പദ്മപുരാണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹാപുരാണങ്ങൾ 18 ഉള്ളതിൽ വലിപ്പത്തിലും , എണ്ണത്തിലും രണ്ടാമത്തേതാണ് പദ്മപുരാണം .ഇതിൽ വിരാട്പുരുഷനായ മഹാവിഷ്ണുവിന്റെ ശിരസ്സ്, ബ്രാഹ്മം , ഹൃദയം, പത്മം എന്നിവയാണ് കീർത്തിക്കപ്പെടുന്നത് . വിഷ്ണു ബ്രഹ്മത്തെ ധ്യാനിക്കുമ്പോൾ അദ്ദേഹത്തിൻറെ നാഭിയിൽ നിന്നും ഒരു പത്മം ഉണ്ടായി . ആ പത്മം ഭൂമിയാണ് .
ശ്‌ളോകസംഖ്യയും പുരാണഘടനയും
[തിരുത്തുക]വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഈ പുരാണത്തിനു 55000 ശ്ളോകങ്ങളുണ്ട് . (ഒന്നാം സ്ഥാനം സ്കന്ദത്തിനാണ് . അതിനു ഏതാണ്ട് 84000 ശ്ളോകസംഖ്യ വരും ).
ഈ പുരാണം 7 ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു .
1 ) സൃഷ്ടിഖണ്ഡം - അദ്ധ്യായങ്ങൾ 198 , ശ്ളോകങ്ങൾ 11603 .
2 ) ഭൂമിഖണ്ഡം - അദ്ധ്യായങ്ങൾ 125 , ശ്ളോകങ്ങൾ 6609 .
3 ) സ്വർഗ്ഗഖണ്ഡം - അദ്ധ്യായങ്ങൾ 56 , ശ്ളോകങ്ങൾ 3107 .
4 ) ബ്രഹ്മഖണ്ഡം - അദ്ധ്യായങ്ങൾ 25 , ശ്ളോകങ്ങൾ 1068 .
5 ) പാതാളഖണ്ഡം - അദ്ധ്യായങ്ങൾ 205 , ശ്ളോകങ്ങൾ 9504 .
6 ) ഉത്തരഖണ്ഡം - അദ്ധ്യായങ്ങൾ 305 , ശ്ളോകങ്ങൾ 15067 .
7 ) ക്രിയാഖണ്ഡം - അദ്ധ്യായങ്ങൾ 42 , ശ്ളോകങ്ങൾ 3179 .
പത്മപുരാണത്തിന്റെ ഉള്ളടക്കം മറ്റു പുരാണങ്ങളിലെ വർണ്ണനകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് കാണുന്നത് . പലപ്പോഴായി കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുള്ളതാകാം കാരണം . എട്ടാം നൂറ്റാണ്ടോ , പത്താം നൂറ്റാണ്ടോ ആകാം ഇതിന്റെ കാലഘട്ടം ( അവസാനമായി പൂർത്തിയായത് ). വിഷ്ണുപുരാണം പോലെ പ്രാചീനമല്ല ഇതിന്റെ രചന.
വാസ്തവത്തിൽ ഇത് ഭക്തിക്ക് പ്രാധാന്യം നൽകുന്ന ഒരു വൈഷ്ണവ പുരാണമാണ് . ഭക്തിപ്രസ്ഥാനത്തിന്റെ കാലത്തു ഭാഗവതം പോലെ ഉദയം കൊണ്ടതാണ് ഈ പുരാണവും എന്ന് കരുതപ്പെടുന്നു .[1]
അവലംബം
[തിരുത്തുക]- ↑ [പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series]