പബ്‌ജി
ദൃശ്യരൂപം
പ്ലെയർഅൺനോൺസ് ബാറ്റിൽഗ്രൗണ്ട് | |
---|---|
സംവിധാനം | Brendan Greene |
നിർമ്മാണം | Chang-han Kim |
രൂപകൽപ്പന | Brendan Greene |
സംഗീതം | Tom Salta |
യന്ത്രം | Unreal Engine 4 |
പ്ലാറ്റ്ഫോം(കൾ) | |
പുറത്തിറക്കിയത് | December 20, 2017 |
വിഭാഗ(ങ്ങൾ) | Battle royale |
തര(ങ്ങൾ) | Multiplayer |
2017ൽ ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിൻറെ സബ്സിഡിയറിയായ പബ്ജ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഒരു ഓൺലൈൻ മൾട്ടിപ്ലെയർ ബാറ്റിൽ റൊയേൽ ഗെയിമാണ് പ്ലെയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട് (പബ്‌ജി)[1]. അതിജീവനം അഥവാ സർവൈവൽ എന്നത് ആശയമാക്കിയുള്ള ഗെയിമുകളെ ബാറ്റിൽ റൊയേൽ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇതിന്റെ സ്മാർട്‌ഫോൺ പതിപ്പ് രംഗപ്രവേശം ചെയ്തതോടെയാണ് ഗെയിമിന്റെ പ്രചാരം വർധിച്ചത്[2].
ഗെയിംപ്ലേ
[തിരുത്തുക]പബ്ജിയിൽ ഒരു കളിയിൽ നൂറ് പേരാണുണ്ടാവുക. ഈ നൂറ് കളിക്കാർ ഒരു ഒറ്റപ്പെട്ട ദ്വീപിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്നു. അവിടെ കെട്ടിടങ്ങൾക്കുള്ളിൽ നിന്നും മറ്റും ആവശ്യമായ ആയുധങ്ങളും മരുന്നുകളും ശേഖരിക്കുന്നു. എന്നിട്ട് പരസ്പരം യുദ്ധം ചെയ്യുന്നു. ഈ യുദ്ധത്തിൽ അവസാനം നിമിഷം വരെ അതിജീവിക്കുന്നവർ വിജയ്ക്കുന്നു.