പച്ചമരത്തണലിൽ
പച്ചമരത്തണലിൽ | |
---|---|
സംവിധാനം | ലിയോ തദേവൂസ് |
നിർമ്മാണം | കീർത്തി സുരേഷ് |
രചന | ലിയോ തദേവൂസ് |
അഭിനേതാക്കൾ | ശ്രീനിവാസൻ ലാലു അലക്സ് ലാൽ പത്മപ്രിയ |
സംഗീതം | അൽഫോൻസ് ജോസഫ് |
ഗാനരചന | ജോഫി തരകൻ വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | രേവതി കലാമന്ദിർ |
വിതരണം | പിരമിഡ് സായ്‌മിറ |
റിലീസിങ് തീയതി | 2008 മേയ് 9 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 135 മിനിറ്റ് |
ശ്രീനിവാസൻ, ലാലു അലക്സ്, ലാൽ, പത്മപ്രിയ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് പച്ചമരത്തണലിൽ. രേവതി കലാമന്ദിറിന്റെ ബാനറിൽ കീർത്തി സുരേഷ് നിർമ്മിച്ച് ലിയോ തദേവൂസ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം പിരമിഡ് സായ്‌മിറ വിതരണം ചെയ്തിരിക്കുന്നു.
കഥാതന്തു
[തിരുത്തുക]ഭാര്യ അനുവും (പത്മപ്രിയ) മകൾ സ്നേഹയുമടങ്ങുന്നതാണ് കാർട്ടൂണിസ്റ്റ് സച്ചിദാനന്ദന്റെ (ശ്രീനിവാസൻ) സംതൃപ്ത കുടുംബം. സ്കൂൾ ഫംക്ഷനിൽ സ്നേഹയുടെ നൃത്തം കാണുന്ന പരസ്യം നിർമ്മാതാവ് ടെനി സ്നേഹയെ വെച്ച് ഒരു പരസ്യം നിർമ്മിക്കാനായി സമീപിക്കുന്നു. സ്നേഹയുടെ താല്പര്യം കണ്ട് സച്ചി അതിന് സമ്മതിക്കുന്നു. ചെന്നൈയിലെ രണ്ട് ദിവസത്തെ പരസ്യ ചിത്ര ഷൂട്ടിങ്ങിന് ശേഷം പൊള്ളാച്ചിയിലെ ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിൽ സ്നേഹയെ ആരോ തട്ടിക്കൊണ്ട് പോകുന്നു. സി.ഐ. വെങ്കിടേശ്വര അയ്യരാണ് (നാസർ) കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്നത്. സ്നേഹ യധാർഥത്തിൽ സച്ചിയുടെ മകൾ അല്ല എന്ന് അന്വേഷണത്തിന്റെ ആരംഭത്തിൽ തന്നെ അയ്യർ കണ്ടെത്തുന്നു. രഹസ്യങ്ങളുടെ ചുരുൾ അഴിയുകയാണ്...
അഭിനേതാക്കൾ
[തിരുത്തുക]- ശ്രീനിവാസൻ – കാർട്ടൂണിസ്റ്റ് സച്ചിദാനന്ദൻ
- ലാലു അലക്സ് – വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആൽഫി
- ലാൽ
- നാസർ – സി.ഐ. വങ്കിടേശ്വര അയ്യർ
- വി.കെ. ശ്രീരാമൻ – ലോഹി
- സുരാജ് വെഞ്ഞാറമൂട് – ജോസ്
- ബിജുകുട്ടൻ – ശിവദാസൻ
- വിജയ് മേനോൻ
- വിനായകൻ – ഭ്രാന്തൻ
- പത്മപ്രിയ – അനു
- സുകുമാരി
- ശ്രീലത
- സോന നായർ
സംഗീതം
[തിരുത്തുക]വയലാർ ശരത്ചന്ദ്ര വർമ്മ, ജോഫി തരകൻ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അൽഫോൻസ് ജോസഫ് ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിയ്ക്കുന്നു.
- ഗാനങ്ങൾ
- ജന്മതീരം – വിനീത് ശ്രീനിവാസൻ
- ചിത്തിരത്തൂവൽ – ശ്വേത മോഹൻ, സയനോര ഫിലിപ്പ്
- കൊല്ലാതിരുന്നാൽ – ഷെർഡിൻ, ഗംഗ (ഗാനരചന: ജോഫി തരകൻ)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: മനോജ് പിള്ള
- ചിത്രസംയോജനം: രഞ്ജൻ എബ്രഹാം
- കല: ജോസഫ് നെല്ലിക്കൽ
- ചമയം: പട്ടണം റഷീദ്
- വസ്ത്രാലങ്കാരം: സുനിൽ റഹ്മാൻ
- നൃത്തം: കുമാർ ശാന്തി
- ലാബ്: പ്രസാദ് കളർ ലാബ്
- എഫക്റ്റ്സ്: അരുൺ, സീനു
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: എ.ആർ. കണ്ണൻ
- നിർമ്മാണ നിർവ്വഹണം: മനോജ് എൻ.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പച്ചമരത്തണലിൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പച്ചമരത്തണലിൽ – മലയാളസംഗീതം.ഇൻഫോ