Jump to content

നീലകണ്ഠ കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈസ് അഡ്മിറൽ
നീലകണ്ഠ കൃഷ്ണൻ
PVSM, DSC
പ്രമാണം:Nilakanta Krishnan.jpg
ജനനം(1919-06-08)8 ജൂൺ 1919[1]
നാഗർകോവിൽ
മരണം30 ജനുവരി 1982(1982-01-30) (പ്രായം 62)[2]
ഹൈദരാബാദ്, ആന്ധ്രാപ്രദേശ്‌[2]
ദേശീയത British India
 India
വിഭാഗം ബ്രിട്ടീഷ് രാജ് Navy
 Indian Navy
ജോലിക്കാലം1938-1947, 1947-1976
പദവി വൈസ് അഡ്മിറൽ
Commands heldEastern Naval Command
ഐ.എൻ.എസ്. വിക്രാന്ത്
INS Delhi
പുരസ്കാരങ്ങൾപത്മഭൂഷൺ[3]
പരമവിശിഷ്ടസേവാ മെഡൽ
Distinguished Service Cross
യുദ്ധത്തിൽ കീഴടങ്ങുന്നതായി പാക്കിസ്താനിലെ ലെഫ്റ്റനൻറ് ജനറൽ ഏ.ഏ.കെ. നിയാസി ഇന്ത്യയുടെ ലെഫ്റ്റനൻറ് ജനറൽ ജെ.എസ്. അറോറയുടെ മുമ്പാകെ ഉടമ്പടിയിൽ ഒപ്പുവെക്കുന്നു. പിന്നിലെ വരിയിൽ ഇടതു വശത്തു നിന്നും വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ, എയർ മാർഷൽ ദേവൻ, ലെഫ്റ്റനൻറ് ജനറൽ സാഗത് സിംഗ്, മേജർ ജനറൽ ജെ.ആർ.എഫ്. ജേക്കബ്.‍‍

നീലകണ്ഠ കൃഷ്ണൻ, PVSM, DSC (8 ജൂൺ 1919 – 30 ജനുവരി 1982) ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്. 1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധകാലത്ത് ഈസ്റ്റേൺ നേവൽ കമാൻഡിൻറെ കമാൻഡിംഗ് ഇൻ ചീഫ് ഫ്ലാഗ് ഓഫീസറായിരുന്നു. ഐ.എൻ.എസ്. വിക്രാന്തിനെ അപായപ്പെടുത്താനായി പാക്കിസ്താൻ അയച്ച പി.എൻ.എസ്. ഘാസി എന്ന മുങ്ങിക്കപ്പലിനെ തകർക്കാനുള്ള എൻ. കൃഷ്ണൻറെ വ്യൂഹം വിജയിച്ചു. രണ്ടാംലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ്. രജ്പുത് എന്ന കപ്പൽ വിക്രാന്ത് ആണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം വിശാഖപട്ടണത്തേക്ക് അയച്ച ശേഷം ആ കപ്പലിനെ പിന്തുടർന്ന് അവിടെ എത്തിയ പി.എൻ.എസ്. ഘാസിയെ ആക്രമിച്ചു തകർക്കുകയായിരുന്നു. [4]

ആദ്യകാലജീവിതം

[തിരുത്തുക]

തിരുവിതാംകൂറിൽ എക്സിക്യൂട്ടീവ് എൻജിനീയർ ആയിരുന്ന റാവു ബഹദൂർ മഹാദേവ നീലകണ്ഠ അയ്യരുടെ ഇളയ മകൻ നീലകണ്ഠ കൃഷ്ണൻ 1919 ൽ നാഗർകോവിലിൽ ജനിച്ചു.[5][6]

നാവിക സേനയിൽ

[തിരുത്തുക]

1940 സെപ്തംബർ 1ന് റോയൽ ഇന്ത്യൻ നേവിയിൽ സബ് ലെഫ്റ്റനൻറ് ആയി നിയമിതനായി.[7] പിന്നീട് 1941 ഓഗസ്റ്റ് 16ന് ലെഫ്റ്റനൻറ് ആയി പദവിയേറ്റു.[8] എച്ച്.എം.ഐ.എസ് ഇൻവെസ്റ്റിഗേറ്റർ എന്ന യുദ്ധക്കപ്പൽ പേർഷ്യൻ ഗൾഫിൽ നടത്തിയ സൈനിക നടപടികൾക്ക് നേതൃത്വം വഹിച്ച് ധീരതയോടെയുളള മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് 1942 ൽ ഡിസ്റ്റിംഗ്യൂഷ്ഡ് സർവീസ് ക്രോസ് (യു.കെ.) പുരസ്കാരം ലഭിച്ചു. [9]

റോയൽ ഇന്ത്യൻ നേവിയിൽ ആക്ടിംഗ് ലെഫ്റ്റനൻറ് കമാൻഡർ ആയിരുന്ന നീലകണ്ഠ കൃഷ്ണൻ 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം പുതിയതായീ രൂപീകരിച്ച ഇന്ത്യൻ നേവിയിൽ സേവനം തുടർന്നു. 1949 ഓഗസ്റ്റ് 16ന് അദ്ദേഹം ലെഫ്റ്റനൻറ് കമാൻഡർ ആയി പദവിയേറ്റു.,[10] and was appointed Director of Naval Plans on 19 December with the acting rank of Commander.[11] He was promoted to substantive Commander on 30 June 1952.[12] On 15 July 1955, Krishnan was appointed Director of Personnel Services, with the acting rank of Captain.[13] He was appointed a deputy military secretary in the Cabinet Secretariat on 9 January 1956,[14] and was promoted to the substantive rank of Captain on 31 December 1957.[15] On 18 March 1958, he was promoted to Commodore 2nd Class,[16] subsequently reverting to his permanent rank of Captain but again being promoted to Commodore on 1 January 1966.[17]

On 12 December 1967, Krishnan was appointed Vice Chief of the Naval Staff (VCNS) with the acting rank of Rear Admiral (paid from 18 February 1968).[18] He was promoted to substantive Rear Admiral on 16 June 1968.[19] On 26 March 1969, the post of VCNS was upgraded to the rank of Vice Admiral, with Krishnan being promoted to the acting rank from the same date.[20] He was promoted to substantive Vice Admiral on 1 March 1970.[21]

1971ലെ യുദ്ധകാലത്ത് ഐ.എൻ.എസ്. വിക്രാന്ത് എന്ന മുങ്ങിക്കപ്പലിനെ നയിച്ചതിൽ ആ കപ്പലിലെ നാവികർക്ക് രണ്ട് മഹാ വീര ചക്രം, 12 വീര ചക്രം എന്നിങ്ങനെ വിവിധ സൈനിക പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

നാവികസേനയിൽ നിന്നും വിരമിച്ച ശേഷം

[തിരുത്തുക]

അഡ്മിറൽ കൃഷ്ണൻ ഇന്ത്യൻ നേവിയിൽ നിന്നും 1976 ഫെബ്രുവരി 29ന് വിരമിച്ചു.[22] നീലകണ്ഠ കൃഷ്ണൻറെ ആത്മകഥ, A Sailor's Story, അദ്ദേഹത്തിൻറെ പുത്രൻ അർജ്ജുൻ കൃഷ്ണൻ 2011 ൽ പ്രസിദ്ധീകരിച്ചു.[23] 1982 ജനുവരി 30ന് ഹൈദരാബാദിലെ വസതിയിൽ വച്ച് നിര്യാതനായി.

അവലംബം

[തിരുത്തുക]
  1. "Admiral Krishnan Takes Over as FOC-in-C Eastern Naval Command" (PDF). Press Information Bureau of India - Archive. 28 February 1971. Retrieved 3 February 2020.
  2. 2.0 2.1 "Obituary" (PDF). Press Information Bureau of India - Archive. 30 January 1982. Retrieved 9 February 2020.
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
  4. പി.എൻ.എസ്. ഘാസി വിശാഖപട്ടണത്തിൽ വച്ച് തകർക്കപ്പെടുന്നു.
  5. Doyle, Patrick (1905). Indian engineering, Volume 37. Calcutta. pp. xii.{{cite book}}: CS1 maint: location missing publisher (link)
  6. Krishnan, N. A Sailor's story. Bangalore: Punya Pub. ISBN 9788189534141.
  7. "No. 34960". The London Gazette. 4 October 1940. p. 5841.
  8. "The Royal Indian Navy". The Navy List: June 1944. HM Government, UK. 1944. p. 1965.
  9. Cannon, Peter (2011). "HMAS Yarra and Operation Marmalade". Australian Maritime Issues 2010: SPC-A Annual (PDF). Papers in Australian Maritime Affairs, No. 35. Sea Power Centre, Australian Department of Defence. p. 96. Archived from the original (PDF) on 2012-02-27. Retrieved 2012-04-19.
  10. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 27 August 1949. p. 1171.
  11. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 31 December 1949. p. 1807.
  12. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 19 July 1952. p. 155.
  13. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 24 March 1956. p. 60.
  14. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 9 June 1956. p. 117.
  15. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 29 November 1958. p. 268.
  16. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 28 June 1958. p. 147.
  17. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 25 June 1966. p. 382.
  18. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 13 April 1968. p. 316.
  19. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 22 March 1969. p. 259.
  20. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 3 May 1969. p. 440.
  21. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 4 December 1971. p. 440.
  22. "Part I-Section 4: Ministry of Defence (Navy Branch)". The Gazette of India. 5 July 1975. p. 871.
  23. Krishnan, Nilakanta (2011). Krishnan, Arjun (ed.). A Sailor's Story. Punya Publishing. ISBN 978-8189534134.
"https://ml.wikipedia.org/w/index.php?title=നീലകണ്ഠ_കൃഷ്ണൻ&oldid=3302344" എന്ന താളിൽനിന്ന് ശേഖരിച്ചത്