നൈട്രൈൽ നിരോക്സീകരണം
സൗകര്യപ്രദമായ ചില അഭികർമ്മകങ്ങളുടെ സാന്നിദ്ധ്യത്തിൽ നൈട്രൈലിനെ അമീനായോ ആൽഡിഹൈഡായോ നീരോക്സീകരണം മുഖാന്തിരം മാറ്റുന്നതിനെയാണ് നൈട്രൈൽ നിരോക്സീകരണം എന്നു പറയുന്നത്. [1]
ഉൽപ്രേരിത ഹൈഡ്രോജനേഷൻ
[തിരുത്തുക]ഉൽപ്രേരിത ഹൈഡ്രോജനേഷൻ പ്രാഥമിക അമീനുകളുടെ ഉൽപ്പാദനത്തിന് വളരെ നല്ല മാർഗ്ഗമാണ്.[2] റാനി നിക്കൽ, [3] [4] [5] പല്ലേഡിയം ബ്ലാക്ക് അല്ലെങ്കിൽ പ്ലാറ്റിനം ഡൈ ഓക്സൈഡ് പോലുള്ള ഗ്രൂപ്പ് 10 ലോഹങ്ങൾ രാസപ്രവർത്തനത്തിനായുള്ള ഉൽപ്രേരകങ്ങളായി പ്രയോജനപ്പെടുത്തുന്നു. [1] എന്നിരുന്നാലും, കോബാൾട്ട് ബോറൈഡ് പോലുള്ള മറ്റ് ഉൽപ്രേരകങ്ങളും പ്രാഥമിക അമിൻ ഉൽപാദനത്തിനായി തിരഞ്ഞെടുക്കാവുന്നതാണ് :
- RC≡N + 2 H 2 → R-CH 2 NH 2
ഈ സാങ്കേതികവിദ്യയുടെ വാണിജ്യപരമായ പ്രയോഗത്തിൽ അഡിപോനൈട്രൈലിൽ നിന്നും നൈലോൺ 66 ന്റെ മുന്നോടിയായ ഹെക്സാമെഥിലീൻഡൈഅമൈൻ നിർമ്മിക്കുന്ന പ്രക്രിയയും ഉൾപ്പെടുന്നു . [6]
പ്രതികരണ സാഹചര്യങ്ങളെ ആശ്രയിച്ച്, ദ്വിതീയ, തൃതീയ അമിനുകൾ അഫോർഡ് ചെയ്യാൻ ഇന്റർമീഡിയറ്റ് ഇമിനുകൾക്ക് അമിൻ ഉൽപ്പന്നങ്ങളുടെ ആക്രമണത്തിനും വിധേയമാകാം:
- 2 RC≡N + 4 H 2 → (R-CH <sub id="mwNw">2</sub> ) <sub id="mwOA">2</sub> NH + NH 3
- 3 RC≡N + 6 H 2 → (R-CH <sub id="mwPQ">2</sub> ) <sub id="mwPg">3</sub> N + 2 NH 3
അത്തരം പ്രതികരണങ്ങൾ ഇനാമൈൻ ഇന്റർമീഡിയറ്റുകൾ വഴിയാണ് നടക്കുന്നത്. [7] സെലക്ടീവ് പ്രൈമറി അമിൻ ഉൽപാദനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട രാസപ്രവർത്തന കണ്ടീഷൻ കാറ്റലിസ്റ്റ് ചോയിസാണ്. [1] ലായക ചോയ്സ്, ലായനി പിഎച്ച്, സ്റ്റെറിക് ഇഫക്റ്റുകൾ, താപനില, ഹൈഡ്രജന്റെ മർദ്ദം എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങൾ.
രാസസമമീതീയ നിരോക്സീകരണങ്ങൾ
[തിരുത്തുക]ലിഥിയം അലുമിനിയം ഹൈഡ്രൈഡ്, ലിഥിയം ബോറോഹൈഡ്രൈഡ്, [8] ഡൈബൊറേൻ, [9] അല്ലെങ്കിൽ ആൽക്കഹോൾ ലായകങ്ങളിലെ മൂലക സോഡിയം എന്നിവ അമിനുകളിലേക്ക് ഉള്ള ഉൽപ്രേരക രഹിത പരിവർത്തനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന നിരോക്സീകാരിയെ കുറിക്കുന്നു . [10]
ആൽഡിഹൈഡുകളിലേക്ക്
[തിരുത്തുക]നൈട്രിലുകളെ ആൽഡിഹൈഡുകളായി നിരോക്സീകരിക്കാം. സ്റ്റീഫൻ ആൽഡിഹൈഡ് സംശ്ലേഷണ രാസപ്രവർത്തനത്തിൽ സ്റ്റാനസ് ക്ലോറൈഡും, ഹൈഡ്രോക്ലോറിക് അമ്ലവും നൈട്രൈലിന്റെ കൂടെ പ്രവർത്തിപ്പിക്കുന്നു. തൽഫലമായി രൂപപ്പെടുന്ന ഇമീനിയം സാൾട്ടിന്റെ ജലവിശ്ലേഷണം മുഖാന്തിരം ആൽഡിഹൈഡ് ഉണ്ടാക്കുന്നു. ഒരു ഹൈഡ്രജൻ ദാതാവിനെ ഉപയോഗിച്ചും ആൽഡിഹൈഡുകൾ രൂപപ്പെടാം. ഇതിനായി ഫോർമിക് അമ്ലം (ഹൈഡ്രോജനേഷൻ ഉൽപ്രേരണത്തിന് കൂടെ), ലോഹ ഹൈഡ്രൈഡുകൾ എന്നീ അഭികർമ്മകങ്ങൾ പ്രയോജനപ്പെടുത്താം. [11] ഉദാ. സോഡിയം ബോറോഹൈഡ്രൈഡ് ഒരു CoCl <sub id="mwaQ">2</sub> കാറ്റലിസ്റ്റ് അല്ലെങ്കിൽ റാനി നിക്കൽ ന്റെ സാന്നിദ്ധ്യത്തിൽ ആൽക്കഹൈളിക് ലായകങ്ങളിൽ നൈട്രൈലുകളെ നിരോക്സീകരിക്കുന്നത്. [12] സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു ലോഹ ഹൈഡ്രൈഡാണ് ഡൈഐസോബ്യൂട്ടൈൽഅലുമിനിയം ഹൈഡ്രൈഡ് അഥവാ DIBAL-H. നൈട്രൈലിന്റെ കാർബണിലേക്ക് ഒരു ഹൈഡ്രൈഡ് അയോൺ ചേർത്ത് DIBAL-H ഒരു ഹൈഡ്രൈഡ് ഉറവിടമായി പ്രവർത്തിക്കുന്നു. തത്ഫലമായുണ്ടാകുന്ന ഇമിൻ താരതമ്യേന സ്ഥിരതയുള്ള ഇന്റർമീഡിയറ്റാണ്, ഇത് ആൽഡിഹൈഡിലേക്ക് ജലവിശ്ലേഷണം മുഖാന്തിരം പരിവർത്തനം ചെയ്യപ്പെടുന്നു . [13]
ക്രിയാവിധി
[തിരുത്തുക]നൈട്രൈലിന്റെ ഭാഗിക നിരോക്സീകരണം നേടുന്നതിന് കുറഞ്ഞ താപനിലയിൽ നിയന്ത്രിത അളവിൽ DIBAL-H ചേർക്കുന്നു. [14] ഡിബാലിലെ അലുമിനിയം ആറ്റം ഒരു ലൂയിസ് ആസിഡായി പ്രവർത്തിക്കുന്നു. ഇത് നൈട്രൈലിൽ നിന്ന് ഒരു ഇലക്ട്രോൺ ജോഡി സ്വീകരിക്കുന്നു. കാർബൺ-നൈട്രൈൽ ട്രിപ്പിൾ ബോണ്ടിന്റെ കാർബണിലേക്ക് ഒരു ഹൈഡ്രൈഡ് അയോൺ കൈമാറ്റം ചെയ്യുന്നതിലൂടെ നൈട്രൈൽ നിരോക്സീകരിക്കപ്പെടുന്നു. ഇത് ഒരു ഇമൈൻ ഉൽപ്പാദിപ്പിക്കുന്നു. വെള്ളത്തിന്റെ ഒപ്പം വർക്ക്അപ്പിന് ശേഷം, അലുമിനിയം കോംപ്ലക്സ് ജലവിശ്ലേഷണം മുഖാന്തിരം ആവശ്യമുള്ള ആൽഡിഹൈഡ് ഉത്പാദിപ്പിക്കുന്നു. [15] ഹൈഡ്രോലൈറ്റിക് വർക്ക്അപ്പ് അവസാനം ആൽഡിഹൈഡ് ഉൽപാദിപ്പിക്കുന്നതിനാൽ, നൈട്രൈൽ അമിതമായി നിരോക്സീകരിക്കപ്പെടുന്നില്ല.
വൈദ്യുതരാസ രീതികൾ
[തിരുത്തുക]വൈദ്യുത രാസപരമായ രീതികളിലൂടെ ബെൻസോനൈട്രൈലുകളെ നിരോക്സീകരിക്കാം. [16] [17]
ഇതും കാണുക
[തിരുത്തുക]- ഉരുഷിബാരാ കോബാൾട്ട്
- ഇമൈൻ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Nishimura, Shigeo (2001). Handbook of Heterogeneous Catalytic Hydrogenation for Organic Synthesis (1st ed.). New York: Wiley-Interscience. pp. 254–277. ISBN 9780471396987.
- ↑ Karsten, Eller; Henkes, Erhard; Rossbacher, Roland; Höke, Hartmut (2000). "Amines, Aliphatic". Ullmann's Encyclopedia of Industrial Chemistry. doi:10.1002/14356007.a02_001. ISBN 3527306730.
- ↑ Biggs, B. S.; Bishop., W. S. (1947). "Decamethylenediamine". Organic Syntheses. 29: 18. doi:10.15227/orgsyn.027.0018.
- ↑ Allen, C. F. H.; Wilson, C. V. (1947). "2,4-Diphenylpyrrole". Organic Syntheses. 27: 33. doi:10.15227/orgsyn.027.0033.
- ↑ Robinson, John C.; Snyder, H. R. (1943). "β-Phenylethylamine". Organic Syntheses. 23: 71. doi:10.15227/orgsyn.023.0071.
- ↑ Musser, Michael Tuttle (2000). "Adipic Acid". Ullmann's Encyclopedia of Industrial Chemistry. doi:10.1002/14356007.a01_269. ISBN 3527306730.
- ↑ Barrault, J. (1997). "Synthesis of fatty amines. Selectivity control in presence of multifunctional catalysts". Catalysis Today. 37 (2): 137–153. doi:10.1016/S0920-5861(97)00006-0.
- ↑ Ookawa, Atsuhiro; Soai, Kenso (1986). "Mixed solvents containing methanol as useful reaction media for unique chemoselective reductions within lithium borohydride". The Journal of Organic Chemistry. 51 (21): 4000–4005. doi:10.1021/jo00371a017.
- ↑ Hutchins, R. O.; Maryanoff, B. E. (1973). "2-tert-Butyl-1,3-diaminoproane". Organic Syntheses. 53: 21. doi:10.15227/orgsyn.053.0021.
- ↑ Suter, C. M.; Moffett, Eugene W. (1934). "The Reduction of Aliphatic Cyanides and Oximes with Sodium and n-Butyl Alcohol". Journal of the American Chemical Society. 56 (2): 487. doi:10.1021/ja01317a502.
- ↑ van Es, T.; Staskun, B. (1971). "4-Formylbenzenesulfonamide". Organic Syntheses. 51: 20. doi:10.15227/orgsyn.051.0020.
- ↑ 17-, Smith, Michael, 1946 October (2001). March's advanced organic chemistry : reactions, mechanisms, and structure. March, Jerry, 1929-1997., March, Jerry, 1929-1997. (5th ed.). New York: Wiley. ISBN 9780471585893. OCLC 43936853.
{{cite book}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ Carey, F. A.; Sundberg, R. J.; Advanced Organic Chemistry, Part B: Reactions and Synthesis
- ↑ 1937-, Carey, Francis A. (2000). Advanced organic chemistry. Sundberg, Richard J., 1938- (4th ed.). New York: Kluwer Academic/Plenum Pub. ISBN 0306462435. OCLC 43555205.
{{cite book}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ Solomons, T W. G, Craig B. Fryhle, and S A. Snyder. Organic Chemistry., 2014. Print.
- ↑ V. Krishnan; A. Muthukumaran; H. V. K. Udupa (1979). "The electroreduction of benzyl cyanide on iron and cobalt cathodes". Journal of Applied Electrochemistry. 9 (5): 657–659. doi:10.1007/BF00610957.
- ↑ V. Krishnan; A. Muthukumaran; H. V. K. Udupa (1983). Process for Electrochemical Preparation of beta phenylethylamine using cobalt black cathode (PDF). Calcutta: India Patent Office. Archived from the original (PDF) on 2019-07-13. Retrieved 2020-11-28.