ന്യൂഷ്വാൻസ്റ്റൈൻ കാസ്റ്റിൽ
ന്യൂഷ്വാൻസ്റ്റൈൻ കാസ്റ്റിൽ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | റോമനെസ്ക് റിവൈവൽ |
സ്ഥാനം | ഹോഹെൻഷ്വാംഗു, ജർമ്മനി |
നിർമ്മാണം ആരംഭിച്ച ദിവസം | 5 സെപ്റ്റംബർ1869 |
പദ്ധതി അവസാനിച്ച ദിവസം | c. 1886 (opened) |
ഉടമസ്ഥത | ബവേറിയൻ പാലസ് വകുപ്പ് |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | എഡ്വേർഡ് റീഡൽ |
സിവിൽ എഞ്ചിനീയർ | എഡ്വേർഡ് റീഡൽ,, ജോർജ്ജ് വോൺ ഡോൾമാൻ, ജൂലിയസ് ഹോഫ്മാൻ |
Other designers | ലുഡ്‌വിഗ് II, ക്രിസ്ത്യൻ ജാങ്ക് |
ജർമ്മനിയിലെ തെക്കുപടിഞ്ഞാറൻ ബവേറിയയിലെ ഫ്യൂസെന് സമീപമുള്ള ഹോഹെൻഷ്വാംഗൗ ഗ്രാമത്തിന് മുകളിലുള്ള ദുർഘടമായ കുന്നിൻ മുകളിലുള്ള പത്തൊൻപതാം നൂറ്റാണ്ടിലെ റോമനെസ്ക്യൂ റിവൈവൽ കൊട്ടാരമാണ് ന്യൂഷ്വാൻസ്റ്റൈൻ കാസ്റ്റിൽ. (German: Schloss Neuschwanstein, pronounced [nɔʏˈʃvaːnʃtaɪn], Southern Bavarian: Schloss Neischwanstoa) റിച്ചാർഡ് വാഗ്നറുടെ ബഹുമാനാർത്ഥം ബവേറിയയിലെ ലുഡ്‌വിഗ് രണ്ടാമനാണ് കൊട്ടാരം നിർമ്മിക്കാൻ നിയോഗിച്ചത്. ബവേറിയൻ പൊതു ഫണ്ടിനുപകരം ലുഡ്‌വിഗ് കൊട്ടാരത്തിന് പണം നൽകി.[1]
1886-ൽ രാജാവ് മരിക്കുന്നതുവരെ ഈ കോട്ട ഒരു ഭവനമായി കണക്കാക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം താമസിയാതെ ഇത് പൊതുജനങ്ങൾക്കായി തുറന്നു. [2] അതിനുശേഷം 61 ദശലക്ഷത്തിലധികം ആളുകൾ ന്യൂഷ്വാൻസ്റ്റൈൻ കാസ്റ്റിൽ സന്ദർശിച്ചു. [3] പ്രതിവർഷം 1.3 ദശലക്ഷത്തിലധികം ആളുകളും വേനൽക്കാലത്ത് പ്രതിദിനം 6,000 പേരും ഇവിടെ സന്ദർശിക്കുന്നു.[4]
സ്ഥാനം
[തിരുത്തുക]ജർമ്മൻ സംസ്ഥാനമായ ബവേറിയയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ 800 മീറ്റർ (2,620 അടി) ഉയരത്തിലാണ് ഷ്വാംഗൗ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടുകൾ സവിശേഷമായി തെക്ക് ആൽപൈൻ താഴ്‌വാരങ്ങളും (അടുത്തുള്ള ഓസ്ട്രിയൻ അതിർത്തിയിലേക്ക്) വടക്ക് ഭാഗത്തുള്ള മലയോര ഭൂപ്രകൃതിയും താരതമ്യേന പരന്നതായി കാണപ്പെടുന്നു.
മധ്യകാലഘട്ടത്തിൽ മൂന്ന് കോട്ടകൾ ഗ്രാമങ്ങളെ നോക്കിയായിരുന്നു. ഒരെണ്ണത്തെ ഷ്വാൻസ്റ്റൈൻ കാസ്റ്റിൽ എന്ന് വിളിച്ചിരുന്നു. 1832-ൽ ലുഡ്‌വിഗിന്റെ പിതാവ് ബവേറിയയിലെ രാജാവ് മാക്‌സിമിലിയൻ രണ്ടാമൻ നശിച്ചുകൊണ്ടിരുന്ന ഈ കോട്ട വാങ്ങി പകരം ആനന്ദപ്രദമായ നവ-ഗോതിക് കൊട്ടാരം പണിതു. ഇത് ഹോഹെൻഷ്വാംഗു കാസ്റ്റിൽ എന്നറിയപ്പെടുന്നു. 1837-ൽ പൂർത്തിയായ ഈ കൊട്ടാരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേനൽക്കാല വസതിയായി മാറുകയും മൂത്തമകൻ ലുഡ്വിഗ് (ജനനം: 1845) അദ്ദേഹത്തിന്റെ കുട്ടിക്കാലത്തിന്റെ വലിയൊരു ഭാഗം ഇവിടെ ചെലവഴിക്കുകയും ചെയ്തു.[5]
വോർഡോർഹെൻഷ്വാംഗു കാസ്റ്റിലും ഹിൻറ്റർഹോഹെൻസ്വാംഗൗ കാസ്റ്റിലും [nb 1] ഷ്വാൻസ്റ്റൈൻ കോട്ടയ്‌ക്കും സമീപത്തുള്ള രണ്ട് തടാകങ്ങൾക്കും (ആൽപ്സി, ഷ്വാൻസി) ഗ്രാമത്തിനും അഭിമുഖമായി ഒരു ദുർഘടമായ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നു. കോട്ടയെ ചുറ്റിയുള്ള വെള്ളം നിറഞ്ഞ കിടങ്ങ് മാത്രം കൊണ്ട് വേർതിരിച്ച അവയിൽ ഒരു ഹാൾ, ഒരു കെട്ടിടം, ഉറപ്പുള്ള ഒരു ടവർ ഹൗസ് എന്നിവ ഉൾക്കൊള്ളുന്നു. [6] പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യകാലത്തെ ഇരട്ട കോട്ടകളുടെ അവശിഷ്ടങ്ങൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ, പക്ഷേ ഹിന്റർഹോഹെൻഷ്വാംഗുവിലെ അവശിഷ്ടങ്ങൾ സിൽഫെൻടേം എന്നറിയപ്പെടുന്ന ഒരു സ്ഥലമായിരുന്നു.[7]
നശിച്ചുപോയ കുടുംബ കൊട്ടാരം യുവരാജാവിന്റെ ലഘുവിനോദനയാത്രയുടെ ഭാഗമായിരുന്നതായി അറിയപ്പെട്ടിരുന്നു. 1859-ൽ അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിരുന്നു. [8] 1864-ൽ യുവ രാജാവ് അധികാരത്തിൽ വന്നപ്പോൾ, തകർന്ന രണ്ട് കോട്ടകൾക്കുപകരം ഒരു പുതിയ കൊട്ടാരം പണിയുന്നത് അദ്ദേഹത്തിന്റെ കൊട്ടാര നിർമ്മാണ പദ്ധതികളിൽ ആദ്യത്തേതായിരുന്നു. [9]ലുഡ്‌വിഗ് പുതിയ കൊട്ടാരത്തെ ന്യൂ ഹോഹെൻഷ്വാംഗു കാസ്റ്റിൽ എന്ന് വിളിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മാത്രമേ ന്യൂഷ്വാൻസ്റ്റൈൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുള്ളൂ. [10] ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ ഹോഹെൻഷ്വാംഗോയും ഷ്വാൻസ്റ്റൈനും ഫലപ്രദമായി പേരുകൾ മാറ്റി. ഷ്വാൻസ്റ്റൈൻ കോട്ടയുടെ അവശിഷ്ടങ്ങൾ മാറ്റി ഹോഹൻഷ്വാംഗോ കാസ്റ്റിൽ പുനഃസ്ഥാപിച്ചു. കൂടാതെ രണ്ട് ഹോഹെൻഷ്വാംഗോ കാസ്റ്റിൽ അവശിഷ്ടങ്ങൾ മാറ്റി ന്യൂഹ്വാൻസ്റ്റൈൻ കാസ്റ്റിൽ പുനഃസ്ഥാപിച്ചു.
ചരിത്രം
[തിരുത്തുക]പ്രചോദനവും രൂപകൽപ്പനയും
[തിരുത്തുക]കാസ്റ്റിൽ റൊമാന്റിസിസം (ജർമ്മൻ: ബർഗെറോമാന്റിക്) എന്നറിയപ്പെടുന്ന സമകാലീന വാസ്തുവിദ്യാ രീതിയും റിച്ചാർഡ് വാഗ്നറുടെ ഓപ്പറകളോടുള്ള ലുഡ്‌വിഗ് രണ്ടാമന്റെ അപക്വമായ ആവേശവും ന്യൂഷ്വാൻസ്റ്റൈൻ പ്രതിനിധാനം ചെയ്യുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ, നിരവധി കോട്ടകൾ നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്തു, പലപ്പോഴും അവ കൂടുതൽ മനോഹരമാക്കുന്നതിന് കാര്യമായ മാറ്റങ്ങൾ വരുത്തി. ന്യൂഷ്വാൻസ്റ്റൈനിന് സമാനമായ കൊട്ടാരം നിർമ്മാണ പദ്ധതികൾ ജർമ്മൻ പല സംസ്ഥാനങ്ങളിലും നേരത്തെ ഏറ്റെടുത്തിരുന്നു. ഹോഹെൻഷ്വാംഗോ കാസ്റ്റിൽ, ലിച്ചെൻസ്റ്റൈൻ കാസ്റ്റിൽ, ഹോഹെൻസൊല്ലെർൻ കാസ്റ്റിൽ, റൈൻ നദിയിലെ നിരവധി കെട്ടിടങ്ങൾ, സ്റ്റോൾസെൻഫെൽസ് കാസ്റ്റിൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.[11]
കുറിപ്പുകൾ
[തിരുത്തുക]- ↑ Vorderhohenschwangau Castle (ജർമ്മൻ: Burg Vorderhohenschwangau) and Hinterhohenschwangau Castle (ജർമ്മൻ: Burg Hinterhohenschwangau) were collectively referred to as Hohenschwangau Castle (ജർമ്മൻ: Burg Hohenschwangau). Confusingly, the neo-Gothic palace built by Ludwig's father is known in English under the same name; in German, it is called Hohenschwangau Palace (ജർമ്മൻ: Schloß Hohenschwangau). An approximate literal translation of Hohenschwangau is High Swan District, but Gau refers to a large unforested area. The prefixes Vorder- and Hinter- identify "front" and "back" of the ensemble.
അവലംബം
[തിരുത്തുക]- ↑ "Neuschwanstein Castle: Tourist info". Bavarian Palace Department. Retrieved 11 March 2010.
- ↑ Bayerisches Staatsministerium der Finanzen 2005
- ↑ Bayerisches Staatsministerium der Finanzen 2008
- ↑ McIntosh, Christopher (2012). The Swan King: Ludwig II of Bavaria (Illustrated ed.). I.B. Tauris. ISBN 978-1-84885-847-3.
- ↑ Buchali 2009
- ↑ Petzet & Hojer 1991, p. 4
- ↑ Rauch 1991, p. 8
- ↑ Applegate, Judith; Blunt, Anthony (1970-01). "Picasso's Guernica". Leonardo. 3 (1): 111. doi:10.2307/1572066. ISSN 0024-094X.
{{cite journal}}
: Check date values in:|date=
(help) - ↑ Petzet & Hojer 1995, p. 46
- ↑ Pevsner, Honour & Fleming 1992, p. 168
ഉറവിടങ്ങൾ
[തിരുത്തുക]- Ammon, Thomas (2007), Ludwig II. für Dummies: Der Märchenkönig — Zwischen Wahn, Wagner und Neuschwanstein, Wiley-VCH, ISBN 978-3-527-70319-7
- "Faltlhauser begrüßte 50-millionsten Besucher im Schloss Neuschwanstein" [Faltlhauser welcomed the 50 millionth visitor in Neuschwanstein Castle] (Press release) (in German). Bayerisches Staatsministerium der Finanzen. 27 July 2005. Archived from the original on 2011-07-16. Retrieved 2010-03-11.
{{cite press release}}
: CS1 maint: unrecognized language (link) - "Neue Homepage für Schloss Neuschwanstein in fünf Sprachen" [New website for Neuschwanstein Castle in five languages] (Press release) (in German). Bayerisches Staatsministerium der Finanzen. 28 July 2008. Retrieved 2010-03-11.
{{cite press release}}
: CS1 maint: unrecognized language (link) - "Pschierer: Schloss Neuschwanstein ist heute eine weltweite Premiummarke" [Pschierer: Neuschwanstein Castle today is a global premium brand] (Press release) (in German). Bayerisches Staatsministerium der Finanzen. 19 September 2009. Archived from the original on 2011-07-16. Retrieved 2010-03-11.
{{cite press release}}
: CS1 maint: unrecognized language (link) - Neuschwanstein Castle: Official Guide, Munich: Bayerische Verwaltung der staatlichen Schlösser, Gärten und Seen, 2004
- Biedermann, Henning (April 2009), Neuschwanstein auf dem Weg zum Weltkulturerbe? Noch mehr Ruhm — noch mehr Schutz für das Königsschloss, Bayerisches Fernsehen, archived from the original on 2009-04-20[not in citation given]
- Bitterauf, Theodor (1910), "Ludwig II. (König von Baiern)", Allgemeine Deutsche Biographie (in German), vol. 55, pp. 540–555
{{citation}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)CS1 maint: unrecognized language (link)(German WikiSource) - Blunt, Wilfried (1970), Ludwig II.: König von Bayern, Heyne, ISBN 978-3-453-55006-3
- Blunt, Wilfred (1973), The Dream King: Ludwig II of Bavaria, Penguin Books, ISBN 978-0-14-003606-0
- Buchali, Frank (2009). "Schwangau: Neuschwanstein – Traumschloss als Postkartenmotiv" (pdf) (in German). burgen-web.de. Retrieved 2012-09-30.
{{cite web}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Desing, Julius (1992), Royal Castle Neuschwanstein, Kienberger
- Farmer, Walter I. (2002), Die Bewahrer des Erbes: Das Schicksal deutscher Kulturgüter am Ende des Zweiten Weltkrieges, Gruyter, ISBN 978-3-89949-010-7
- Hatton, Barry (29 July 2007). "New 7 wonders of the world are named". Deseret News. Associated Press. Archived from the original on 11 July 2010. Retrieved 2012-09-30.
{{cite news}}
: Invalid|ref=harv
(help) - Heinlein, Dieter (2004), Die Feuerkugel vom 6. April 2002 und der sensationelle Meteoritenfall "Neuschwanstein", Augsburg
{{citation}}
: CS1 maint: location missing publisher (link) - Koch von Berneck, Max (1887), München und die Königsschlösser Herrenchiemsee, Neuschwanstein, Hohenschwangau, Linderhof und Berg, Zürich: Caesar Schmidt
- Linnenkamp, Rolf (1986), Die Schlösser und Projekte Ludwigs II., ISBN 978-3-453-02269-0
- Merkle, Ludwig (2001), Ludwig II. und seine Schlösser, Stiebner, ISBN 978-3-8307-1024-0
- "National Archives Announces Discovery of "Hitler Albums" Documenting Looted Art" (Press release). National Archives. 1 November 2007. Retrieved 2012-09-30.
- Petzet, Michael; Bunz, Achim (1995), Gebaute Träume: Die Schlösser Ludwigs II. von Bayern, Hirmer, pp. 46–123, ISBN 978-3-7774-6600-2
- Parkyn, Neil (2002), Siebzig Wunderwerke der Architektur, zweitausendeins, ISBN 978-3-86150-454-2
- Petzet, M.; Hojer, G. (1991), Amtlicher Führer Schloss Neuschwanstein, Bayerische Verwaltung der staatlichen Schlösser, Gärten und Seen
- Pevsner, Nikolaus; Honour, Hugh; Fleming, John (1992), Lexikon der Weltarchitektur, Prestel, ISBN 3-7913-2095-5
- Rauch, Alexander (1991), Neuschwanstein, Atlantis Verlag, ISBN 978-3-88199-874-1
- Schlim, Jean Louis (2001), Ludwig II.: Traum und Technik, Buchendorfer Verlag, ISBN 978-3-934036-52-9
- Schröck, Rudolf (November 2007), "Madness in Bavaria", The Atlantic Times
- Smith, Alex (2008), Is Authenticity Important?, Royal College of Art, retrieved 2011-01-30
{{citation}}
: CS1 maint: location missing publisher (link)[പ്രവർത്തിക്കാത്ത കണ്ണി] - Spangenberg, Marcus (1999), The Throne Room in Schloss Neuschwanstein: Ludwig II of Bavaria and his Vision of Divine Right, Schnell & Steiner, ISBN 978-3-7954-1233-3
- Sykora, Katharina (2004), "Ein Bild von einem Mann". Ludwig II. von Bayern: Konstruktion und Rezeption eines Mythos, Campus Verlag, ISBN 978-3-593-37479-6
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official website.
- Neuschwanstein Pictures Archived 2012-02-08 at the Wayback Machine.: From a visitors perspective.
- Neuschwanstein Castle on Bavarian Palace Department website.
- Floor Plan All floors.
- Webcam.
- Many 360° panoramas, with locations on three floor plans on ZDF site (requires Flash version 9 or higher).
- Several 360° panoramas Archived 2010-07-30 at the Wayback Machine. (requires QuickTime VR).
- Articles containing English-language text
- Pages using the JsonConfig extension
- Articles with unsourced statements from September 2012
- CS1 maint: location missing publisher
- Commons link is locally defined
- Articles with BNE identifiers
- Articles with Structurae structure identifiers
- Articles with ISIL identifiers
- ബവേറിയയിലെ മ്യൂസിയങ്ങൾ