പഞ്ചമം (സംഗീതം)
ദൃശ്യരൂപം
ഭാരതീയസംഗീതപദ്ധതികളിൽ ഉപയോഗിക്കപ്പെടുന്ന സപ്തസ്വരങ്ങളിൽ അഞ്ചാമത്തേതാണ് പഞ്ചമം. സ്വരം പാടുന്നതിനും സൂചിപ്പിക്കുന്നതിനും പ എന്ന അക്ഷരം ഉപയോഗിക്കുന്നു. കർണ്ണാടകസംഗീതത്തിൽ ഷഡ്ജവും പഞ്ചമവും പ്രകൃതിസ്വരങ്ങളായി കണക്കാക്കുന്നു. പഞ്ചമത്തെ കുയിലിന്റെ സ്വരത്തോടാണ് താരതമ്യപ്പെടുത്താറുള്ളത്.
ഭാരതീയശാസ്ത്രീയസംഗീതപദ്ധതികളിൽ ശ്രുതിഭേദങ്ങളില്ലാത്ത പ്രകൃതിസ്വരങ്ങളായ ഷഡ്ജം, പഞ്ചമം എന്നിവ മീട്ടുന്ന രീതിയിലാണ് വയലിൻ, വീണ മുതലായവയുടെ കമ്പികൾ ക്രമീകരിക്കുന്നത്.