പട്ടാഴി ദേവി ക്ഷേത്രം
കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത് പട്ടാഴി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ഒരു ഭഗവതി ക്ഷേത്രമാണ് പട്ടാഴി ദേവി ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും പ്രപഞ്ചനാഥയും സ്വയംഭൂവുമായ ‘ആദിപരാശക്തിയെ‘ ’ശ്രീ ഭദ്രകാളി‘ ആയി ഇവിടെ ആരാധിച്ചു വരുന്നു. ‘പട്ടാഴി പൊന്നമ്മ’ എന്ന് ഭഗവതി അറിയപ്പെടുന്നു. ‘മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി’ തുടങ്ങി മൂന്ന് പ്രധാന സങ്കല്പങ്ങളിലും ആരാധിക്കുന്നു. പ്രസിദ്ധമായ പൊങ്കാല വഴിപാടും, കുംഭ തിരുവാതിരയും വിശേഷ ആഘോഷങ്ങളാണ്. മീന തിരുവാതിരയും പൊന്നിൻ തിരുമുടി എഴുന്നെളളിപ്പും, ആപ്പിണ്ടി വിളക്കും പ്രധാന വഴിപാടുകളാണ്. പട്ടാഴി കമ്പം പ്രസിദ്ധമാണ്. ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, മലയാള മാസം ഒന്നാം തീയതി, നവരാത്രി തുടങ്ങിയ ദിവസങ്ങൾ പ്രധാനം.
ഐതീഹ്യം
[തിരുത്തുക]വാഴക്കുന്ന് എന്ന് പേരുണ്ടായിരുന്ന ഈ പ്രദേശത്ത് താമസിച്ചിരുന്ന ഒരു കാരണവർ തന്റെ വാഴത്തോപ്പിലൂടെ വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞുമാറ്റി സഞ്ചരിക്കുമ്പോൾ മുൻപിൽ തേജോരൂപിണിയായ ഒരു സ്ത്രീ രൂപത്തെ കണ്ടു. കാരണവർ അടുത്തെത്തിയപ്പോൾ ആ സ്ത്രീരൂപം അപ്രത്യക്ഷ്യമായി. സ്ത്രീരൂപത്തെ കണ്ട ഭാഗത്ത് ആഴത്തിലുള്ള ഒരു കിണറും, കിണറിന്റെ മുകളിൽ തറയിൽ മിനുസമേറിയ തളക്കല്ലും, അതിൽ ചുവന്ന പട്ടും കാണപ്പെട്ടു. കിണറ്റിലേക്കു നോക്കിയ കാരണവർ കണ്ടത് കിണറ്റിനുള്ളിൽ നീലഛവികലർന്ന ജലം ഇളകുന്നതാണ്. കരയിൽ പട്ടും, കിണറ്റിൽ ആഴിയും. ഇതുകണ്ട കാരണവർ ഉടൻതന്നെ അവിടെയുള്ള മഠത്തിൽ തിരുമേനിയെ വിവരം ധരിപ്പിച്ചു. രണ്ടുപേരും ഉടൻതന്നെ വാഴക്കുന്നിലെത്തി. ഭഗവതിയുടെ സാന്നിധ്യമാണെന്ന് തിരുമേനിക്ക് മനസ്സിലായതോടെ പട്ടും ആഴിയും കണ്ട സ്ഥലത്ത് അമ്മയുടെ ഇരിപ്പിടമായി പീഠം സ്ഥാപിച്ചു. പട്ടും ആഴിയും കണ്ട സ്ഥലമായതിനാൽ വാഴക്കുന്ന് പ്രദേശത്തിന് ‘പട്ടാഴി’ എന്ന് നാമകരണം ചെയ്യപ്പെട്ടു.
ഉത്സവങ്ങൾ
[തിരുത്തുക]പട്ടാഴിക്ഷേത്രത്തിലെ പ്രധാന ഉൽസവങ്ങളിൽ ഒന്നാണ് കുംഭ തിരുവാതിര. കുഭത്തിരുവാതിര ഉത്സവം കുംഭഭരണി മുതൽ ഏഴു ദിവസം നീണ്ടു നിൽക്കുന്നു. ഭരണി നാളിൽ ഉത്സവം കൊടിയേറി ആയില്യം നാളിൽ കൊടിയിറങ്ങും. ഇതിൽ പ്രധാന ഉത്സവം അമ്മയുടെ ജന്മനാളായ കുംഭത്തിലെ തിരുവാതിര നാളിലാണ്. തിരുവാതിര നാളിൽ കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും നടക്കും. കെട്ടുകാഴ്ച നടക്കുമ്പോൾ പട്ടാഴിയിലെ എട്ടുചേരിയിൽ നിന്നുമുള്ള കരക്കാരാണ് ക്ഷേത്രത്തിൽ എത്തുക. ഓരോ കരക്കാരും അവരവരുടെ കരയിലെ നേർച്ചവഴിപാടായ കെട്ടുകാളയെ എഴുന്നള്ളിക്കും. തുലാമാസത്തിലെ നവരാത്രി, വിദ്യാരംഭം, വൃശ്ചികത്തിലെ തൃക്കാർത്തിക എന്നിവയും പ്രധാനമാണ്.
പട്ടാഴിക്ഷേത്രത്തിലെ പ്രധാന ഉൽസവങ്ങൾ കുംഭ തിരുവാതിരയും, മീന തിരുവാതിരയുമാണ്. കുഭത്തിരുവാതിര ഉത്സവം കുംഭഭരണി മുതൽ ഏഴു ദിവസം നീണ്ടു നിൽക്കുന്നു. ഭരണി നാളിൽ ഉത്സവം കൊടിയേറി ആയില്യം നാളിൽ കൊടിയിറങ്ങും. ഇതിൽ പ്രധാന ഉത്സവം അമ്മയുടെ ജന്മനാളായ കുംഭത്തിലെ തിരുവാതിരനാളിലാണ്. തിരുവാതിര നാളിൽ കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും നടക്കും. കെട്ടുകാഴ്ച നടക്കുമ്പോൾ പട്ടാഴിയിലെ എട്ടുചേരിയിൽ നിന്നുമുള്ള കരക്കാരാണ് ക്ഷേത്രത്തിൽ എത്തുക. ഓരോ കരക്കാരും അവരവരുടെ കരയിലെ നേർച്ചവഴിപാടായ കെട്ടുകാളയെ എഴുന്നള്ളിക്കും.
കുംഭത്തിരുവാതിര കഴിഞ്ഞാൽ പിന്നെ മീനത്തിരുവാതിര ഉത്സവമാണ് നടക്കുന്നത്. മീനത്തിരുവാതിരയിലാണ് ആൾപ്പിണ്ടി വിളക്കെടുപ്പും, വെടിക്കെട്ടും നടക്കുക. മീനത്തിരുവാതിരയിലെ വെടിക്കെട്ടെന്നാൽ പട്ടാഴിയിലെ ഓരോ മുക്കിലും മൂലയിലും അത് പ്രകമ്പനം കൊള്ളിക്കുന്നു. വെടിക്കെട്ട് കാണാൻ ദേശവാസികളെ കൂടാതെ നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള ഭക്തജനങ്ങളും എത്തിച്ചേരുന്നു.
പട്ടാഴി പൊങ്കാല
[തിരുത്തുക]പട്ടാഴിയമ്മയുടെ ഇഷ്ടവഴിപാടെന്നു പറയുന്നത്, പൊങ്കാല വഴിപാടാണ്. സർവൈശ്വര്യപ്രദായിനിയായ ഭഗവതിക്ക് എല്ലാ മകരമാസത്തിലെയും അവസാന ഞായറാഴ്ച ഭക്തർ പൊങ്കാലയർപ്പിക്കുന്നു. ഇതിനായി നിശ്ചിത ദിവസം വ്രതശുദ്ധിയോടെ ഭക്തജനങ്ങൾ ദേവീസന്നിധിയിലെത്തുന്നു. പ്രകാശരൂപിയായ സൂര്യഭഗവാനെ സാക്ഷിനിർത്തി നടത്തുന്ന ഭക്തിനിർഭരമായ ചടങ്ങാണ് പൊങ്കാല. പൊങ്കാല നിവേദ്യം അമ്മയുടെ തിരുമുന്നിൽ സമർപ്പിച്ച് സായൂജ്യമടഞ്ഞാണ് ഭക്തർ ഇവിടെ നിന്നു പോകുന്നത്.(Reference- Temple Guide)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.pattazhydevitemple.org/ Archived 2010-03-04 at the Wayback Machine