നേനെന്ദു വെതുകുദുരാ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ കർണ്ണാടക ബിഹാഗ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നേനെന്ദു വെതുകുദുരാ. ഈ കൃതി ഹരികാംബോജി രാഗത്തിലും ആലപിക്കാറുണ്ട്.[1] തന്റെ പ്രിയപ്പെട്ട ശ്രീരാമ വിഗ്രഹം സഹോദരൻ എടുത്ത് പുഴയിൽ എറിഞ്ഞപ്പോൾ ത്യാഗരാജസ്വാമികൾ രചിച്ചകൃതിയാണത്രേ ഇത്.[2]
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | നേനെന്ദു വെതുകുദുരാ ഹരി | ഹരി! ഞാൻ എവിടെയാണ് അങ്ങയെ തിരയേണ്ടത്? |
അനുപല്ലവി | ആ നാൽഗു മോമുല-വാനി മൊര- നാലകിഞ്ചി രാനി നിന്നു |
ബ്രഹ്മാവിന്റെ അപേക്ഷപോലും നിരസിച്ച് വരാതിരുന്ന അങ്ങയെ ഞാൻ എവിടെയാണ് തിരയേണ്ടത്? |
ചരണം | കലുഷാത്മുഡൈ ദുഷ്കർമ യുതുഡൈ പലുമാരു ദുർഭാഷിയൈ ഇലലോ ഭക്താഗ്രേസരുല വേഷിയൈ ത്യാഗരാജപൂജിത |
ഭക്തന്മാരെന്നു ഭാവിച്ച് കപടന്മാരും ദുഷ്കൃത്യങ്ങൾ ചെയ്യുന്നവരും മോശം വാക്കുകൾ ഉപയോഗിക്കുന്നവരും ജീവിക്കുന്ന ഇവിടെ ത്യാഗരാജനാൽ പൂജിക്കപ്പെടുന്ന അങ്ങയെ ഞാൻ എവിടെയാണ് തിരയേണ്ടത്? |