Jump to content

നർത്തകികളായ പന്ത്രണ്ട് രാജകുമാരിമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Twelve Dancing Princesses
1920 illustration by Elenore Abbott
Folk tale
NameThe Twelve Dancing Princesses
Data
Aarne-Thompson groupingATU 306
CountryGermany
RegionMünster
Published inKinder- und Hausmärchen
RelatedKate Crackernuts

ജർമൻ സഹോദരന്മാരായ ജേക്കബ് ലുഡ്വിംഗ് കാറൽ ഗ്രിം, വിൽഹെം കാറൽ ഗ്രിം എന്നിവർ സമാഹരിച്ച് 1812 ൽ ഗ്രിമ്മിന്റെ കഥകൾ (ഗ്രിംസ് ഫെയറി ടെയിൽസ്) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട (KHM 133) ജർമ്മൻ ഭാഷയിലെ ഒരു കെട്ടുകഥയാണ് നർത്തകികളായ പന്ത്രണ്ട് രാജകുമാരിമാർ.(ജർമ്മൻ: Die zertanzten Schuhe)[1][2] ഇത് ആർനെ-തോംസൺ സൂചിക 306 ആണ്.

ഉത്ഭവം

[തിരുത്തുക]

1457-ൽ കിൻഡർ-അൻഡ് ഹൌസ്സ്മാർച്ചന്റെ ആദ്യ പതിപ്പിൽ വാല്യം 2 ആയി ഈ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത് ഗ്രിം സഹോദരന്മാരാണ്. ഗ്രിമ്മിന്റെ ഈ കഥയുടെ ഉറവിടം ജെന്നി വോൺ ഡ്രോസ്റ്റെ-ഹോൾഷോഫ് ആയിരുന്നു. ഇത് ആദ്യം 47 എന്ന് അക്കമിട്ടെങ്കിലും തുടർന്നുള്ള പതിപ്പുകളിൽ KHM 133 ആയി പ്രത്യക്ഷപ്പെട്ടു.[1]

കഥാസംഗ്രഹം

[തിരുത്തുക]

പന്ത്രണ്ട് രാജകുമാരിമാർ ഒരേ മുറിയിൽ പന്ത്രണ്ട് കിടക്കകളിലാണ് ഉറങ്ങുന്നത്. എല്ലാ രാത്രിയിലും, അവരുടെ വാതിലുകൾ അച്ഛൻ സുരക്ഷിതമായി പൂട്ടിയിരിക്കും. എന്നാൽ രാവിലെ നോക്കുമ്പോൾ അവരുടെ ചെരിപ്പുകൾ എല്ലാം വളരെ മുഷിഞ്ഞു ആണ് കാണപ്പെട്ടത്. നൃത്തം ചെയുമ്പോൾ ഉണ്ടാകുന്ന ചുളിവുകളും സുഷിരങ്ങളും ചെരിപ്പിൽ കണ്ടിരുന്നു. ഇത് പരിചാരകർ രാജാവിനെ അറിയിച്ചു. മക്കൾ ഉറങ്ങാൻ അറയിൽ കയറിക്കഴിയുമ്പോൾ അവർ എന്താണ് ചെയുന്നത് എന്നറിയാൻ രാജാവ് പരിചാരകരെ നിയോഗിച്ചു. പക്ഷെ ആർക്കും രാജകുമാരിമാർ പുറത്തു പോകുന്നത് കാണാൻ സാധിച്ചില്ല. പരിഭ്രാന്തനായ രാജാവ് തന്റെ പെൺമക്കളോട് ഇതേക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെടുന്നു, പക്ഷേ അവർ നിരസിക്കുന്നു. ഇത് പതിവായപ്പോൾ രാജാവ് ഒരു വിളംബരം പുറപ്പെടുവിച്ചു. രാജകുമാരിമാരുടെ അർദ്ധരാത്രിയിലെ രഹസ്യം മൂന്ന് പകലും മൂന്ന് രാത്രിയും കൊണ്ട് കണ്ടെത്താനാകുന്ന ഏതൊരു പുരുഷനും രാജാവ് തന്റെ രാജ്യത്തെയും ഓരോ മകളെയും വാഗ്ദാനം ചെയ്തുകൊടുക്കും, എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ പരാജയപ്പെടുന്നവർക്ക് വധശിക്ഷയും വിധിക്കും. നിരവധി രാജകുമാരന്മാർ ഈ ശ്രമത്തിൽ പരാജയപ്പെട്ടു.

യുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയ ഒരു പഴയ സൈനികൻ ആ രാജ്യത്ത് വന്നു കൂടി. താമസിക്കാൻ സ്ഥലം അന്വേഷിച്ചു നടക്കുമ്പോൾ വൃദ്ധയായ ഒരു സ്ത്രീയെ കാണാൻ ഇടയായി. അവർ സൈനികനോട് രാജകുമാരിയെ വിവാഹം ചെയ്യാനുള്ള വഴികൾ വിശദമായി പറഞ്ഞു കൊടുത്തു. കുമാരിമാർ ഉറങ്ങാൻ പോകുന്നതിനു മുൻപ് തരുന്ന വീഞ്ഞ് വാങ്ങി കുടിക്കരുത് എന്നതായിരുന്നു ആദ്യത്തെ ഉപദേശം. തുടർന്ന് അദൃശ്യൻ ആകാനുള്ള വിദ്യയും ഉപദേശിച്ചു പട്ടാളക്കാരനെ കൊട്ടാരത്തിലേക്ക് യാത്രയാക്കി.

അവിടെ ചെന്നു രാജാവിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് തനിക്കൊരു അവസരം തരണമെന്ന് അപേക്ഷിച്ചു. അങ്ങിനെ അയാൾക്ക് മൂന്നു ദിവസത്തെ സമയം അനുവദിച്ചു. രാത്രി കുമാരിമാരുടെ അറക്ക് മുന്നിലുള്ള മഞ്ചത്തിൽ ശയിക്കാൻ കിടന്ന സൈനികനെ കാണാൻ കുമാരിമാർ എത്തി. അവസാനം പോകുന്നതിനു മുൻപ് ഒരു ഗ്ലാസ് വീഞ്ഞും നൽകി. വീഞ്ഞിന്റെ ഒരു തുള്ളിപോലും കുടിക്കാതെ സൂത്രത്തിൽ സൈനികൻ അത് കളഞ്ഞു. കുറച്ചു കഴിഞ്ഞു കുമാരിമാർ നോക്കിയപ്പോൾ സൈനികൻ കൂർക്കം വലിച്ചു ഉറങ്ങുന്നതാണ് കണ്ടത്. അതേസമയം അയാൾ കള്ള ഉറക്കം നടിച്ചു കിടക്കുകയായിരുന്നു. പന്ത്രണ്ട് രാജകുമാരിമാരും, സൈനികൻ ഉറങ്ങുകയാണെന്ന് ഉറപ്പുവരുത്തിയശേഷം നല്ല വസ്ത്രങ്ങൾ ധരിച്ചു ഒരുങ്ങി ഇരുന്നു. മൂത്ത രാജാകുമാരിയുടെ കട്ടിൽ മേൽപ്പോട്ടു ഉയർത്തിയപ്പോൾ ഒരു രഹസ്യ വാതിൽ തുറന്നു വന്നു. അതിനുള്ളിലൂടെ അവർ പതുക്കെ പടികൾ ഇറങ്ങാൻ തുടങ്ങി. കുമാരിമാരുടെ സംസാരം ഒളിഞ്ഞു നിന്ന് കേട്ട സൈനികൻ അദൃശ്യനായി അവരുടെ കൂടെ പടികൾ ഇറങ്ങി തുടങ്ങി. നമ്മൾ ചെയുന്നത് തെറ്റാണു എന്നും ഇങ്ങനെ എന്നും അച്ഛനെ പറ്റിക്കാൻ നമുക്ക് പാടില്ല എന്നും ഇളയ രാജാകുമാരി മൂത്ത കുമാരിയോടു പറഞ്ഞു. ഇന്ന് നമ്മൾ പിടിക്കപ്പെടും എന്ന് പറഞ്ഞപ്പോൾ ആ കുമാരിക്ക് ധൈര്യം കൊടുത്തു കൂടെ കൂട്ടി മറ്റുള്ളവർ. കുമാരിമാരിൽ ഇളയ കുമാരി അലപം പേടിച്ചു പേടിച്ചാണ് ചേച്ചിമാരുടെ കൂടെ കൂടിയിരുന്നത്. ഇളയ കുമാരി പേടിച്ചു പേടിച്ചു പടികൾ ഇറങ്ങിയപ്പോൾ അവരുടെ വസ്ത്രത്തിൽ ആരോ പിടിച്ചു വലിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞു തുടങ്ങി. അപ്പോൾ ഒരാൾ പറഞ്ഞു ആരും പിടിക്കുന്നില്ല വസ്ത്രം ഒരു ആണിയിൽ ഉടക്കിയതാണ് എന്ന്. അവർ പടികൾ ഇറങ്ങി വിശാലമായ ഒരു പൂന്തോപ്പിൽ എത്തി. അവിടെ ഉള്ള മരങ്ങളുടെ ഇലകൾ സ്വർണ്ണ നിറത്തിൽ ഉള്ളവ ആയിരുന്നു. ഇത് കണ്ടപ്പോൾ സൈനികന് അതിശയം തോന്നി. തെളിവിനായി ഒരു മരച്ചില്ലയുടെ ഒരു ചെറിയ കമ്പ് ഒടിച്ചെടുത്തു. പിന്നെയും മുന്നോട്ടു നീങ്ങിയപ്പോൾ അതിലും മനോഹരമായ മറ്റൊരു പൂന്തോട്ടം. അവിടെ നിന്നും കുറച്ചു സാധനങ്ങൾ അയാൾ എടുത്തു. പിന്നെയും മുന്നോട്ടു നീങ്ങിയപ്പോൾ അവിടെ പന്ത്രണ്ടു വള്ളങ്ങളിൽ ആയി പന്ത്രണ്ടു രാജകുമാരന്മാർ ഇവരെയും കാത്തു ഇരിപ്പുണ്ടായിരുന്നു. അവർ പന്ത്രണ്ടുപേരും ഓരോ വള്ളത്തിൽ കയറി തുഴഞ്ഞു തുടങ്ങി. അപ്പോൾ ഇളയ കുമാരി കയറിയ വള്ളത്തിൽ സൈനികനും കയറി. എല്ലാ ദിവസത്തെ പോലെ വേഗത്തിൽ തുഴയാൻ കുമാരന്‌ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോൾ ചൂട് കാരണം ആണ് എന്ന് പറഞ്ഞു കുമാരി വിഷയം മാറ്റി. അവർ തുഴഞ്ഞു ഒരു കൊട്ടാരത്തിൽ എത്തി. അവിടെ അവർ എല്ലാരും നേരം വെളുക്കുന്നത്‌ വരെ നൃത്തം ചെയ്തു. തുടർന്ന് അവർ കൊട്ടാരത്തിൽ തിരികെയെത്തി. അദൃശ്യനായ സൈനികൻ വേഗത്തിൽ രൂപം മാറി ചെന്ന് കൂർക്കം വലിച്ചു ഉറക്കം നടിച്ചു കിടന്നു. രണ്ടാമത്തെ ദിവസവും ഇത് തുടർന്നു. മൂന്നാമത്തെ ദിവസം രാജാവിന്റെ മുന്നിൽ ഹാജരായപ്പോൾ വിശദമായി തെളിവ് സഹിതം പട്ടാളക്കാരൻ രാജാവിനെ വിവരങ്ങൾ ധരിപ്പിച്ചു.

കുമാരിമാരെ വിളിച്ചു വരുത്തി കേട്ടതിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോൾ എല്ലാം സത്യം ആണെന്ന് അവർ പറഞ്ഞു. രാജാവ് സൈനികനെ അനുമോദിച്ചു. തുടർന്ന് സൈനികൻ ചെറുപ്പക്കാരനല്ലാത്തതുകൊണ്ട് മൂത്തകുമാരിയെ വിവാഹം കഴിക്കുകയും ആ രാജ്യത്തെ അവകാശിയും ആവുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Ashliman, D. L. (2004). "The Shoes That Were Danced to Pieces". University of Pittsburgh.
  2. https://ebooks.dcbooks.com/assets/preview/rapunzel-kuttikalkku-priyappetta-grimminte-kathakal.pdf[പ്രവർത്തിക്കാത്ത കണ്ണി]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Rodriguez, Juan Santiago Quirós. ""La danza de las trece princesas": Versión guanacasteca de un viejo cuento europeo". In: Filología y Lingüística XIX (l): 129-133 (1993). DOI:10.15517/rfl.v19i1.20897
  • Thomas, Hayley S. (1999). "Undermining a Grimm Tale: A Feminist Reading of "The Worn-Out Dancing Shoes". Marvels & Tales. 13 (2): 170–183. JSTOR 41388541.

പുറംകണ്ണികൾ

[തിരുത്തുക]