Jump to content

നെക്‌ലേസ് (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"The Necklace"
La Parure, illustration of the title page of the Gil Blas, 8 October 1893
കഥാകൃത്ത്Guy deshibil
Original title"La Parure"
രാജ്യംFrance
സാഹിത്യരൂപംShort story
പ്രസിദ്ധീകരിച്ച തിയ്യതി1884

ദ നെക്‌ലേസ് (The Necklace ) എന്നും, ദ ഡയമണ്ട് നെക്‌ലേസ് (The Diamond Necklace) എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്ന  ചെറുകഥ, ഫ്രഞ്ച് കഥാകാരനും നോവലിസ്റ്റുമായ മോപ്പസാങ്ങിന്റെ   ഏറ്റവും പ്രശംസിക്കപ്പെട്ട രചനകളിൽ ഒന്നാണ്. La Parure എന്നാണ് മൂലകൃതിയുടെ പേര്. Le Gaulois പത്രത്തിലാണ് 1884ൽ ഈ കഥ പ്രസിദ്ധീകൃതമായത്. അപ്രതീക്ഷിത അന്ത്യം (twist ending) എന്ന മൊപ്പസാങ് കഥനശൈലിയുടെ മികച്ച ഉദാഹരണമാണ് ഈ കഥ. അനവധി സിനിമ/ടി.വി പതിപ്പുകൾ ഈ കഥയ്ക്ക് ഉണ്ടായിട്ടുണ്ട്.

കഥാസാരം

[തിരുത്തുക]

Madame Matilda  Loisel എന്ന വനിതയുടെ ജീവതം മാറ്റിമറയ്ക്കുന്ന ഒരു നെക്ല്ലസ്സാണ് കഥയുടെ അച്ചുതണ്ട്. സമൂഹത്തിലെ താഴ്ന്ന ചുറ്റുപാടുകളിൽ ജനിച്ചു വളർന്നവളാണ് മെറ്റിൽഡ. എന്നാൽ വിധിക്ക് പറ്റിയ ഒരു അബദ്ധത്താലാണ് താൻ ഈ ചുറ്റുപാടുകളിൽ ആയിപോയതെന്നും പ്രഭ്വി ആവേണ്ടവളാണ് താൻ എന്നുമാണ് അവളുടെ സ്ഥിരചിന്ത. അധികം വരുമാനമൊന്നുമില്ലാത്ത ഒരു സർക്കാർ ഗുമസ്തനെയാണ് അവൾ വിവാഹം കഴിക്കുന്നത്. അയാളാണെങ്കിൽ അവളെ സന്തുഷ്ടയാക്കാൻ ഏറെ പാടുപ്പെടുന്ന ഒരു പാവത്താനും.

ഏറെ പണിപ്പെട്ടും ഒരുപാട് കാലുപിടിച്ചും സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു വിരുന്നിൽ  ഭാര്യാസമേതം പങ്കെടുക്കാൻ ഒരു ക്ഷണം ഭർത്താവ് സംഘടിപ്പിക്കുന്നു.എന്നാൽ തനിക്ക് പാർട്ടിക്ക് ധരിക്കാൻ കൂടിയ വസ്ത്രങ്ങൾ ഇല്ല എന്ന് പരിതപിച്ച് പാർട്ടിക്ക് വരുന്നില്ല എന്ന് മറ്റിൽഡ ശഠിക്കുന്നു.

അവളെ അനുനയിപ്പിക്കാൻ താൻ നായാട്ട് തോക്ക് വാങ്ങാനായി മെല്ലെ ശേഖരിച്ചു വച്ച കരുതൽ ധനം അയാൾ അവൾക്ക് കൊടുത്തിട്ട് നല്ല വസ്ത്രങ്ങൾ വാങ്ങാൻ പറയുന്നു. വസ്ത്രങ്ങൾ വാങ്ങി കഴിഞ്ഞപ്പോൾ ഒപ്പം അണിയാൻ ആഭരണങ്ങൾ ഇല്ല എന്നതായി പരാതി. പണമൊന്നു ബാക്കിയില്ലാത്തതിനാൽ പൂക്കൾ വാങ്ങി അണിഞ്ഞൊരുങ്ങാൻ ഭർത്താവ് ഉപദേശിക്കുന്നെങ്കിലും അവൾക്കതും സമ്മതമല്ല.

ഒടുവിൽ  അവളുടെ സുഹൃത്ത് ജീൻ ഫൊറസ്റ്റിയെ (Jeanne Foresteir)യെയിൽ നിന്നും ആഭരണം കടം വാങ്ങാൻ അവൾ തീരുമാനിക്കുന്നു. അവിടെ നിന്നും ഏറ്റവും  ഭംഗിയുള്ളതും വലിയ രത്നം പതിച്ചതുമായ ഒരു നക്ല്സ് തിരിഞ്ഞടുത്ത് അതും ധരിച്ച് അവൾ പാർട്ടിയ്ക്ക് പോകുന്നു.

പാർട്ടി കഴിഞ്ഞപ്പോൾ എങ്ങനെയോ ആ നക്ല്സ് കാണാതാവുന്നു. നക്ല്സ് നഷ്ട്പ്പെട്ട  വിവരം ഉടമ അറിയാതെ മെറ്റിൽഡ ഒരു കടയിൽ നിന്നും 36000 ഫ്രാങ്കിനു കാഴ്ചയിൽ അത് പോലെ തന്നെയുള്ള ഒരു വജ്ര നെക്ല്സ് വിലയ്ക്ക് വാങ്ങി ജീനുന് നൽകുന്നു. ആ നെക്ല്സിന്നു വേണ്ടി സർവ്വവും വിറ്റും , കടം വാങ്ങുകയും ചെയ്യുന്നു മെറ്റിൽഡയും ഭർത്താവും. കടങ്ങൾ വീട്ടാൻ അവൾക്ക് പിന്നെ പത്ത് കൊല്ലം ദ്രുരിതപൂർണ്ണമായ ജീവിതകാഠിന്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു.

പത്ത് വർഷങ്ങൾക്ക് ശേഷം മെറ്റിൽഡ യാദൃച്ഛികമായി ഒരിക്കൽ ജീനിനെ കണ്ടുമുട്ടുന്നു. ജീവിത സാഹചര്യങ്ങൾ മൂലം  രൂപവും  കോലവും മാറിപോയ മെറ്റിൽഡയെ ആദ്യം ജീൻ തിരിച്ചറിഞ്ഞില്ല.ജീനിന്റെ ഡയമണ്ട് നെക്ല്സിന്റെ കടം വീട്ടിയാണ് താൻ ഈ കോലത്തിലായത് എന്ന് മെറ്റിൽഡ വെളിപ്പെടുത്തുന്നു. മെറ്റിൽഡയുടെ കഥ കേട്ട് ആശ്ചര്യപ്പെടുന്ന ജീനിന്റെ വാക്കുകളോടെ കഥ സമാപിക്കുന്നു. ജീൻ പറയുന്നതിതാണ് “ അയ്യോ മെറ്റിൽഡ ഞാൻ നിനക്ക് തന്നത് കഷ്ടിച്ച് 500 ഫ്രാങ്കു മാത്രം വിലയുള്ള ഒരു ഇമിറ്റേഷൻ ആഭരണമായിരുന്നല്ലോ.”

സിനിമയായി

[തിരുത്തുക]
  • The Diamond Necklace (1921), a British silent film directed by Denison Clift and starring Milton Rosmer, Jessie Winter, and Warwik Ward
  • A String of Pearls (Yichuan Zhenzhu) (1926), a Chinese film directed by Li Zeyuan[1]
  • "The Necklace" (1949), the first episode of the NBC-TV series Your Show Time (producer Stanley Rubin won the first-ever Emmy Award for this episode)
  • Mathilde (2008), a stage musical by the Irish composer Conor Mitchell[2]
  1. Dillon, Michael (2010). China: A Modern History. London: I. B. Tauris. p. 207. ISBN 9781850435822. OCLC 705886007. Retrieved 9 July 2012.
  2. Rudden, Liam (15 August 2008). "Mathilde makes it to the stage". Edinburgh Evening News. Retrieved 23 July 2010.
"https://ml.wikipedia.org/w/index.php?title=നെക്‌ലേസ്_(ചെറുകഥ)&oldid=4024175" എന്ന താളിൽനിന്ന് ശേഖരിച്ചത്