Jump to content

പനങ്കഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പണ്ട് കാലത്ത് കേരളത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ഭക്ഷണപദാർത്ഥമാണ് പനങ്കഞ്ഞി[അവലംബം ആവശ്യമാണ്]. കുടപ്പനയുടെ തടിക്കുള്ളിൽ നിന്ന് ലഭിക്കുന്ന പൊടി ഉപയോഗിച്ചാണ് ഇത് നിർമിച്ചിരുന്നത്.

നിർമ്മാണം

[തിരുത്തുക]

കുടപ്പന കുലച്ച് കഴിയുമ്പോൾ അതിന്റെ വളർച്ച ഏകദേശം അവസാനിക്കുന്നു. ഇങ്ങനെ വളർച്ചനിന്ന കുടപ്പനകളോ അല്ലെങ്കിൽ ഒടിഞ്ഞുവീണ കുടപ്പനകളോ ആണ് സാധാരണയായി പനങ്കഞ്ഞി ഉണ്ടാക്കാനായി ഉപയോഗിക്കാറ്. ഈ കുടപ്പനകൾ വെട്ടി, അതിന്റെ പുറം തൊലി കളഞ്ഞ്, അകത്തെ ഭാഗം മാത്രം വേർതിരിച്ചെടുക്കുന്നു. ഇത് വെയിലത്തിട്ട് ഉണക്കി പൊടി വേർതിരിച്ചെടുക്കുന്നു. ഈ പൊടി കുറുക്കിയാണ് പനങ്കഞ്ഞി ഉണ്ടാക്കുന്നത്.

പനയുടെ ഉള്ളിൽ നിന്ന് ലഭിക്കുന്ന പൊടിയോടുകൂടിയ കാമ്പ് പന്നി, താറാവ് തുടങ്ങിയവയ്ക്ക് തീറ്റയായും കൊടുക്കാറുണ്ട്.

അനുബന്ധ വിഭവങ്ങൾ

[തിരുത്തുക]

പനങ്കഞ്ഞി ഉണ്ടാക്കാനായി വേർതിരിച്ചെടുക്കുന്ന പൊടികൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവമാണ് പനയട. മറ്റ് അടകൾ ഉണ്ടാക്കുന്നതുപോലെതന്നെയാണ് ഇതും തയ്യാറാക്കുന്നത്. ഓട്ടുകലത്തിൽ ചുടുന്ന പനയടക്ക് ഒലത്തനട എന്നും പറയാറുണ്ട്.

അവലംബം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പനങ്കഞ്ഞി&oldid=3343828" എന്ന താളിൽനിന്ന് ശേഖരിച്ചത്