നൈറ്റിൻഗേൽ ദ്വീപ്
Geography | |
---|---|
Location | South Atlantic Ocean |
Coordinates | 37°25′10″S 12°28′40″W / 37.419444°S 12.477778°W |
Archipelago | Tristan da Cunha |
Administration | |
United Kingdom |
ട്രിസ്റ്റൻ ഡാ കൂൺഹ ഗ്രൂപ്പിന്റെ ഭാഗമായ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ 3 ചതുരശ്ര കിലോമീറ്റർ (1.2 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഒരു ദ്വീപ് ആണ് നൈറ്റിൻഗേൽ ദ്വീപ്. സൈന്റ് ഹെലേന, അസൻഷൻ, ട്രിസ്റ്റൻ ഡാ കൂൺഹ എന്നിവയുടെ ഭാഗമായതിനാൽ ഇവ ബ്രിട്ടന്റെ നിയന്ത്രണത്തിലാണ്.
നൈറ്റിൻഗേൽ ദ്വീപുകളുടെ ഭാഗമാണ് നൈറ്റിംഗേൽ ദ്വീപ്. ഇതിൽ മിഡിൽ ദ്വീപും, സ്റ്റോൾടൻഹോഫ് ദ്വീപും ഉൾപ്പെടുന്നു. മൂന്നു ദ്വീപുകളും ജനവാസമില്ലെങ്കിലും ശാസ്ത്രീയമായ ആവശ്യങ്ങൾക്കും ഗവേഷണത്തിനും വേണ്ടി പതിവായി സന്ദർശകരുണ്ടാകാറുണ്ട്.
ഭൂമിശാസ്ത്രം ·
[തിരുത്തുക]നൈറ്റിൻഗേൽ ദ്വീപിന്റെ വടക്കുഭാഗത്തായി രണ്ട് കൊടുമുടികൾ കാണപ്പെടുന്നു. ഓരോന്നിനും 337 മീറ്റർ (1,106 അടി) , 293 മീറ്റർ (961 അടി) ഉയരമുണ്ട്. ബാക്കിയുള്ള ദ്വീപ് പർവ്വതങ്ങളാൽ ചുറ്റപ്പെട്ടവയാണ്. എന്നിരുന്നാലും, ഈ മലഞ്ചെരുവുകൾ നൈറ്റിൻഗേലിന്റെ അയൽവാസിയായ ഇനാസസെബിൾ ഐലൻഡിന് ചുറ്റും ഏകദേശം 16 കിലോമീറ്ററും, 300 മീറ്ററും ഉയരത്തിൽ കാണപ്പെടുന്നു. അങ്ങനെ ഇനാസസെബിളിനെക്കാളിലും നൈറ്റിൻഗേലിലേയ്ക്കുള്ള മനുഷ്യ പ്രവേശനം വളരെ എളുപ്പം ആണ്. ദ്വീപ് ഒരു അഗ്നിപർവ്വതപ്രദേശം ആണ്. ആദ്യവസാനകാലഘട്ടത്തിലുള്ള ചാരം നിക്ഷേപവും കാണപ്പെടുന്നു. കഴിഞ്ഞ കാലങ്ങളിൽ വലിയ ലാവ പ്രവാഹങ്ങൾ ഉണ്ടായിട്ടുണ്ട്. 39,000 വർഷങ്ങൾക്ക് മുൻപ് ഉണ്ടായ അഗ്നിപർവ്വതത്തിനുശേഷം 2004 ജൂലൈ 29 ന് നൈറ്റിൻഗേൽ ദ്വീപിൽ ആറ് മണിക്കൂർ നീണ്ട ഭൂകമ്പം ഉണ്ടായി. തുടർന്ന് ഫോണോലൈറ്റിക് പുമൈസിലെ ദൃശ്യത്തിൽ ദ്വീപിന്റെ അന്തർവാഹിനി മേഖലയിൽ നിന്നാണ് ഈ സംഭവം നടന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.. [1]
സമീപത്തുള്ള രണ്ട് ദ്വീപസമൂഹത്തെ സ്റ്റോൾട്ടൻഹോഫ് (99 മീറ്റർ (325 അടി)), മിഡിൽ 46 മീറ്റർ (151 അടി) എന്നിവയാണ്.
ദ്വീപിനെ ചുറ്റിപ്പറ്റി വലിയ അളവിൽ കെൽപ്പ് കാണപ്പെടുന്നു. ഇത് മോശം കാലാവസ്ഥയിൽ കപ്പലുകൾക്ക് സഞ്ചരിക്കാൻ പ്രതിബന്ധം സൃഷ്ടിക്കുന്നു.
അവലംബം
[തിരുത്തുക]References in literature
[തിരുത്തുക]Edgar Allan Poe's The Narrative of Arthur Gordon Pym of Nantucket alluded to Nightingale Island, Inaccessible Island, and Tristan da Cunha.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- The Annals of Tristan da Cunha – gives comprehensive history of Tristan da Cunha, Inaccessible, and Nightingale from their initial discovery to 1925 (PDF file)
- Tristan da Cunha News: A conservation project on Nightingale Island Archived 2005-12-25 at the Wayback Machine
- The Loneliest Place in the World
- Etext of Chapter 15 of Narrative of A. Gordon Pym by Edgar Allan Poe – the chapter that contains the references to Tristan, Inaccessible, and Nightingale
- Tristan da Cunha website – includes information about visiting Nightingale
- Picture of the centre of Nightingale Island[പ്രവർത്തിക്കാത്ത കണ്ണി]
- Nightingale Island Oil Spill – YouTube (1:53)