പക്കിക്കടിയൻ
പക്കിക്കടിയൻ | |
---|---|
C. a. setifer (Pemba, Tanzania) | |
C. a. auriga (Sharm el-Sheikh, Red Sea) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Subgenus: | |
Species: | C. auriga
|
Binomial name | |
Chaetodon auriga Forsskål, 1775
|
ചിത്രശലഭ മത്സ്യങ്ങളുടെ ഇനത്തിൽപ്പെടുന്ന ഒരു തരം മത്സ്യമാണ് പക്കിക്കടിയൻ.[2] (ത്രെഡ് ഫിൻ ബട്ടർഫ്ലൈ ഫിഷ്) threadfin butterflyfish ശാസ്ത്രനാമം : ചീറ്റോഡൺ ഓറിഗ (Chaetodon auriga) ചീറ്റോഡോണ്ടിഡേ കുടുംബത്തിൽ പെടുന്നു. ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിന്റെ ഔദ്യോഗിക മത്സ്യമാണ്. നൂൽവാലൻ ചിത്രശലഭമത്സ്യം എന്നും അറിയപ്പെടുന്നു.
വിതരണം
[തിരുത്തുക]ഉഷ്ണമേഖലാ പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥകളിൽ ധാരാളമായി ഈയിനം മത്സ്യങ്ങൾ കാണപ്പെടുന്നു. ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിൽ ഉടനീളം കാണപ്പെടുന്ന ഇവ ചെങ്കടലിലും കിഴക്കൻ ആഫ്രിക്കയുടെ തീരത്തും (തെക്ക് മൊസൽ ബേ, ദക്ഷിണാഫ്രിക്ക ) മുതൽ ഹവായിയൻ, മാർക്വേസസ്, ഡ്യൂസി ദ്വീപുകൾ, ജപ്പാൻ, ലോർഡ് ഹോവ് ദ്വീപിൻറെ തെക്ക് ഭാഗങ്ങൾ , റാപ്പ ഇറ്റി എന്നിവിടങ്ങളിലും കാണപ്പെടുന്നു. സമുദ്രാന്തർഭാഗത്ത് ഒന്ന് മുതൽ മുപ്പത്തഞ്ച് മീറ്റർ വരെയുള്ള ആഴങ്ങളിലാണ് ആവാസ മേഖല.[3]
പക്കിക്കടിയൻ ജോഡികളായി കാണപ്പെടുന്നു. ചിലപ്പോൾ അവ ഒറ്റയ്ക്കോ കൂട്ടങ്ങളായോ കാണപ്പെടുന്നു. ഇര പിടിക്കാൻ അവയുടെ നീളൻ ചുണ്ട് ഉപയോഗിക്കുന്നു. പവിഴപ്പുറ്റുകളുടെ ഉപരിതലത്തിൽ നിന്നാണ് സാധാരണയായി ഭക്ഷണം കണ്ടെത്തുന്നത്.
ഉപയോഗം
[തിരുത്തുക]ഭക്ഷണ ആവശ്യങ്ങൾ കൂടാതെ അലങ്കാരമൽസ്യങ്ങളായും ഇവയെ ഉപയോഗിക്കുന്നു. പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയെ നിരീക്ഷിക്കുന്നതിന് ബയോ സൂചകങ്ങളായി പക്കിക്കടിയൻ പോലുള്ള പൂമ്പാറ്റ മത്സ്യങ്ങളെ ഉപയോഗിക്കാറുണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ R. Myers; M. Pratchett (2010). "Chaetodon auriga". IUCN Red List of Threatened Species. 2010: e.T165631A6073721. doi:10.2305/IUCN.UK.2010-4.RLTS.T165631A6073721.en.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ https://indiabiodiversity.org/species/show/231961
- ↑ https://animaldiversity.org/accounts/Chaetodon_auriga/
- ↑ https://animaldiversity.org/accounts/Chaetodon_auriga/