പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | മൊഹാലി |
സ്ഥാപിതം | 1993 |
ഇരിപ്പിടങ്ങളുടെ എണ്ണം | 28000 |
ഉടമ | പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ |
പാട്ടക്കാർ | പഞ്ചാബ് ക്രിക്കറ്റ് ടീം (1993-തുടരുന്നു) കിങ്സ് XI പഞ്ചാബ് (2008-തുടരുന്നു) |
End names | |
പവലിയൻ എൻഡ് സിറ്റി എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | ഡിസംബർ 10 - 14 1994: ഇന്ത്യ v വെസ്റ്റ് ഇൻഡീസ് |
അവസാന ടെസ്റ്റ് | ഡിസംബർ 19 - 23 2008: ഇന്ത്യ v ഇംഗ്ലണ്ട് |
ആദ്യ ഏകദിനം | 22 നവംബർ 1993: ഇന്ത്യ v ദക്ഷിണാഫ്രിക്ക |
അവസാന ഏകദിനം | 8 നവംബർ 2007: ഇന്ത്യ v പാകിസ്താൻ |
As of 14 ഫെബ്രുവരി 2009 Source: ക്രിക്കിൻഫോ |
ചണ്ഡീഗഢ് പട്ടണത്തിനു തൊട്ട് മൊഹാലിയിൽ നിലകൊള്ളുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം. മൊഹാലി സ്റ്റേഡിയം എന്ന പേരിലാണ് ഇതു പ്രസിദ്ധം. പഞ്ചാബ് ടീമിന്റെ സ്വന്തം കളിക്കളമാണിവിടം. 25 കോടി ചെലവിട്ടു പണിത ഈ സ്റ്റേഡിയത്തിന്റെ പണി മൂന്ന് വർഷമെടുത്താണ് പൂർത്തിയാക്കിയത്. ഒരേസമയം 45000 കാണികളെ ഉൾകൊള്ളാനുള്ള ശേഷിയുണ്ട് ഈ സ്റ്റേഡിയത്തിനു്. പരമ്പരാഗത ലൈറ്റ് ക്രമീകരണമല്ല ഈ കളിക്കളത്തിനുള്ളത്. തൊട്ടടുത്തുള്ള വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾ കൂട്ടിയിടിക്കാതിരിക്കാനായി വിളക്കുകാലുകൾ വളരെ താഴ്ത്തിയാണ് ഇവിടെ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
1993 നവംബർ 22 ന് ഹീറോ കപ്പിനായുള്ള ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരത്തോടെയാണ് മൊഹാലി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1994 ഡിസംബർ 4നു ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന ടെസ്റ്റ് മത്സരമാണ് ഇവിടെ നടന്ന ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരം.