നുങ്കമ്പാക്കം
Nungambakkam നുങ്കമ്പാക്കം | |
---|---|
ചെന്നൈയുടെ പരിസരപ്രദേശം | |
Country | ഇന്ത്യ |
മെട്രോ | ചെന്നൈ |
• ഭരണസമിതി | ചെന്നൈ കോർപ്പറേഷൻ |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600034 |
Planning agency | CMDA |
Civic agency | Chennai Corporation |
വെബ്സൈറ്റ് | www |
ചെന്നൈയുടെ പരിസരപ്രദേശത്തുള്ള ഒരു പ്രധാന ജനവാസ കേന്ദ്രമാണ് നുങ്കമ്പാക്കം. നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ ഓഫീസുകളും, പാസ്‌പോർട്ട് ഓഫീസ് ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളും നുങ്കമ്പാക്കത്താണുള്ളത്.
എഗ്മൂർ, ചേത്തുപ്പട്ട്, മാമ്പലം, കോടമ്പാക്കം, ചൂളൈമേട്, കീഴ്പാക്കം തുടങ്ങിയവയാണ് നുങ്കമ്പാക്കത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ.
ചരിത്രം
[തിരുത്തുക]11-ാം നൂറ്റാണ്ടിൽ രാജേന്ദ്ര ചോള രാജാവിന്റെ കാലത്തെ ഒരു ചെമ്പു തകിടിൽ നുങ്കമ്പാക്കത്തെക്കുറിച്ചു പരാമർശം ഉണ്ട്.[1]
1708-ൽ ഒരു മുഗൾ ചക്രവർത്തി നുങ്കമ്പാക്കം ഗ്രാമവും, തിരുവൊറ്റിയൂർ, കത്തിവാക്കം, വ്യാസർപാടി, സാത്താൻ കുണ്ട് എന്നീ നാലു ഗ്രാമങ്ങളും കൂടെ ബ്രിട്ടീഷുകാർക്ക് നൽകിയതായി ചെന്നൈ കോർപ്പറേഷന്റെ ഔദ്യോഗിക രേഖകളിൽ കാണാം.
ഈ അഞ്ചു ഗ്രാമങ്ങളും പിൽക്കാലത്ത് അഞ്ചു പുതിയ പട്ടണങ്ങൾ എന്നറിയപ്പെട്ടു. 1850-നു ശേഷമാണ് നുങ്കമ്പാക്കത്ത് വലിയ കെട്ടിടങ്ങളും, കോളേജുകളും നിർമ്മിക്കപ്പെട്ടത്.
നുങ്കമ്പാക്കത്തെ പ്രധാന റോഡുകളായ കോളേജ് റോഡ്, ഹാഡോസ് റോഡ്, സ്‌റ്റെർലിംഗ് റോഡ് എന്നിവയെല്ലാം തന്നെ 100 വർഷത്തിലധികം പഴക്കമുള്ളവയാണ്. 1909-ലെ മദ്രാസ് നഗരത്തിന്റെ ഭൂപടത്തിൽ ഈ റോഡുകളെല്ലാം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
1925-ലാണ് നുങ്കമ്പാക്കത്ത് ലൊയോളാ കോളേജ് സ്ഥാപിതമായത്. റീജിയണൽ പാസ്‌പോർട്ട് ഓഫീസ് നുങ്കമ്പാക്കം ഹാഡോസ് റോഡിൽ സ്ഥിതി ചെയ്യുന്നു.[2]
സ്ഥാനവിവരണം
[തിരുത്തുക]അമിഞ്ചിക്കരൈ | ചേത്തുപ്പട്ട് | എഗ്മൂർ | ||
ചൂളൈമേട് | ആയിരം വിളക്ക് | |||
നുങ്കമ്പാക്കം | ||||
കോടമ്പാക്കം | മാമ്പലം | തേനാംപേട്ട |