Jump to content

പടനിലം, കോഴിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടനിലം

പടവെട്ടിയ സ്ഥലം
ജംഗ്ഷൻ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട്
ഭരണസമ്പ്രദായം
 • ഭരണസമിതിപഞ്ചായത്ത്
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
673571
ടെലിഫോൺ കോഡ്0495
വാഹന റെജിസ്ട്രേഷൻKL-57

കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒരു ഗ്രാമമാണ് പടനിലം. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ കിഴക്കു ഭാഗത്ത് വയനാട് കോഴിക്കോട് ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ആണ് ഇത്.

ചരിത്രം

[തിരുത്തുക]

മൈസൂർ കടുവ എന്നറിയപ്പെട്ട ടിപ്പു സുൽത്താന്റെ പടയോട്ടം തടയാൻ ശ്രമിച്ച സാമൂതിരി ടിപ്പുവുമായി യുദ്ധം നടത്തിയ സ്ഥലം ആണ് പടനിലം. "പടവെട്ടിയ സ്ഥലം" എന്ന് ആണ് ഇപ്പോൾ ലോപിച്ച് പടനിലം എന്ന് ആയത്. ടിപ്പു അന്ന് തമ്പടിച്ചതിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഇവിടെ ഉണ്ട്. അന്ന് യുദ്ധം ചെയ്ത് അവശരായ പടയാളികൾ ക്ഷീണം തീർക്കാനായി വിശ്രമിച്ച ആരാമ്പ്രം (അരാമപുരം ലോപിക്കപെട്ട് ആരാമ്പ്രം ആയി) ഒരു പുഴയുടെ രണ്ട് കരകളാണ്.

ഭൂപ്രകൃതി

[തിരുത്തുക]

മലകളും കുന്നുകളും ഒപ്പം വടക്ക് പൂനൂർ പുഴയും ഉള്ളതിനാൽ ആരേയും കൊതിപ്പിക്കുന്ന വശ്യതയാണ് പടനിലത്തിനുള്ളത്. പുഴയിൽ നിന്ന് കയറി വന്നാൽ പടനിലം വരെ നിരപ്പ് ആണെങ്കിലും അവിടെ മുതൽ 3 കിലോമീറ്റർ മലയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • പടനിലം എൽ പി സ്കൂൾ
  • ഫേസ് ഇന്റർനാഷണൽ സ്കൂൾ


ആരാധനാലയങ്ങൾ

[തിരുത്തുക]

മതപരമായി ഐക്യമുള്ള ഒരു ഗ്രാമമാണ് പടനിലം. എല്ലവരും മറ്റുള്ളവരുടെ മത ആശയങ്ങളെ ബഹുമനിക്കുകയും ചെയ്യുന്നു.

ക്ഷേത്രങ്ങൾ

[തിരുത്തുക]

പടനിലം പ്രദേശത്ത് അനേകം ക്ഷേത്രങ്ങളുണ്ടെങ്കിലും കുറിഞ്ഞിപിലാക്കൽ, വള്ളിയാട്ടുമ്മൽ എന്നിവയാണ് പ്രധാനം. വള്ളിയാട്ടുമ്മൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന തിറ മഹോത്സവം കോഴിക്കോട്ടെങ്ങും പ്രശസ്തമാണ്.

പള്ളികൾ

[തിരുത്തുക]

അനവധി പള്ളികൾ ഉണ്ട് എങ്കിലും പടനിലം മഹല്ല് പള്ളിയും, ഉപ്പഞ്ചേരിമ്മൽ പള്ളിയും ആണ് പ്രശസ്തം

ഇപ്പോൾ

[തിരുത്തുക]

കോഴിക്കോട്-കൊള്ളേഗൽ ദേശീയ പാത കാപ്പാട്- തുഷാരഗിരി വിനോദസഞ്ചാര ഇടനാഴി അഥവാ SH 68-ലേക്ക് ചേരുന്ന സ്ഥലമാണ് ഇവിടം. അയതിനാൽ ഒട്ടനവധി ആൾക്കാർ ദിവസേന ബസ്സ് മാറികയറാനും മറ്റും ഈ അങ്ങാടിയെ പ്രയോജനപ്പെടുത്തുന്നു. ഒപ്പം കുന്ദമംഗലം എന്ന ലോകപ്രശസ്ത പട്ടണത്തിന്റെ ആധുനികതയും ഗതകാല സ്മരണകൾ കൊണ്ടും ഇവിടം വളർന്നു കൊണ്ടിരിക്കുകയാണ്. [1]. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ സി.എം. വലിയുള്ളാഹി മഖാമിലേക്കുള്ള കോഴിക്കോട് ഭാഗത്ത് നിന്നുമുള്ള കവാടം കൂടിയാണ് പടനിലം[2].. കേരളത്തിന്റെ പുറമെ നിന്നും അകത്ത് നിന്നും ലക്ഷങ്ങളാണ് പ്രതിവർഷം ഇവിടെ സന്ദർശിക്കുന്നത്.

പ്രധാനപ്പെട്ട വ്യക്തികൾ

[തിരുത്തുക]
  • വിനോദ് പടനിലം‌ -രാഷ്ട്രീയപ്രവർത്തകൻ


സൗകര്യങ്ങൾ

[തിരുത്തുക]

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പടനിലത്ത് നിന്നും സൗകര്യപ്രദമായ ദൂരത്താണ്. 5 കിലോമീറ്റർ അകലത്തിൽ ആണ്. ആയതിനാൽ അവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ വാസസ്ഥലവും കൂടി ആണ് ഇവിടം.

ഇന്ത്യയിലെ പ്രധാനപ്പെട്ട മാനേജ്മെന്റ് സ്കൂളുകളിൽ ഒന്നാണ്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്

ഇന്ത്യയിലെ ഒരു ഉന്നത സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമാണ്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌ അഥവാ എൻ.ഐ.ടി. കാലിക്കറ്റ്. കോഴിക്കോട് നഗരത്തിൽ നിന്നു 22 കിലോമീറ്റർ വടക്കു കിഴക്ക് മാറി കട്ടാങ്ങൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഭാരത സർക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ ആരംഭിക്കുക എന്ന നയത്തെത്തുടർന്നാണ്‌ പ്രവർത്തനമാരംഭിച്ചത്

സെന്റർ ഫോർ വാട്ടർ റിസോർസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് എന്നാണ് പൂർണ്ണമായ പേര്. വെള്ളത്തെ കുറിച്ച് പഠിക്കുന്ന സ്ഥാപനം ആണിത്.

ഗണിതത്തിൽ ഗവേഷണം ചെയ്യുന്ന സ്ഥാപനം ആണ് ഇത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്. സുഗന്ധ വിളകളെ കുറിച്ച് ഗവേഷണം ചെയ്യുന്ന സ്ഥലം.

ഗതാഗതം

[തിരുത്തുക]

വിനോദസഞ്ചാര ഇടനാഴിയും ദേശീയപാതയും സംഗമിക്കുന്ന സ്ഥലമായതിനാൽ വാഹനസൗകര്യം കൂടുതലുള്ള വളരെ തിരക്കേറിയ ഒരു ജങ്ഷൻ ആണ് ഇവിടം.

റോഡ് മാർഗ്ഗം

[തിരുത്തുക]

NH-212 വഴിയും SH 68 വഴിയും എത്തിചേരവുന്നതാണ്

ബസ് മാർഗ്ഗം

[തിരുത്തുക]
  • കോഴിക്കോട്-വയനാട് റൂട്ടിൽ 24 മണിക്കൂറും കെ.എസ്.ആർ.ടി.സി/പ്രൈവറ്റ് ബസുകൾ ലഭ്യമാണ്
  • കോഴിക്കോട്-മൈസൂർ റൂട്ടിൽ 24 മണിക്കൂറും കെ.എസ്.ആർ.ടി.സി/പ്രൈവറ്റ് ബസുകൾ ലഭ്യമാണ്
  • കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ 24 മണിക്കൂറും കെ.എസ്.ആർ.ടി.സി/പ്രൈവറ്റ് ബസുകൾ ലഭ്യമാണ്
  • കോഴിക്കോട്-[[താമരശ്ശേരി] റൂട്ടിൽ 24 മണിക്കൂറും കെ.എസ്.ആർ.ടി.സി/പ്രൈവറ്റ് ബസുകൾ ലഭ്യമാണ്
  • കോഴിക്കോട്-തിരുവമ്പാടി റൂട്ടിൽ രാവിലെ 5 മുതൽ രാത്രി 7 വരെ തുടർച്ചയായി കെ.എസ്.ആർ.ടി.സി/പ്രൈവറ്റ് ബസുകൾ ലഭ്യമാണ്
  • കോഴിക്കോട്-നരിക്കുനി റൂട്ടിൽ രാവിലെ 5 മുതൽ രാത്രി 9.45 വരെ തുടർച്ചയായി കെ.എസ്.ആർ.ടി.സി/പ്രൈവറ്റ് ബസുകൾ ലഭ്യമാണ്
  • കോഴിക്കോട്-സി.എം മഖാം റൂട്ടിൽ കെ.എസ്.ആർ.ടി.സി/പ്രൈവറ്റ് ബസുകൾ ലഭ്യമാണ്

ട്രയിൻ മാർഗ്ഗം

[തിരുത്തുക]

ട്രയിൻ മാർഗ്ഗം വരുന്നവർക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലോ(20 കിലോമീറ്റർ) കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലോ ഇറങ്ങി ബസ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്

വിമാനമാർഗ്ഗം

[തിരുത്തുക]

കോഴിക്കോട് വിമാനത്താവളത്തിലേക്ക് 33 കിലോമീറ്റർ ദൂരം

അവലംബം

[തിരുത്തുക]
  1. http://www.kasargodvartha.com/2012/07/cm-madavoor-makham-uroos-convention-on.htmɭ[പ്രവർത്തിക്കാത്ത കണ്ണി]
  2. | മനോരമ ഓൺലൈൻ- ശേഖരിച്ചത് 2015 സപ്തം 14[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പടനിലം,_കോഴിക്കോട്&oldid=4079790" എന്ന താളിൽനിന്ന് ശേഖരിച്ചത്