നോളി മി തൻഗെരെ (കൊറെഗ്ജിയോ)
Noli me tangere | |
---|---|
Do not touch me | |
പ്രമാണം:Correggio Noli Me Tangere.jpg, Correggio 056.jpg | |
Artist | അന്റോണിയോ ഡാ കൊറൈജ്ജിയോ |
Year | c. 1525 |
Dimensions | 130 സെ.മീ (51 ഇഞ്ച്) × 103 സെ.മീ (41 ഇഞ്ച്) |
1525-ൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് നോളി മി തൻഗെരെ.
ചരിത്രം
[തിരുത്തുക]ചിത്രത്തിന്റെ ആദ്യത്തെ പരാമർശം 1560 ഓടെ പിയട്രോ ലാമോയുടെ ഗ്രാറ്റിക്കോള ഡി ബൊലോഗ്നയുടെ കൈയെഴുത്തുപ്രതിയിലാണ്. ഈ ചിത്രം എർകോളാനിയുടെ വീട്ടിലായിരുന്നെന്ന് പ്രസ്താവിക്കുന്നു. 1568-ലെ വസാരി തന്റെ ലൈവ്സ് ഓഫ് ദ മോസ്റ്റ് എക്സലന്റ് എന്ന ഖണ്‌ഡികയിലും കൊറെഗ്ജിയോയുടെ സ്വന്തം ജീവചരിത്രത്തിലും ഗിരോലാമോ ഡാ കാർപിയും ഈ ചിത്രത്തെക്കുറിച്ച് പ്രശംസിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബൊലോഗ്നയിൽ കർദിനാൾ പിയട്രോ അൽഡോബ്രാൻഡിനി, ഈ ചിത്രം വാങ്ങാൻ വളരെ ഉയർന്ന വില നൽകി. [1]
ഇത് പിന്നീട് അലോബ്രാൻഡിനി ശേഖരത്തിൽ നിന്ന് ലുഡോവിക്കോ ലുഡോവിസിയുടെ ശേഖരത്തിലേക്ക് കൈമാറി. പത്തുവർഷത്തിനുശേഷം, നിക്കോളാ ലുഡോവിസി രാജകുമാരൻ തന്റെ ശേഖരത്തിൽ നിന്ന് മികച്ച ചിത്രങ്ങൾ നൽകി സ്പെയിനിലെ ഫിലിപ്പ് നാലാമനോട് പ്രീതി നേടാൻ തീരുമാനിച്ചു. 1630 കളുടെ അവസാനത്തിലോ 1640 കളുടെ തുടക്കത്തിലോ റോമിൽ നിന്ന് പുറത്തുപോയ ചിത്രങ്ങളുടെ പകർപ്പുകളിൽ നോളി മി താംഗെരെയും ഉൾപ്പെട്ടിരുന്നു. നേപ്പിൾസ് സാമ്രാജ്യത്തിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 1643 അവസാനത്തോടെ ഇത് മാഡ്രിഡിലെത്തി. [2] ഈ ചിത്രം ഇപ്പോൾ പ്രാഡോ മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Correggio Art Home". Archived from the original on 2014-12-05. Retrieved 2017-08-04.
- ↑ "Museo del Prado". Archived from the original on 2015-12-08. Retrieved 2017-08-04.