Jump to content

ഗൂഗിൾ നെക്സസ് 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെക്സസ് 4 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെക്സസ് 4
നെക്സസ് 4
നെക്സസ് 4
ബ്രാൻഡ്ഗൂഗിൾ
നിർമ്മാതാവ്എൽ. ജി. ഇലക്ടോണിക്സ്
ശ്രേണിഗൂഗിൾ നെക്സസ്
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾGSM/EDGE/GPRS (850, 900, 1800, 1900 MHz)[1]

3G UMTS/HSPA+/DC-HSPA+ (850, 900, 1700, 1900, 2100 MHz)

HSDPA 42 Mbps
പുറത്തിറങ്ങിയത്2012 നവംബർ 13
ഉത്പാദനം നിർത്തിയത്നവംബർ 1, 2013 (2013-11-01)[2]
മുൻഗാമിഗ്യാലക്സി നെക്സസ്
പിൻഗാമിഗൂഗിൾ നെക്സസ് 5
ബന്ധപ്പെട്ടവനെക്സസ് വൺ, നെക്സസ് എസ്, നെക്സസ് 5
തരംടച്ച് സ്ക്രീൻ സ്മാർട്ട് ഫോൺ
ആകാരംസ്ലേറ്റ് ഫോൺ
അളവുകൾ133.9 മി.മീ (5.27 ഇഞ്ച്) H
68.7 മി.മീ (2.70 ഇഞ്ച്) W
9.1 മി.മീ (0.36 ഇഞ്ച്) D[1]
ഭാരം139 ഗ്രാം (4.9 oz)[1]
ഓപ്പറേറ്റിങ്‌ സിസ്റ്റംആൻഡ്രോയ്ഡ് 4.2
സി.പി.യു.1.512 GHz quad-core Krait
ജി.പി.യു.320 Adreno
മെമ്മറി2 ജി.ബി. RAM
ഇൻബിൽറ്റ് സ്റ്റോറേജ്8, 16  ജി.ബി
ബാറ്ററി2100 mAh
ഇൻപുട്ട് രീതിMulti-touch, capacitive touchscreen, microphone, proximity sensor, Gyroscope, compass, barometer, Accelerometer, ambient light sensor[3]
സ്ക്രീൻ സൈസ്4.7 ഇഞ്ച് (120 മി.മീ) 318 ppi (1280×768)
പ്രൈമറി ക്യാമറ8 മെഗാപിക്സൽ
സെക്കന്ററി ക്യാമറ1.3 മെഗാപിക്സൽ
കണക്ടിവിറ്റി
List
  • 3.5 mm TRRS
  • Wi-Fi
  • GLONASS
  • GPS
  • Micro USB 2.0
  • Mobility DisplayPort (MyDP)
  • NFC
  • Bluetooth 4.0 with A2DP
OtherUSB tethering

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി ഗൂഗിൾ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ്‌ നെക്സസ് 4. ഗൂഗിളിനു വേണ്ടി എൽ. ജി. ഇലക്ടോണിക്സ് നിർമ്മിക്കുന്ന ഈ സ്മാർട്ട് ഫോൺ 2012 നവംബർ 13 മുതൽ ലഭ്യമായിത്തുടങ്ങി[4]. ഗൂഗിളിന്റെ നെക്സസ് ഫോണിന്റെ ശ്രേണിയിൽ നാലാമത്തെ പതിപ്പാണ്‌ ഗ്യാലക്സി നെക്സസ്. നെക്സസ് വൺ, നെക്സസ് എസ്, ഗ്യാലക്സി നെക്സസ് എന്നിവയാണ് ഇതിനു മുൻപ് ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ഫോണുകൾ.

നെക്സസ് 4 ഫോണിന്റെ പുറകുവശം

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ജെല്ലി ബീൻ പതിപ്പാണ്‌ ഈ ഫോണിൽ ഗൂഗിൾ ഉപയോഗിച്ചിരിക്കുന്നത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുപയോഗിച്ച ആദ്യത്തെ ഫോണാണിത്. 360 ഡിഗ്രീ ഫോട്ടോ എടുക്കാൻ കഴിയുന്ന ഫോട്ടോ സ്പിയർ എന്ന സങ്കേതം ആൻഡ്രോയിഡിന്റെ ഈ പതിപ്പിലാണ് പുറത്തിറക്കിയത്. വയർലെസ് ചാർജിങ്, 8മെ.പി. ക്യാമറ, വളരെ വേഗതകൂടിയ പ്രൊസസ്സർ, ജെല്ലിബീൻ തുടങ്ങിയവയാണ് ഈ ഫോണിന്റെ മേന്മകൾ. മറ്റ് നെക്സസ് ഫോണുകളിൽനിന്നു വിഭിന്നമായി ഇതിന്റെ പുറകുവശം ഗ്ലാസ്സുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ബാറ്ററി അഴിച്ചെടുക്കാൻ പറ്റില്ല, മുഴുവൻ LTE പിന്തുണ ഇല്ലായ്മ എന്നിവ ഈ ഫോണിന്റെ കുറവുകളായി വിലയിരുത്തപ്പെടുന്നു.

ഗൂഗിൾ നെക്സസ് 5 ആണ് ഇതിനു ശേഷം ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ശ്രേണിയിലുള്ള സ്മാർട്ട് ഫോൺ.നെക്സസ് 4 ഹാർഡ്‌വെയറിന്റെ ഗുണനിലവാരത്തെയും പ്രകടനത്തെയും പ്രശംസിച്ച വിമർശകരിൽ നിന്ന് നെക്സസ് 4 പൊതുവെ നല്ല അവലോകനങ്ങൾ നേടി. മറ്റ് ഹൈ-എൻഡ്/ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വിലയിൽ പുറത്തിറക്കിയ ആദ്യത്തെ ഗൂഗിൾ നെക്‌സസ് ഉപകരണം കൂടിയാണിത്, ഇത് അപ്രതീക്ഷിതമായി ഉയർന്ന ഡിമാൻഡിനും വിതരണ ക്ഷാമത്തിനും കാരണമായി.

ചരിത്രം

[തിരുത്തുക]

അനാച്ഛാദനം

[തിരുത്തുക]

ന്യൂയോർക്ക് സിറ്റിയിൽ ഒരു പ്രസ് ഇവന്റിൽ ഗൂഗിൾ നെക്സസ് 4 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, സാൻഡി ചുഴലിക്കാറ്റ് കാരണം ഇവന്റ് റദ്ദാക്കി, നെക്സസ് 4 (Android 4.2, നെക്സസ് 10 ടാബ്‌ലെറ്റ്, സെല്ലുലാർ നെറ്റ്‌വർക്ക് പിന്തുണയുള്ള നെക്സസ് 7 എന്നിവയ്‌ക്കൊപ്പം) 2012 ഒക്ടോബർ 29-ന് ഒരു പത്രക്കുറിപ്പിലൂടെ ഗൂഗിൾ അനാച്ഛാദനം ചെയ്തു. 2012 നവംബർ 13-നായിരുന്നു റിലീസ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Nexus 4 tech specs". Google. Archived from the original on 2013-09-27. Retrieved ഫെബ്രുവരി 23, 2013.
  2. Nexus 4 is no longer sold on Google Play
  3. "Google Nexus 4. Speed and power to spare". Google.
  4. Topolsky, Joshua (October 19, 2012). "The Nexus 4: Google's flagship phone lands November 13th for $299". The Verge. Retrieved January 26, 2013.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_നെക്സസ്_4&oldid=3785530" എന്ന താളിൽനിന്ന് ശേഖരിച്ചത്