നേർരേഖ
വീതിയില്ലാത്തതും അനന്തമായി നീളവും ഉള്ള, അനന്തമായ എണ്ണം ബിന്ദുക്കൾ അടങ്ങുന്ന, പൂർണ്ണമായും നിവർന്ന ഒരു രേഖയാണ് നേർവര. യൂക്ലീഡിയൻ ജാമിതിപ്രകാരം ഏതെങ്കിലും രണ്ട് ജ്യാമിതീയബിന്ദുക്കളിൽ കൂടി ഒരൊറ്റ നേർരേഖ മാത്രമേ കടന്നുപോവുകയുള്ളൂ. ഈ രണ്ട് ബിന്ദുക്കൾക്ക് ഇടയിലുള്ള ഏറ്റവും നീളംകുറഞ്ഞ ബന്ധമാണ് നേർരേഖ[അവലംബം ആവശ്യമാണ്].
ഒരു തലത്തിലെ(plane) രണ്ട് വ്യത്യസ്തരേഖകൾ ഒന്നുകിൽ സമാന്തരം(parallel) ആവാം - അതായത് അവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. അല്ലെങ്കിൽ ഇവ ഒരൊറ്റ ബിന്ദുവിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. മൂന്നോ അതിൽ അധികമോ മാനങ്ങളിൽ, വരകൾ സ്ക്യൂ വരകൾ ആവാം - ഇവ കൂട്ടിമുട്ടുന്നില്ല, ഇവ ഒരു പ്രതലത്തെ നിർവ്വചിക്കുന്നുമില്ല ഇല്ല. രണ്ട് പ്രതലങ്ങൾ പരസ്പരം ഛേദിച്ചാൽ(intersecting plains) ഒരു രേഖയിലൂടെ മാത്രമേ പരസ്പരം മുറിച്ചു കടക്കുന്നുള്ളൂ. ഒരു രേഖയിൽ മൂന്നോ അതിലധികമോ ബിന്ദുക്കളെ കൊലിനിയർ (colinear) എന്ന് പറയുന്നു.