Jump to content

പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം - തെക്കുകിഴക്കുഭാഗത്ത് നിന്നുള്ള ദൃശ്യം

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ പന്നിയൂർ എന്ന ഗ്രാമത്തിലാണ് ശ്രീ വരാഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[1] [2] [3] ഏകദേശം 4000 വർഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം[4][5] പിന്നീട് ഇത് പുതുക്കിപ്പണിതത് പറയിപെറ്റ പന്തിരുകുലത്തിലെ പ്രസിദ്ധനായ ഉളിയന്നൂർ പെരുന്തച്ചനാണ്. അദ്ദേഹം അവസാനമായി നിർമ്മിച്ച ക്ഷേത്രം എന്ന പ്രത്യേകത ഇതിനുണ്ട്.

പന്നിയൂർ വരാഹമൂർത്തി ക്ഷേത്ര സമുച്ചയത്തിലെ ഉപദേവതാ ക്ഷേത്രങ്ങൾ

പട്ടാമ്പിയിൽ നിന്ന് തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റർ വഴി കുറ്റിപ്പുറത്തേക്ക് (എം.ഇ.എസ്. എൻജിനിയറിംഗ്‌ കോളേജിനു മുൻപിലൂടെ) പോകുന്ന റോഡിൽ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയിൽ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റർ അകത്തേക്ക് മാറി പന്നിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പട്ടാമ്പിയിൽ നിന്നും ഇവിടേക്ക് ഏകദേശം പതിനേഴു കിലോമീറ്ററോളം ദൂരം ഉണ്ട്. പ്രധാന പ്രതിഷ്ഠ ഭൂമിദേവി സമേതനായ ശ്രീ വരാഹമൂർത്തി ആണ്. കിഴക്കോട്ട് ദർശനം. കൂടാതെ, ഗണപതി, ശിവൻ, അയ്യപ്പൻ, ഭഗവതി, സുബ്രഹ്മണ്യൻ, ലക്ഷ്മിനാരായണൻ എന്നീ ഉപദേവതകളും ഉണ്ട്.

കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഈ ക്ഷേത്രം. തകർന്നു പോയ ഒരു വലിയ കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങളും ക്ഷേത്രത്തിൻറെ മുൻഭാഗത്തായി കാണാം.

എത്തിച്ചേരാൻ

[തിരുത്തുക]

എൻ എച്ച് 17ൽ തൃക്കണ്ണാപുരത്തുനിന്നും കുമ്പിടി വഴിയിൽ 3.6 കിലോമീറ്റർ പോയി കുമ്പിടിനിന്ന് ആനക്കര ഭാഗത്തേക്ക് 1കിമി കൂടിപോയാൽ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രമായി. പട്ടാമ്പി നിന്നും തൃത്താല കുമ്പിടി റോട്ടിൽ 12 കിമി പോയാലും പന്നിയൂരെത്താം. പാലക്കാട് നിന്ന് വരാഹമൂർത്തി

  • ക്ഷേത്രത്തിലേക്ക് ഉള്ള KSRTC ബസ് സമയം*

പാലക്കാട് 7.30 പത്തിരിപ്പാല 8.05 ഒറ്റപ്പാലം 8.25 വാണിയംകുളം 8.35 കുളപുള്ളി 8.45 പട്ടാമ്പി 9.10 തൃത്താല 9.30 കുമ്പിടി 9.45 വരഹമൂർത്തി 9.50 ക്ഷേത്രം

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - പട്ടാമ്പി അടുത്തുള്ള മറ്റു പ്രധാന സ്റ്റേഷനുകൾ - ഷൊർണൂർ, ഒറ്റപ്പാലം

അവലംബം

[തിരുത്തുക]
  1. "ആനക്കര - 2010". എൽ.എസ്.ജി. Archived from the original on 2013-06-12. Retrieved 14 ജൂൺ 2013.
  2. "തച്ചന്റെ തണലിൽ പന്നിയൂർ അമ്പലം". മംഗളം. Retrieved 27 ജൂൺ 2017.
  3. "പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം". നാറ്റീവ് പ്ലാനെറ്റ്. Retrieved 27 ജൂൺ 2017.
  4. "നഷ്ടപ്പെട്ട വസ്തുപോലും തിരിച്ചുകിട്ടും, ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ". മനോരമ ഓൺലൈൻ. Retrieved 27 ജൂൺ 2017.
  5. "പണിതീരാത്ത പന്നിയൂർ മഹാ ക്ഷേത്രം". ഇ വാർത്ത. Archived from the original on 2020-09-26. Retrieved 27 ജൂൺ 2017.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]