Jump to content

നൈട്രജൻ ഫിക്സേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൈട്രജൻ ഫിക്സേഷൻ എന്നത് ഭൂമിയിലെ അന്തരീക്ഷത്തിലുള്ള നൈട്രജൻ അമോണിയയോ (NH3) ജീവികൾക്ക് വേണ്ട മറ്റ് തന്മാത്രകളോ ആക്കി മാറ്റുന്ന പ്രവർത്തനമാണ്. [1] അന്തരീക്ഷ നൈട്രജൻ അല്ലെങ്കിൽ തന്മാത്രാനൈട്രജൻ (N2) താരതമ്യേന നിഷ്ക്രിയമാണ്: ഇത് മറ്റ് രാസവസ്തുക്കളുമായിച്ചേർന്ന് പുതിയ സംയുക്തങ്ങളുണ്ടാകുന്നില്ല. ത്രിബന്ധനമുള്ള ദ്വയാറ്റോമിക രൂപത്തിൽ N≡N നിന്നും ഫിക്സേഷൻ പ്രവർത്തനം നൈട്രജൻ ആറ്റങ്ങളെ മറ്റ് രീതികൾ ഉപയോഗിക്കാൻ കഴിയും വിധം സ്വതന്ത്രമാക്കുന്നു.

സസ്യങ്ങൾ, മൃഗങ്ങൾ, ജീവനുള്ള മറ്റ് രൂപങ്ങൾ എന്നിവയുടെ അടിസ്ഥാന നിർമ്മാണ വസ്തുക്കളുടെ ബയോസിന്തസിസിന് അകാർബണിക നൈട്രജൻ സംയുക്തങ്ങൾ ആവശ്യമായതുകൊണ്ട് എല്ലാ ജീവരൂപങ്ങൾക്കും നൈട്രജൻ ഫിക്സേഷൻ അനിവാര്യമാണ്. ഉദാഹരണത്തിന്; ഡി. എൻ. എയ്കും ആർ. എൻ. എയ്ക്കും വേണ്ട ന്യൂക്ലിയോടൈഡ്, കോ- എൻസൈമായ നിക്കോട്ടിനാമൈഡ് അഡിനിൻ ഡൈന്യൂക്ലിയോടൈഡിന്റെ ഉപാപചയപ്രവർത്തനത്തിലെ പങ്കിന്, മാംസ്യങ്ങൾക്കു വേണ്ട അമിനോ ആസിഡുകൾ. അതുകൊണ്ട്, നൈട്രജൻ ചക്രത്തിന്റെ ഭാഗമായിരിക്കുന്നതുകൊണ്ട് നൈട്രജൻ ഫിക്സേഷൻ കൃഷിയിലും രാസവളത്തിന്റെ നിർമ്മാണത്തിന്റെ നിർമ്മാണത്തിലും പ്രധാനമാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Postgate, J. (1998). Nitrogen Fixation (3rd ed.). Cambridge: Cambridge University Press.
"https://ml.wikipedia.org/w/index.php?title=നൈട്രജൻ_ഫിക്സേഷൻ&oldid=3779488" എന്ന താളിൽനിന്ന് ശേഖരിച്ചത്