പമ്പാ സരോവരം
ദൃശ്യരൂപം
Pampa Sarovar | |
---|---|
സ്ഥാനം | Karnataka |
നിർദ്ദേശാങ്കങ്ങൾ | 15°21′13.55″N 76°28′38.55″E / 15.3537639°N 76.4773750°E |
തദ്ദേശീയ നാമം | ಪಂಪ ಸರೋವರ (Kannada) |
Basin countries | India |
കർണാടകത്തിലെ ഹംപിയ്ക്ക് സമീപമുള്ള കൊപ്പൽ ജില്ലയിലെ ഒരു തടാകമാണ് പമ്പ സരോവർ അഥവാ പമ്പാ സരോവരം. തുംഗഭദ്ര നദിയുടെ തെക്ക് സ്ഥിതിചെയ്യുന്ന ഈ തടാകം ഹിന്ദുക്കൾ പവിത്രമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലുള്ള അഞ്ച് വിശുദ്ധ തടാകങ്ങളിൽ ഒന്നാണ് ഈ തടാകം. ഹിന്ദു വേദത്തിലെ അഞ്ച് വിശുദ്ധ തടാകങ്ങൾ പഞ്ചസരോവരം എന്നറിയപ്പെടുന്നു. മാനസസരോവരം, ബിന്ദു സരോവർ, നാരായൺ സരോവർ, പമ്പാ സരോവരം, പുഷ്കർ സരോവരം എന്നിവയാണ് പഞ്ചസരോവരങ്ങൾ[1]. ശ്രീമദ് ഭഗവതപുരാണത്തിൽ ഈ തടാകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.[2][3][4] ഹിന്ദുഗ്രന്ഥങ്ങളിൽ പമ്പാ സരോവരം ശിവന്റെ പത്നിയായ പാർവ്വതി ശിവനോടുള്ള ഭക്തിയുടെ അടയാളമായി തപസ്സനുഷ്ടിച്ച സ്ഥലം ആയി കരുതപ്പെടുന്നു.[5]ഹിന്ദു ഇതിഹാസമായ രാമായണത്തിലെ രാമന്റെ ഒരു ഭക്ത ശബരി രാമന്റെ വരവിനായി ഈ തടാകത്തിനരികിൽ കാത്തിരുന്നതായും സൂചിപ്പിക്കുന്നു.
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Bivek, DATTA; Manohar, SAJNANI; Joby, THOMAS (2018). "THE DECISION MAKING OF BUSINESS TRAVELLERS IN SELECTING ONLINE TRAVEL PORTALS FOR TRAVEL BOOKING: AN EMPIRICAL STUDY OF DELHI NATIONAL CAPITAL REGION, INDIA". GeoJournal of Tourism and Geosites. 22 (1): 339. doi:10.30892/gtg.22205-292. ISSN 2065-1198.
- ↑ "Narayan Sarovar Temple in Kutch ~ KACHCHH GUIDE". Kutchguide.blogspot.com. 2010-12-19. Retrieved 2015-07-27.
- ↑ "Kutch Visiting Places and Tourist Attraction : Kutch Guide - Gujarat". Gujaratguideonline.com. Archived from the original on 2015-09-24. Retrieved 2015-07-27.
- ↑ [1] Encyclopaedia of tourism resources in India, Volume 2 By Manohar Sajnani
- ↑ "Mythology of Hampi". hampi.in. Archived from the original on 2007-12-31. Retrieved 2019-05-07.
Pampa Sarovar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.