പഞ്ച ധർമ്മങ്ങൾ (സിഖ് മതം)
മുക്തി അഥവാ മോക്ഷപ്രാപ്തിയ്ക്കായി സ്വാംശീകരിക്കേണ്ടുന്ന ധർമ്മങ്ങളായി സിഖ് ഗുരുക്കന്മാർ നിർദ്ദേശിച്ചിട്ടുള്ള അഞ്ചു കാര്യങ്ങളാണ് സിഖ് പഞ്ചധർമ്മങ്ങൾ. സത്യം, സന്തുഷ്ടി, ദയ, വിനയം, സ്നേഹം എന്നിവയാണ് സിഖ് പഞ്ചധർമ്മങ്ങൾ
സത്യം
[തിരുത്തുക]സത് അഥവാ സത്യബോധമാണ് പഞ്ചധർമ്മങ്ങളിൽ ഒന്നാമത്തേത്. സത്യസന്ധത, ധർമ്മനിഷ്ഠ, നീതിനിഷ്ഠ, നിഷ്പക്ഷത, എന്നിവയുടെ അനുഷ്ഠാനമാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.[1]
സന്തുഷ്ടി
[തിരുത്തുക]സന്തോഖ്. ആഗ്രഹങ്ങൾക്കും ആശകൾക്കും അതീതമായി, അസൂയ, അത്യാഗ്രഹം എന്നിവയെല്ലാം വെടിഞ്ഞു സംതൃപ്തിയും സന്തോഷവും കണ്ടെത്തുക എന്നതാണ് സന്തോഖ് എന്നത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.[1]
ദയ
[തിരുത്തുക]അന്യരുടെ പ്രയാസങ്ങളും വിഷമതകളും സ്വന്തമെന്നപോലെ കരുതി അവ ലഘൂകരിക്കാൻ സഹായിക്കുക. അത് പോലെ തന്നെ അന്യരുടെ ന്യൂനതകളും കുറവുകളും ഗണ്യമാക്കാതിരിക്കാൻ ശ്രമിക്കുക എന്ന് കൂടി ഈ ധർമ്മം ഉപദേശിക്കുന്നു.
നമ്രത- വിനയം
[തിരുത്തുക]താഴ്മ വിനയം എളിമ എന്നിവയാണ് നാലാം ധർമ്മം അനുശാസിക്കുന്നത്.
ദൈവ പ്രേമം
[തിരുത്തുക]പ്യാർ അഥവാ സ്നേഹം ഇഷ്ടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവ പ്രീതി കാംക്ഷിച്ചുകൊണ്ടുള്ള ദൈവസ്നേഹമാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Mansukhani, Gobind Singh (1977). Introduction to Sikhism. New Delhi: Hemkunt Press. Archived from the original on 2007-04-04. Retrieved 2007-02-10.