ബി.സി 57-ൽ വിക്രമാദിത്യ രാജാവ് ആരംഭിച്ച ബിക്രാമി കലണ്ടറിൽ നിന്ന് രൂപപ്പെട്ടതാണ് പഞ്ചാബ് കലണ്ടർ .
ഈ കലണ്ടർ സൂര്യ ദർശനെ വച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അതനുസരിച്ച് വൈശാക് എന്ന ദിവസമാണ് കലണ്ടറിന്റെ ആദ്യ ദിവസം, അതുതന്നെ പഞ്ചാബികളുടെ പുതുവർഷമാണ്,അതിനെ അവർ വൈശാഖി എന്ന പേരിൽ ആഘോഷിക്കുന്നു.
ലൂണാർ കലണ്ടർ തുടങ്ങുന്നത് ചെയ്ത്തിൽ നിന്നാണ്.ഈ മാസത്തിന്റെ ആദ്യ ദിവസം ലൂണാറിന്റെ പുതുവർഷമല്ല,ആ ദിവസം ചെയ്ത്ത് മാസത്തിലെ പൂർണ ചന്ദ്രദിവസത്തിലാണ്.ഈ കലണ്ടർ തുടങ്ങുന്നതും, അവസാനിക്കുന്നതും പൂർണചന്ദ്ര ദിവസത്തിലാണ്.ചൈത്ത് മാസം രണ്ട് വർഷങ്ങളിലായി വിഭജിക്കപ്പെട്ടിട്ടുണ്ട്, പൂർണചന്ദ്ര ദിവസത്തിന് രണ്ട് ആഴ്ച മുമ്പ് തൊട്ട് ആ വർഷം അവസാനിക്കാൻ തുടങ്ങുകയും, അവസാന പൂർണചന്ദ്ര ദിവസത്തിന് രണ്ട് ആഴ്ച മുമ്പ് പുതിയ വർഷം തുടങ്ങുകയും ചെയ്യുന്നു. എങ്ങനെയിരുന്നാലും ലൂണാർ കലണ്ടറിലെ പുതുവർഷമല്ല പഞ്ചാബികളുടെ പുതുവർഷം, പക്ഷെ ലൂണാർ കലണ്ടർ തുടങ്ങുന്നത് ചെയ്ത്തിൽ നിന്നാണ്.പഞ്ചാബി ഫോൽക്ക് പോയട്രി, ബരാഹ് മഹ, എന്നിവയൊക്കെ പക്ഷെ തുടങ്ങുന്നത് ലൂണാർ കലണ്ടറിലെ പുതുവർഷത്തിൽ നിന്നാണ്.ഈ കലണ്ടർ പഞ്ചാബിലെ മിക്ക ആഘോഷങ്ങളുടേയും, തിയ്യതികളെ കുറിക്കുന്നു.