/Pigment_Violet_15.jpg/200px-Pigment_Violet_15.jpg)
ഉപയോഗമേഖലകൾ[തിരുത്തുക]
ഉരുപ്പടികൾക്ക് നിറമേകാനും ചായക്കൂട്ടുകളും പെയിന്റുകളും ഉണ്ടാക്കാനും ഉപയോഗിക്കുന്നു. പലപ്പോഴും തൂവെളളത്തുണികളിലും ചുമരുകളിലും കടലാസുകളിലും പ്ളാസ്റ്റിക്കുകളിലും വെട്ടിത്തിളങ്ങുന്ന വെണ്മ നല്കാനായും ( optical brightner) ചേർക്കാറുണ്ട്.[3], [4]
അവലംബം[തിരുത്തുക]
- ↑ 1911 Encyclopædia Britannica/Ultramarine
- ↑ Ultramarine Etymology
- ↑ "ultramarine". Archived from the original on 2012-10-26. Retrieved 2012-11-01.
- ↑ "ഉപയോഗമേഖലകൾ". Archived from the original on 2012-12-01. Retrieved 2012-11-01.