Jump to content

പന്തളം തൂക്കുപാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഉള്ള ഒരു തൂക്കുപാലമാണ് പന്തളം തൂക്കുപാലം (Pandalam suspension bridge)

നിർമ്മാണം

[തിരുത്തുക]

1.74 കോടി രൂപ മുടക്കിയാണ് തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വീതികൂടിയ തൂക്കുപാലമാണിത്. 70 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള ഈ പാലം, അച്ചൻകോവിൽ നദിക്കു കുറുകെയാണു നിർമ്മിച്ചിരിക്കുന്നത്. ഇരുകരകളിലുമുള്ള പന്തളം, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണു പാലം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്റ് അലീഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡ് (കെൽ) ആണു ജോലിപൂർത്തിയാക്കിയത്. സ്റ്റീൽ കൊണ്ടു നിർമ്മിച്ച ഈ പാലം, പന്തളം ഭാഗത്തുള്ള വലിയകോയിക്കൽ ക്ഷേത്രത്തെയും കൂളനടയിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗമാണ്. പന്തളം, കൈപ്പുഴ കൊട്ടാരങ്ങളെയും ബന്ധിപ്പിക്കുന്നുണ്ട്. ദുരിതാശ്വാസ ഫണ്ടിൽനിന്നുമാണ് റവന്യു വകുപ്പ് ഈ പാലത്തിനുവേണ്ട ഫണ്ട് കണ്ടെത്തിയത്. [1][2][3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പന്തളം_തൂക്കുപാലം&oldid=2707044" എന്ന താളിൽനിന്ന് ശേഖരിച്ചത്