Jump to content

പന്തളം കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്തളം കൊട്ടാരം

പന്തളം രാജവംശത്തിന്റെ വാസസ്ഥലമാണ് പന്തളം വലിയകോയിക്കൽ കൊട്ടാരം. എം.സി. റോഡിൽ നിന്ന് കഷ്ടിച്ച് 250 മീറ്റർ മാറി അച്ചൻകോവിലാറിന്റെ കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന കെട്ടിടവും തേവാരപ്പുരയും മറ്റും ഇതിനടുത്താണ്. നിരവധി എഴുത്തോലകളും മറ്റും ഇവിടെ ഉണ്ട്. . പഴയ കൊട്ടാരത്തിന്റെ ഭൂരിഭാഗവും കാലപ്പഴക്കത്താൽ നശിച്ചെങ്കിലും ചുരുങ്ങിയ ഭാഗങ്ങൾ ഇപ്പോഴും കാണാം.

"https://ml.wikipedia.org/w/index.php?title=പന്തളം_കൊട്ടാരം&oldid=2730178" എന്ന താളിൽനിന്ന് ശേഖരിച്ചത്