Jump to content

നുജൂദ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നുജൂദ് അലി
ദേശീയതYemeni
മറ്റ് പേരുകൾNojoom[1]
അറിയപ്പെടുന്നത്Youngest ever divorcée
അറിയപ്പെടുന്ന കൃതി
I Am Nujood, Age 10 and Divorced
പുരസ്കാരങ്ങൾGlamour magazine's Women of the Year (with Shada Nasser)

യമനിലെ നിലവിലുള്ള വിവാഹ വ്യവസ്ഥയെ തന്നെ മാറ്റി മറിക്കാൻ കാരണമായ ഒരു കൊച്ചു പെൺകുട്ടിയാണ് നുജൂദ് അലി (نجود علي) (ജനനം1998). തന്റെ പത്താമത്തെ വയസ്സിൽ വിവാഹ മോചനം നേടി ലോകത്തിലെ തന്നെ ശൈശവ വിവാഹങ്ങൾക്ക് എതിരെ തിരിച്ചറിവ് പകർന്നുനല്കി മാതൃകയായിതീർന്നവളാണ് നുജൂദ്.[2][3]2008 നവംബറിൽ യു.എസ് മാഗസിനായ ഗ്ലാമർ നുജൂദ് അലിയെയും അവളുടെ വക്കീലുമായ ഷാദ നാസറിനെയും വുമൺ ഓഫ് ദ ഈയർ ആയി നാമനിർദ്ദേശം ചെയ്തിരുന്നു. [3][4]അലിയുടെ ധൈര്യത്തെക്കുറിച്ച് കോൻടോലീസ്സ റൈസും, ഹിലരി ക്ലിന്റണും പുകഴ്ത്തുകയുണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹ മോചിത. നുജൂദ് അലിയിലൂടെയാണ് യമനിലെ പെൺകുഞ്ഞുങ്ങളുടെ വിവാഹ പ്രായം പതിനഞ്ചിൽ നിന്നും പതിനേഴായി പ്രഖ്യാപനം വരുന്നത്. ശൈശവ വിവാഹത്തിന്റെ മുറിവുകൾ ഇത്ര കർക്കശമായി ലോകത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച മറ്റൊരു പെൺകുട്ടി ലോകചരിത്രത്തിൽ ഇല്ല. ഷാദാ നസീർ എന്ന മനുഷ്യാവകാശ പ്രവർത്തകയും വക്കീലുമായ സ്ത്രീയുടെ സംരക്ഷണം നുജൂദിനെ അവൾ ആഗ്രഹിച്ച വിധമുള്ള ജീവിതം വീണ്ടെടുക്കാൻ സഹായിച്ചു.

നുജൂദ് അലിയുടെ വക്കീലായ ഷാദ നാസർ 1964-ലാണ് ജനിച്ചത്. ഫെമിനിസ്റ്റും മനുഷ്യാവകാശപ്രവർത്തകയുമായ ഷാദ അലിയുടെ കേസ് ഏറ്റെടുത്തു.[4][5] നുജൂദ് അലി ഫ്രഞ്ച് ജേർണലിസ്റ്റായ ഡെൽഫിൻ മിനോയിയുമായി ചേർന്ന് പ്രസിദ്ധീകരിച്ച ഞാൻ നുജൂദ്, വയസ്സ് പത്ത്, വിവാഹമോചിത. എന്ന പുസ്തകം ലോക ചരിത്രത്തിൽ തന്നെ സംഭവമായി.

ജീവിതരേഖ

[തിരുത്തുക]

യമനിലെ യാഥാസ്ഥിക കുടുബത്തിൽ അലി മുഹമ്മദ് - ഷോയ ദമ്പതികളുടെ മകൾ ആയിരുന്നു നുജൂദ്. തന്റെ ഉമ്മയുടെ പതിനഞ്ചാമത്തെ സന്തതിയായിരുന്നു അലി. അവളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ അവൾ ഋതുമതി പോലുമായിരുന്നില്ല. ഒൻപതാമത്തെ വയസ്സിൽ അവൾ ഫൈസ് അലി താമർ എന്ന മുപ്പത്തിയൊന്നു വയസ്സുകാരന്റെ ഭാര്യയായി. വിവാഹ ജീവിതം എന്തെന്ന് അറിയാത്ത പ്രായത്തിൽ തന്നേക്കാൾ ഒരുപാട് പ്രായം കൂടിയ ഒരു മനുഷ്യന്റെ ഭാര്യ ആകേണ്ടി വന്നവൾ. ആദ്യ രാത്രിയിൽ തന്നെ അയാൾ അവളെ ക്രൂരമായി മാനഭംഗം ചെയ്തു. രാത്രികളിൽ അയാളെ ഭയന്ന് അവൾ വീടിനും ചുറ്റും ഓടുമ്പോൾ ഭീഷണിപ്പെടുത്തിയും ശാരീരികമായി ആക്രമിച്ചും അയാൾ അവളെ കിടപ്പു മുറിയിലേക്ക് വലിച്ചിഴക്കുന്നതു പതിവായി.[6] 2008 ഏപ്രിൽ 2 ന് വിവാഹം കഴിഞ്ഞ് രണ്ടുമാസങ്ങൾക്കുശേഷം അവൾ രക്ഷപ്പെട്ടു. അവളുടെ പിതാവിന്റെ രണ്ടാം ഭാര്യയുടെ ഉപദേശപ്രകാരം അവൾ നേരെ കോടതിയിലേയ്ക്ക് കടന്നുചെല്ലുകയും വിവാഹമോചനത്തിന് ശ്രമിക്കുകയും ചെയ്തു. ഒരു ദിവസത്തിന്റെ പകുതിയോളം കാത്തിരുന്നപ്പോൾ ജഡ്ജി മൊഹമ്മദ് അൽ ഖാദയുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അയാൾ അവളെ തല്ക്കാലത്തേയ്ക്ക് ഒരു അഭയസ്ഥാനത്താക്കി. അവളുടെ പിതാവിനെയും ഭർത്താവിനെയും കസ്റ്റഡിയിൽ എടുക്കുകയുണ്ടായി.[7]

ഗ്രന്ഥസൂചിക

[തിരുത്തുക]

2010 - I Am Nujood, Age 10 and Divorced, New York, 2010 (ISBN 978-0307589675)

അവലംബം

[തിരുത്തുക]
  1. Boitiaux, Charlotte (June 10, 2015). "'I Am Nojoom, Age 10 and Divorced' tackles tradition". France 24. Retrieved 25 March 2016.
  2. Daragahi, Borzou (June 11, 2008), Yemeni bride, 10, says I won't, Los Angeles TimesmznfzKLDhjsd'gV, retrieved 16 February 2010
  3. 3.0 3.1 Walt, Vivienne (3 February 2009), A 10-Year-Old Divorcée Takes Paris, Time/CNN, archived from the original on 2013-08-26, retrieved 16 February 2010
  4. 4.0 4.1 Power, Carla (12 August 2009), Nujood Ali & Shada Nasser win "Women of the Year Fund 2008 Glamour Award", Yemen Times, archived from the original on 2011-04-05, retrieved 16 February 2010
  5. Madabish, Arafat (28 March 2009), Sanaa's first woman lawyer, Asharq Alawsat: English edition, archived from the original on 2011-05-11, retrieved 16 February 2010
  6. http://www.manoramaonline.com/women/features/2018/03/10/i-am-nujood-age-10-and-divorced.html
  7. Loving, James (September 5, 2009), Video Beat Part 4 - CNN Explosher= National Radio Text Service, archived from the original on 5 June 2011, retrieved 16 February 2010. Note: Apart from other details, this website names the judge.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Rozenn Nicolle "La petite divorced of Yemen", Libération, 31 January 2009
  • "A Yemeni 10 years among women of the year," Le Nouvel Observateur, 11 November 2008
  • Delphine Minoui, "Nojoud, 10 years, divorced in Yemen", Le Figaro, 24 June 2008
  • Cyriel Martin, "Yemen: a girl of 8 years gets a divorce," Le Point, 16 April 2008
  • Carla Power, "Ali & Nujood Shada Nasser: The Voices for Children," Glamour, December 2008

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നുജൂദ്_അലി&oldid=3798184" എന്ന താളിൽനിന്ന് ശേഖരിച്ചത്